mk top 2012

Saturday, October 6, 2007

കൈപ്പള്ളിയുടെ “ഞാന്‍ അറിഞ്ഞ ഗാന്ധി” എന്ന പോസ്റ്റിനൊരു മറുപടി

ആദ്യമായി കൈപ്പള്ളിയുടെ ലേഖനത്തിലെ ചില ആശയങ്ങളെക്കുറിച്ചു പറയട്ടെ.

1. "1906ല്‍ Britishകാര്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് എതിരേ നടത്തിയ Boer Warല്‍ ഗാന്ധി Britsih പട്ടാളത്തില്‍ ചേര്ന്നു".

രണ്ടു ബൂവര്‍ വാറുകള്‍ നടന്നിരുന്നു,:“the First Boer War (1880–1881); the Second Boer War (1899–1902)“. ഇതില്‍ രണ്ടാമത്തെ വാറിലായിരുന്നു ഗാന്ധി പങ്കെടുത്തത്. ഇത് ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെ ബൂവേഴ്സ് (നേരത്തേ സൌത്താപ്ഫ്രിയ്ക്കയില്‍ കുടിയേറിയ ഡച്ചു സെറ്റ്ലേഴ്സ്) നടത്തിയ യുദ്ധമായിരുന്നു.അല്ലാതെ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നടത്തിയ യുദ്ധമല്ലായിരുന്നു.

2.“സൌത്താഫ്രിക്കയില്‍ അദ്ദേഹത്തിന്‍റെ ജീവിത രീതി ഒരു British പൌരന്‍റെ പോലെയായിരുന്നു. ചിത്രങ്ങളില്‍ അന്നത്തെ അദ്ദേഹത്തിന്‍റെ വസ്ത്രാധാരണ ശ്രദ്ധിച്ചാല്‍ അതു് മനസിലാക്കാം“.

ഗന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു പ്രജയായാണ് സൌത്താഫിയ്കയിലേക്കു വന്നത് എന്ന് അദ്ദേഹം മറച്ചു പിടിച്ചിട്ടില്ല. ബ്രിട്ടീഷ് പൌരനുമായുള്ള തുല്യത നഷ്ടപ്പെടുന്ന രീതിയില്‍ സൌത്താഫ്രിയ്ക്കയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ നിന്നും അനുഭവമുണ്ടായപ്പോഴാണ് അദ്ദേഹം അതിനെ എതിര്‍ത്തത്. കോളനികളിലെല്ലാം തന്നെ കോളോണിയല്‍ ഭരണക്കാരുമായി നല്ല വ്യക്തിബന്ധമുള്ള citizens/ Natives ഉണ്ടായിരുന്നു. ഉദാ. നെല്‍‌സന്‍‍ മന്‍ഡേലയും വെള്ളക്കാരുമായി നല്ല വ്യക്തി ബന്ധങ്ങളുണ്ടായിരുന്നു. അദ്ദേഹം പലപ്പോഴും ഒളിവില്‍ താമസിച്ചതു വെള്ളക്കാരുടെ വീടുകളിലായിരുന്നു.

3.“ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്‍റെ ആദ്യകാല പ്രവര്‍‌ത്തകരും ഗാന്ധിയുടെ സമകാലികരും ആയിരുന്ന John Tengo Jabavu, Walter Rubusana, Solomon Plaatje, John L. Dube തുടങ്ങിയവരെ കുറിച്ച് ഗാന്ധി അദ്ദേഹത്തിന്‍റെ ഒരു ലേഖനത്തിലും പറഞ്ഞിട്ടില്ല. കറുത്ത വര്‍ഗ്ഗക്കാരെ സംസ്കാരമില്ലാത്ത തരം താണ ജീവികളായി മത്രമെ അദ്ദേഹത്തിനു് കാണാന്‍ കഴിഞ്ഞുള്ളു”.

ആഫ്രിക്കന്‍‍ നാഷണല്‍‍ കോണ്‍ഗ്രസ് രൂപം കോണ്ടത് 1912 ലാണ്. മണ്ഡേലയുടെ Long Walk to Freedom എന്ന ആത്മകഥയിലും ഇവരെക്കുറിച്ചൊന്നും പറഞ്ഞിട്ടില്ല.

4.“Thanks to the Court's decision, only clean Indians or colored people other than Kaffirs, can now travel in the trains." ഗാന്ധി clean indians എന്ന് ഉദ്ദേശിച്ചത് സവര്ണ്ണരായ ഇന്ത്യക്കാര്‍ എന്നും നാം മനസിലാക്കണം“

തിര്‍ച്ചയായും ഇത്തരം വാചകങ്ങല്‍ (അദ്ദേഹം പറഞ്ഞതെങ്കില്‍) ഗാന്ധിയിലെ വര്‍ഗ/ജാതി വിദ്വേഷം പുറത്തു കൊണ്ടു വരുന്നു.

