Posts

മലയാളബ്ലോഗിന്റെ സ്വാതന്ത്ര്യവും ബ്ലോഗ് അക്കാദമിയും

മലയാള ബ്ലോഗിന്റെ സ്വാതന്ത്ര്യം എന്നാല്‍ എന്ത്? മലയാളിയുടെ സാമൂഹ്യ, ദേശീയ പശ്ചാത്തലത്തില്‍ അതിനെ എങ്ങനെ മനസിലാക്കണം? ചോദ്യത്തിന്റെ പ്രേരകങ്ങള്‍: 1. ഇപ്പോഴത്തെ നിലയില്‍ മലയാളം ബ്ലോഗിലുള്ള സ്വാതന്ത്യം. 2. ബ്ലോഗ് അക്കാദമിയുടെ പശ്ചാത്തലത്തില്‍ അടുത്ത കാലത്തു നടന്ന ചര്‍ച്ചകള്‍ 1.ഒന്നാമത്തെ ചോദ്യത്തിലേക്കു കടക്കുന്നതിനു മുന്‍പ് മറ്റു ചില കാര്യങ്ങളിലേക്കു കടക്കട്ടെ :മലയാളം ബ്ലോഗുകളുടെ പ്രത്യേകതകള്‍ മലയാളം ബ്ലോഗുകളുടെ പൊതുവിലുള്ള ഒരു പ്രത്യേകത അവയുടെ പശ്ചാത്തലത്തില്‍ അറിയാതെയോ അറിഞ്ഞോ കടന്നു വരുന്ന സാമൂഹ്യ, ദേശീയതയാണ്. പ്രവാസി കേരളീയര്‍ക്കു ഇക്കാര്യത്തില്‍ ഗ്രുഹാതുരത്വം കൂടുതലാണ് എന്നുള്ളതൊരു സത്യമാണല്ലോ തല്‍ഫലമായി അറിവും വിവരങ്ങളും വളരെ വേഗത്തില്‍ സ്വകാര്യതലത്തില്‍ തന്നെ കൈമാറാന്‍ കഴിയുന്ന ബ്ലോഗിന്റെ മാധ്യമത്തെ ഈ സംസ്കാരിക-ദേശീയ ഭാഷാ ചുറ്റുപാടുകളെ കൈമാറുന്നതിനും ആഘോഷിക്കുന്നതിനുമാണ് മലയാളികള്‍ നല്ലൊരു ശതമാനം വരെ ഉപയോഗിക്കുന്നത്. അതിനാല്‍ മലയാളി ജീവിതത്തിന്റെ ഒരു സത്യസന്ധമായ പ്രതിഫലനമായാണ് മലയാളം ബ്ലോഗുകള്‍ രൂപം പ്രാപിച്ചിരിക്കുന്നത് എന്നാണു എന്റെ തോന്നല്‍. അതിനാല്‍ മലയാളി സാംസ്കാരികതയും, പാരമ്...

