A Global Initiative of Non-racial Keralites (AGINK) -Post-2

പോസ്റ്റ്-2

ഈ സംരംഭത്തിലെ രണ്ടാമത്തെ പോസ്റ്റാണ് ഇത്.    പോസ്റ്റ്-1 ഇവീടെ വായിക്കാം. ഈ സംരംഭത്തിന്റെ ഫിലോസഫിയെക്കുറിച്ചും, ഉദ്ദേശ ലക്ഷ്യത്തെക്കുറിച്ചും അവിടെ വിശദീകരിച്ചിട്ടൂണ്ട്.



പോസ്റ്റ് ഒന്നിനോട് ഇനിയും പ്രതികരിക്കാനുള്ള സമയമുണ്ട്. ഒന്നാമത്തെ പോസ്റ്റില്‍ ഈ സംരംഭത്തിന്റെ പേര് A Global Initiative of Non-racial bloggers എന്നതു മാറ്റി A Global Initiative of Non-racial Keralites (AGINK) എന്നാക്കി മാറ്റിയിരിക്കുന്നു. ബ്ലോഗേഴ്സിന്റെ സംരംഭം എന്നു പറയുമ്പോള്‍ ബ്ലോഗേഴ്സ് അല്ലാത്തവര്‍ അതില്‍ ഇള്‍പ്പെടുന്നില്ല എന്നു വരും. ഈ ചിന്താക്കുഴപ്പം മാറ്റുന്നതിനു വേണ്ടിയാണ് ഈ മാറ്റം.

ഇതിന്റെ അടുത്ത പടികള്‍

1ഏതു ലവലിലുള്ള കുട്ടികളെയാണ്, ന്യായമായി ഇതിലേക്ക് പ്രതീക്ഷിക്കേണ്ടത് 2. അവരെ എങ്ങനെ കണ്ടെത്തും 3. അവരെ ഒരു ബ്ലൊഗു തുടങ്ങുന്നതിന്റെ സാങ്കേതികവശങ്ങള്‍ എങ്ങനെ മനസിലാക്കിക്കാന്‍ കഴിയും


അതിലേക്കായി അഭിപ്രായ രൂപീകരണം ആവശ്യമാണ്. സഹകരിക്കുമല്ലോ
1. ഇംഗ്ലീഷ് മലയാളത്തിന് പകരം നില്‍ക്കുന്നു, എന്ന് ഒരു തരത്തിലും ഈ സംരംഭം വിശ്വസിക്കുന്നില്ല. അതിനാല്‍ മലയാളം ശരിക്കു പഠിച്ചു കഴിഞ്ഞവരെയാണ് ഇതിലേക്ക് അഭികാമ്യം. അതായത് സെക്കണ്ടറി ലെവലില്‍ ഇപ്പോല്‍ പടിക്കുന്നവര്‍. അതു ഗ്രെഡ് 10 ലുള്ള കുട്ടികള്‍ പരീക്ഷയോടു കൂടുതല്‍ അടുത്തു വരുന്നവരാകയാല്‍, അവരെ ഉല്‍പ്പെടുത്തണമെന്നില്ല, എന്നാണ് ഞാന്‍ കരുതുന്നത്.  ബ്ലോഗെഴുതാന്‍ പോയ കാരണത്താല്‍ പത്താം ക്ലാസില്‍ പെര്‍ഫോമന്‍സ് കുറഞ്ഞു പോകരുതല്ലോ
2. അവരെ എങ്ങനെ കണ്ടെത്തും.
ഇതിനെ കുറിച്ച് എന്താണ് അഭിപ്രായം. കുട്ടികള്‍ക്ക് computer internet facilities വേണം. ഇതെങ്ങനെ സാധിക്കും.
3. അങ്ങനെയുള്ള കുട്ടികളെ കണ്ടെത്തിയാല്‍ അവര്‍ക്ക് ബ്ലോഗു തുടങ്ങാനുള്ള സാന്തേതിക അറിവുകള്‍ കൊടുക്കുവാന്‍ എങ്ങനെ സാധിക്കും.

ഈ മൂന്നു കര്യങ്ങളെക്കുറിച്ച് അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു.

ഇനി ബാക്കി അടുത്ത പോസ്റ്റില്‍ 




Comments

  1. ഇതിന്റെ അടുത്ത പടികള്‍

    1ഏതു ലവലിലുള്ള കുട്ടികളെയാണ്, ന്യായമായി ഇതിലേക്ക് പ്രതീക്ഷിക്കേണ്ടത് 2. അവരെ എങ്ങനെ കണ്ടെത്തും 3. അവരെ ഒരു ബ്ലൊഗു തുടങ്ങുന്നതിന്റെ സാങ്കേതികവശങ്ങള്‍ എങ്ങനെ മനസിലാക്കിക്കാന്‍ കഴിയും

    ReplyDelete
  2. ഹിഹിഹി...ഹഹഹാ‍ാ‍ാ

    ReplyDelete

Post a Comment

Popular posts from this blog

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

വിഷു

മലപ്പുറത്തെ 33 സ്കുളുകളും കേരള ജനാധിപത്യവും