5 “Sept. 26, 1896
“Ours is one continual struggle against a degradation sought to be inflicted upon us by the Europeans, who desire to degrade us to the level of the raw Kaffir whose occupation is hunting, and whose sole ambition is to collect a certain number of cattle to buy a wife with and, then, pass his life in indolence and nakedness.” ~ Vol. I, pp. 409-410“

Certainly Gandhi was very judgemental in this statement. മുകളില്‍ പറഞ്ഞ കൊട്ടേഷന്‍ ഏതു പുസ്ത്കത്തില്‍ നിന്നാണെന്നു കൂടി വെളിപ്പെടുത്തുമെന്നു പ്രതീക്ഷിയ്ക്കുന്നു.

6 "ഒരിക്കലും ഗാന്ധി ആഫ്രിക്കയിലെ കറുത്ത വര്‍ഗ്ഗക്കാരുടെ അവകാശത്തിനു വേണ്ടി പോരാടിയിട്ടില്ല" ഇതിന്റെ സാഹചര്യം മനസിലാക്കേണ്ടിയിരിക്കുന്നു.

ഗന്ധിജി സൌത്താഫ്രിക്കയില്‍ വന്നത് ഇവിടുത്തെ ഒരു ഇന്ത്യാക്കാരന്റെ കേസു വാദിക്കാനാണ്. ഇവിടുത്തെ സാമൂഹ്യരാഷ്ട്രീയ സാഹചര്യത്തില്‍, പിന്നീടു ഇന്ത്യക്കാരുടെ കോസിനു വേണ്ടി അദ്ദേഹം കരുക്കള്‍ നീക്കി. അതേസമയം കറുത്ത വര്‍ഗക്കാര്‍ ഇന്ത്യാക്കാരെക്കാള്‍ കൂടുതല്‍ കഷ്ടപ്പെടുന്നുണ്ടയിരുന്നു. But Gandhi exercised his freedom to define his cause as of the South African Indians only. കറുത്ത വര്‍ഗക്കാരുടെ കോസിനു വേണ്ടി അദ്ദേഹം രംഗത്തു വന്നു എന്നൊരിയ്ക്കലും അവകാശപ്പെട്ടിട്ടില്ല.

ലോകം മുഴുക്കെ നന്നാക്കാം, ജനങ്ങളെ മുഴുക്കെ നന്നാക്കാം എന്നു പറയുന്ന ഇന്നത്തെ മാര്‍ക്കറ്റ്-രാഷ്ട്രീയക്കാരുടെ തട്ടകത്തില്‍ ഗാന്ധിയെ വച്ച് വിലയിരുത്തുന്നതു ശരിയല്ല; കാ‍രണം ഗാന്ധി ഉത്തരവാദിത്വം ഏറ്റെടുക്കാത്ത ഒരു കാര്യത്തില്‍ അദ്ദേഹത്തെ കുറ്റപ്പെടുത്താന്‍ കഴിയില്ല.അതു നിലനില്‍പ്പിന്റെ പ്രശ്നമായേ കാണാന്‍ കഴിയു, വര്‍ഗ്ഗിയതയുടേതല്ല.

ഗാന്ധിയുടെ നോണ്‍-വയലന്‍സ് പ്രതിഷേധരീതികള്‍ ഇന്ത്യയുടെ സംസ്കാരിക മത രീതികളുമായി ബന്ധപ്പെട്ടതായിരുന്നു. ഗീതയെയാണ് അദ്ദേഹം തന്റെ നോണ്‍-കോഓപ്പറേഷന്റെ അടിസ്ഥാനതത്വങ്ങള്‍ രൂപീകരിയ്ക്കുന്നതിനുപയോഗിച്ചത്. എന്നീട്ടും ഇന്ത്യയിലും സൌത്താഫ്രിയ്കയിലും ഇന്ത്യന്‍ ജനങ്ങള്‍ അതു പ്രാവര്‍ത്തികമാക്കുന്നതിനു മാന‍സികമായി തയ്യാറായിരുന്നോ എന്നു അദ്ദേഹം പലതവണ സംശയിച്ചിട്ടുണ്ട്.

ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസ് (ANC) 1912ല്‍ രൂപീകരിച്ചെങ്കിലും, ആദ്യമായി അതു ഗാന്ധി നടപ്പാക്കിയ രീതിയിലുള്ള‍ ഒരു മാസ് ആക്ഷന്‍, അപ്പാര്‍ത്തീഡ് ഗവണ്മെന്റിനെതിര്രെ കോണ്ടുവരാന്‍ തയാറായത് 1952ലാണ്. കൊണ്ടുവന്നപ്പോഴും അവര്‍ക്കു ഗാന്ധിയുടെ നോണ്‍-വയലന്‍സ് ആദര്‍ശത്തെ ഒരു പ്രതിരോധ തന്ത്രമായല്ലാതെ ഒരു ധാര്‍മ്മിക ആദര്‍ശമായി ഉപയോഗിയ്കാന്‍ കഴിഞ്ഞില്ല. (കൂടുതലായി എഴുതുന്നില്ല). ചുരുക്കത്തില്‍ ഗാന്ധി ആഫ്രിക്കന്‍‍ കോസിനെ ഇന്ത്യന്‍ കോസില്‍ ഉള്‍ക്കൊള്ളിച്ചില്ല എന്നു കുറ്റപ്പെടുത്തുന്നവര്‍, അതിന്റെ ആന്തരിക യാഥാര്‍ദ്ധ്യത്തെ അന്വേഷിക്കുന്നില്ല എന്നുള്ളതാണ് ഞാന്‍ പറയുന്നത്.