കേരള ഹിന്ദുവിന്റെ ദൈവബോധങ്ങള്‍

ഹിന്ദുമതവും, ക്ഷേത്ര ദൈവങ്ങളും, അവയുടെ യജമാനസ്ഥാനം വഹിയ്ക്കുന്ന ബ്രാഹ്മണ തന്ത്രികളും, ഇവരുടെയെല്ലാം രാഷ്ട്രീയ മേല്‍കോയ്മ വഹിയ്ക്കുന്ന മത സര്‍വീസ് സംഘടനകളും, ദേവസ്വംബോര്‍ഡും ഇന്നു പല മീഡിയ/ബ്ലോഗു ചര്‍ച്ചകള്‍ക്കും വിഷയമാകുകയാണല്ലോ. അതില്‍ ഏറ്റവും ഒടുവില്‍ നടന്ന ചര്‍ച്ചയാണ് ചൂരീദാര്‍ ചര്‍ച്ച. മുന്‍പെന്നപോലെ, ഈ ചര്‍ച്ചയിലും ഒരു വിഭാഗം ‘ഹിന്ദു’ക്കള്‍ക്കു മരൊരുവിഭാഗം ‘ഹിന്ദു’ക്കളെ എതിര്‍ക്കേണ്ടി വന്നു. ആദ്യത്തെ വിഭാഗം, അമ്പലത്തില്‍ എത്തുന്ന സ്തീയുടെ വേഷവിധാനത്തില്‍ തന്ത്രികളുടെ യുക്തിഹീനമായ കൈകടത്തല്‍ തനി തോന്ന്യാ‍സവും അനീതിയുമാണെന്നാക്ഷേപിച്ചു. ജോത്സ്യന്റെ‍ പ്രശ്നംവയ്പ്പില്‍ തന്തികള്‍ക്കുള്ള വിശ്വാസം അതേപടി വിശ്വാസികളില്‍ അടിച്ചേല്‍പ്പിയ്ക്കുന്ന അവസ്ഥയെ തന്ത്രമെന്നും, ബലിശമായ അന്ധവിശ്വാസമെന്നും ആ കൂട്ടര്‍ വിലയിരുത്തി. ഹിന്ദു പ്രമാണികള്‍ എന്നു സ്വയം വിശേഷിപ്പിയ്ക്കുന്ന രണ്ടാമത്ത് കൂട്ടര്‍ ഈ ആക്ഷേപത്തെ വസ്തുനിഷ്ഠതയോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും അഭിമുഖീകരിയ്ക്കുന്നതിനു പകരം കേവലം മേല്‍കോയ്ക കോണ്ട് നേരിടാന്‍ ശ്രമിച്ചു. യദ്ധാര്‍ഥ ഹിന്ദുമത ധര്‍മ്മങ്ങളോടു യാതൊരു നീതിയും പുലര്‍ത്താത്ത ഇവരുടെ ഇത്ത...

കൈപ്പള്ളിയുടെ “ഞാന്‍ അറിഞ്ഞ ഗാന്ധി” എന്ന പോസ്റ്റിനൊരു മറുപടി

ആദ്യമായി കൈപ്പള്ളിയുടെ ലേഖനത്തിലെ ചില ആശയങ്ങളെക്കുറിച്ചു പറയട്ടെ. 1. "1906ല്‍ Britishകാര്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് എതിരേ നടത്തിയ Boer Warല്‍ ഗാന്ധി Britsih പട്ടാളത്തില്‍ ചേര്ന്നു". രണ്ടു ബൂവര്‍ വാറുകള്‍ നടന്നിരുന്നു,:“the First Boer War (1880–1881); the Second Boer War (1899–1902)“. ഇതില്‍ രണ്ടാമത്തെ വാറിലായിരുന്നു ഗാന്ധി പങ്കെടുത്തത്. ഇത് ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെ ബൂവേഴ്സ് (നേരത്തേ സൌത്താപ്ഫ്രിയ്ക്കയില്‍ കുടിയേറിയ ഡച്ചു സെറ്റ്ലേഴ്സ്) നടത്തിയ യുദ്ധമായിരുന്നു.അല്ലാതെ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നടത്തിയ യുദ്ധമല്ലായിരുന്നു. 2.“സൌത്താഫ്രിക്കയില്‍ അദ്ദേഹത്തിന്‍റെ ജീവിത രീതി ഒരു British പൌരന്‍റെ പോലെയായിരുന്നു. ചിത്രങ്ങളില്‍ അന്നത്തെ അദ്ദേഹത്തിന്‍റെ വസ്ത്രാധാരണ ശ്രദ്ധിച്ചാല്‍ അതു് മനസിലാക്കാം“. ഗന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു പ്രജയായാണ് സൌത്താഫിയ്കയിലേക്കു വന്നത് എന്ന് അദ്ദേഹം മറച്ചു പിടിച്ചിട്ടില്ല. ബ്രിട്ടീഷ് പൌരനുമായുള്ള തുല്യത നഷ്ടപ്പെടുന്ന രീതിയില്‍ സൌത്താഫ്രിയ്ക്കയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ നിന്നും അനുഭവമുണ്ടായപ്പോഴാണ് അദ്ദേഹം അതിനെ എതിര്‍ത്തത്. കോളനികളിലെല...

"ഇടയലേഖനം : തെറ്റിദ്ധരിപ്പിച്ചതില്‍ മാപ്പ്‌" എന്ന കിരണ്‍ തോമസ് തോപ്പിലിന്റെ പോസ്റ്റിനൊരു മറുപടി

പ്രിയ ജോജൂ, മാരീചാ 'ഔദ്യോഗികരേഖയെ അടിസ്ഥാ‍നപ്പെടുത്തി വന്ന തെറ്റിദ്ധാരണാജനകമായ ഒരു പത്രവാര്‍ത്തയെ അടിസ്ഥാനപ്പെടുത്തിയാണ് ഈ പോസ്റ്റുതന്നെ. തെറ്റിദ്ധാരണമാറ്റുകമാത്രമാണ് മാരീചന്‍ ചെയ്തത്'(ജോജു) സമ്മതിച്ചു. അങ്ങനെ ഒരുദ്ദേശമാണ് കിരണിനുള്ളത് എന്നു കിരണ്‍ വ്യക്തമാക്കിയിട്ടൂണ്ടല്ലോ. അതനുസരിച്ച് മാരീചനും പിന്നിട് കിരണും ഇടയലേഖനം പ്രസിദ്ധീകരിയ്ക്കയും ചെയ്തു. അതിന്റെ ഉദ്ദേശം ആ ‘തെറ്റിദ്ധരിയ്ക്കപ്പെട്ടു’ എന്നു കിരണ്‍ പറഞ്ഞ പത്രവര്‍ത്തയും ആ ഇടയലേഖനവും മറ്റുള്ളവര്‍ വായിച്ചു മാസിലാക്കുക എന്നതായിരുന്നല്ലോ. ഏതു ലേഖനവും വയിയ്ക്കുന്നതിനു മുന്‍പ് അതിന്റെ authenticity യേകുറിച്ചു ചിന്തിയ്ക്കുക ഒരപരാധമാണോ? അതിനെ മാരീചന്‍ വ്യക്തിപരമായി എടുക്കേണ്ട കാര്യമില്ല. യദ്ധാര്‍ഥ ജീവിതത്തിലും ബ്ലോഗിലും കൊടുക്കുന്ന തെളിവുകള്‍ക്ക് authenticity ഉണ്ടോ എന്ന് എല്ലാവരും ശ്രദ്ധിയ്ക്കുന്ന കാര്യമാണ് എന്നാണ് എന്റെ തോന്നല്‍. കുറ്റസമ്മതമായാലും, സ്വന്തം ഭാഗം സ്ഥാപിയ്ക്കാനായാലും ആര്‍ഗുമെന്റിനായാലും എല്ലാം. ഈ ഒരു പതിവ് മാറരുത് എന്നാണ് precedence കോണ്ട് ഉദ്ദേശിച്ചത് എന്നു വ്യക്ത്മാക്കട്ടെ. ഇനി കാര്യത്തിലേക്കു കടക്കട്ടെ. ഇടയലേഖനവു...

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും ഭാഗം 2

ദേവദാസി- സ്മ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും ഒന്നാം ഭാഗത്തോടുണ്ടായ പ്രതികരണങ്ങള്‍ ആദ്യമായി, ഒന്നാം ഭാഗത്തോടുണ്ടായ പ്രതികരണത്തേക്കുറിച്ച് ചിലതെഴുതട്ടെ. ഇന്‍ഡ്യന്‍ സത്രീത്വത്തിന്റെ തീഷ്ണവും പീഢിതവും തനതുമായ രൂപങ്ങളെ ഒന്നു മനസിലാക്കാനുള്ള ശ്രമമാണ് ഈ പൊസ്റ്റ്കളുടെ ഉദ്ദേശം എന്നു ഞാന്‍ ഒന്നാം ഭാഗത്തില്‍ പറഞ്ഞിരുന്നുവല്ലോ. കേവലം ജനനം കൊണ്ടു മാത്രം ‘പരിശുദ്ധവേശ്യകളും‘ ലൈഗീക അടിമകളും ആകേണ്ടി വന്ന/വരുന്ന ഒരു വിഭാഗം ഇന്‍ഡ്യന്‍ സ്ത്രീകള്‍, എന്റേതും കൂടിയായ ഒരു ദൈവ-മതവ്യവസ്ഥയുടെ മന:പ്പൂര്‍വ സൃഷ്ടികളാണെന്നറിഞ്ഞപ്പോള്‍ എനിയ്ക്കു അതില്‍ അതിയായ ജാള്യതയും വേദനയും അനുഭവപ്പട്ടു. എന്നാല്‍ അതില്‍ സ്ത്രീ ബ്ലോഗേഴ്സിന്റെ പ്രതികരണം ഉണ്ടായില്ല എന്നു തന്നെ പറയാം. നാമടങ്ങുന്ന ഒരു മതസമ്പ്രദായം കളങ്കപ്പെടുത്തിയ അവരോട് കരുണ തോന്നുക, നമ്മുടെ മാനവികതയുടെ ഭാഗമായി പലരും കാണുന്നില്ലേ? ജീവിതത്തിന്റെ പല സൌകര്യങ്ങളും അനുഭവിയ്ക്കുന്നവര്‍ അതു നിഷേധിയ്ക്കപ്പെട്ടവരെ, ദൈവദോഷികള്‍, ശാപം കിട്ടിയവര്‍, പാപികള്‍ എന്നൊക്കെ വിളിയ്ക്ക വഴിയാണല്ലോ അവരുടെ ജന്മത്തിന്റെ മഹത്വം കൂടുതല്‍ വെളിപ്പെടുത്തുന്നത്. അങ്ങനെ ഒക്കെ സംശയിച്ചിരുന്ന അവസ...

ഈ ഉത്രാട രാത്രിയില്‍

പണ്ട്‌ ഓണത്തപ്പനെ കാണാന്‍ ഞങ്ങള്‍ കുട്ടികള്‍ കാത്തിരിയ്ക്കുമായിരുന്നു‌, ഉത്രാട രാത്രിയില്‍ (തിരുവോണത്തിന്റെ തലേന്ന്)‍. അന്നു രാവിലെ മുതല്‍ക്കാണ് ഉപ്പേരി വറുക്കുന്നതും ഊഞ്ഞാലു കെട്ടുന്നതും. ഊഞ്ഞാലിലാടിയാടി ഉപ്പേരി തിന്നു തിന്ന് തലയ്ക്കൊരുതരം മത്തു പിടിച്ച അവസ്ഥയിലാണ്, പടികടന്നു വരുന്ന മാവേലിയെ കാണാന്‍ സന്ധ്യയാകുമ്പോഴേക്കും ഞങ്ങള്‍ വീടിന്റെ ഉമ്മറത്തു കാത്തിരിയ്ക്കുമായിരുന്നത്. എപ്പോഴാണ് മാവേലി വരുന്നത് എന്നു ചോദിയ്ക്കുമ്പോള്‍ അമ്മ പറയും “അങ്ങനെ പറയാന്‍ പറ്റില്ല, ഏതു നിമിഷവും വരാം". അപ്പോള്‍ അമ്മയോടു പറയും, ‘ഞങ്ങളീ രാത്രി മുഴുവന്‍ കാത്തിരിയ്ക്കും‘ എന്ന്. പക്ഷെ പിറ്റേ ദിവസം ഉണരുമ്പോഴായിരിക്കും പിന്നെ മാവേലിയേക്കുറിച്ചോര്‍ക്കുന്നത്. ഉറക്കച്ചടവൊടെ ‘മാവേലി വന്നോ‘ എന്നന്വേഷിക്കുമ്പോള്‍, ‘ഞങ്ങള്‍ കണ്ടുവല്ലോ’ എന്നമ്മ പറയും. ഒരു ചെറിയ പുഞ്ചിരി തൂകി അച്ഛന്‍ അമ്മയെ അനുകൂലിയ്‍ക്കും‍. അപ്പോള്‍ മനസ്താപത്തോടെ ഞങ്ങള്‍ വീണ്ടും ശപഥം ചെയ്യും, ‘അടുത്ത ആണ്ടു വരട്ടെ ഞങ്ങളുറങ്ങാതിരിയ്ക്കും‘. അമ്മ പറഞ്ഞതു നേരാണോ എന്ന സംശയം, ഏയ് ഒരിയ്ക്കലുമുണ്ടായിട്ടില്ല മനസില്‍. സംശയം ബാല്യത്തിനു പറഞ്ഞിട്ടുള്ളതല്ലല്ലോ. ആരാ...

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

കേരളത്തിന്റെ വേശ്യാസംസ്കാരത്തിനൊരാധാരം എന്ന എന്റെ പോസ്റ്റില്‍ കണ്ണൂസു ചോദിച്ച ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ പോസ്റ്റില്‍ കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. അതിലേക്കു കടക്കുന്നതിനു മുന്‍പ്‌ ചില സംഗതികള്‍ വ്യക്തമാക്കന്‍ താല്‍പര്യപ്പെടുന്നു. 1 ജാതിയേക്കുറിച്ചെഴുതുന്നവരെല്ലാം ജാതിഭ്രാന്തന്മാരാണ്‌ എന്നു ധരിയ്ക്കുന്നത് ‍ ശരിയല്ല. ജാതി മത ഉച്ചനീചത്വങ്ങള്‍ ഇന്ത്യയുടെ അഥവാ കേരളചരിത്രത്തിന്റെ അടയാളങ്ങളാണ്‌. ചരിത്രത്തെ സത്യസന്ധമായി അനേഷിയ്ക്കുന്ന ഏതൊരാള്‍ക്കും അതിനെ തള്ളിക്കളയാനാവില്ല. അതില്‍ ആര്‍ക്കെങ്കിലും ഇഷ്ടക്കേടുണ്ടാകുന്നെങ്കില്‍, അതില്‍ അന്വേഷിയെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. 2കഴിഞ്ഞതൊക്കെ കാലത്തിന്റെ ചാരം കൊണ്ടു മൂടിക്കിടക്കണം എന്നാരെങ്കിലും ശഠിയ്ക്കുന്നുണ്ടെങ്കില്‍ അതു സ്വാര്‍ഥതയുടെ സൗകര്യമാണെന്നേ എനിയ്ക്കു പറയാനുള്ളു . 3 മൂന്നോ നാലോ നൂറ്റാണ്ടുകളല്ല, മൂന്നോ നാലോ സംവല്‍സരങ്ങള്‍ക്കു മുന്‍പു തന്നെ നടന്നിട്ടുള്ള കാര്യങ്ങള്‍ ഇന്നും ഇന്ത്യയുടെ അല്ലെങ്കില്‍ ഇന്ത്യാക്കാരുടെ ആഗോളപ്രതിച്ഛായയെ വേട്ടയാടിക്കൊണ്ടിരിയ്ക്കുന്നു. അതില്‍ വേദനയുള്ള നഷ്ടബോധമുള്ള ഏതൊരിന്ത്യാക്കാരനും (കേരളീയനും)കേരള-ഇന്ത്യാചര...