ഒരു പക്ഷെ ANC നേതാക്കള്‍ക്ക് ഈ ആന്തരിക യാഥാര്‍ദ്ധ്യത്തെക്കുറിച്ച് നല്ലവണ്ണം ബോധമുണ്ടായിരുന്നു എന്നു ഞാന്‍ കരുതുന്നു. അല്ലായിരുന്നെങ്കില്‍ നെല്‍‌സണ്‍ ‍ മണ്ടേല തന്റെ ആത്മകഥയില്‍ ഗാന്ധിയെ കുറ്റപ്പെടുത്തുമായിരുന്നു. പകരം 1940 ലെ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ അദ്ദേഹം എഴുതുന്നു, “The government crippled the rebellion with harsh laws and intimidation, but we in the Youth League and the ANC had witnessed the Indian people register an extraordinary protest against colour oppression in a way that africans and ANC had not"

പിന്നെ ഗാന്ധി ഒരു ഫിലോസഫറോ രാഷ്ട്രീയകാരാനോ ആയിരുന്നില്ല; ഒരു പ്രാഗ്‌മാറ്റിസ്റ്റു മാത്രമായിരുന്നു. അതും ഒരു വീക്ഷണത്തില്‍ നിന്നും മറ്റൊന്നിലേക്കു മനസിന്റെ വ്യാപാര‍ത്തെ പുരോഗമിപ്പിച്ചുകൊണ്ടിരുന്ന ഒരു shrewd intellectual.ഇന്ത്യയെന്ന രാജ്യത്തിനു കിട്ടുന്ന സ്വാതന്ത്ര്യത്തിന്റെ അവകാശം ഒരു വെള്ളക്കാരനു പോലും കൊടുക്കാതെ സംരക്ഷിച്ച, the great ideologist. വെള്ളാക്കാരനോടുള്ള തന്റെ സ്നേഹത്തിന്റെയും അടുപ്പത്തിന്റെയും പരിധി രാജ്യസ്നേഹത്തിന്റെ മുന്‍പില്‍ എന്തായിരിക്കണമെന്ന് ആരും അദ്ദേഹത്തോടു പറയേണ്ടി വന്നില്ല.

സൌത്താഫ്രിക്കയില്‍‍ അദ്ദേഹത്തിന്റെ കോസിനോടു വളരെയധികം അനുകൂലിച്ചു കൂടെ നടന്ന ഒരു പാതിരിയുണ്ടായിരുന്നു. ചാര്‍ലി മുഴുവന്‍ പേര് ഓര്‍ക്കുന്നില്ല. ഈ ചാര്‍ലി ഗാന്ധിയോടുള്ള സഹകരണം വാഗ്ദാനം ചെയ്തുകൊണ്ട്, ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ വിവിധ ദശകളില്‍ പ്രത്യക്ഷപ്പെടുന്നുണ്ട്. ചൌറി ചൌര ലഹളത്തിനു ശേഷം ജയിലിലായ ഗാന്ധിയെ അദ്ദേഹം പ്രത്യേകം ചെന്നു കാണുന്നുണ്ട്, സഹകരണം വാഗ്ദാനം ചെയ്ത ചാര്‍ലിയൊട്, ഗാന്ധി പറയുന്നുണ്ട് as a shrewed nationalist, “Charley you can go back, I do not need any help from you".

അദ്ദേഹം അങ്ങനെ പറഞ്ഞില്ലായിരുന്നെങ്കില്‍, ഒരു പക്ഷെ സ്വതന്ത്രഭാരതത്തിലെ പല വീര മക്കളും ഇന്നു പറഞ്ഞേനെ, ‘ചാര്‍ലി കൂട്ടിനില്ലായിരുന്നെങ്കില്‍ ഗാന്ധി എങ്ങനെ സ്വാതന്ത്ര്യം നെടുമെന്നൊന്നു കാണാമയിരുന്നു‘ എന്ന്.(ഇറ്റലിയിലെ ഒരു ബാറില്‍ കള്ളു വില്‍ക്കുമായിരുന്ന ഒരു സ്തീയുടെ സാരിത്തുമ്പില്‍ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പര്‍ട്ടിയെ കെട്ടിയിയിട്ട രാജ്യമല്ലേ നമ്മുടേത്)

എന്റെ നോട്ടത്തില്‍ ഞാനദ്ദേഹത്തെ മഹാന്‍ എന്നു തന്നെ വിളിയ്ക്കുന്നു. കാരണം പത്തൊന്‍പതാം നൂറ്റാണ്ടിലെ ലോകത്തിനു മുന്‍പില്‍ നിന്ന് അഭിമാത്തോടെ ഉച്ചരിക്കാന്‍ അദ്ദേഹത്തിന്റെ പേരല്ലാതെ മറ്റൊരിന്‍ഡ്യന്റേതും ഞാന്‍ കാണുന്നില്ല.

ഒരു കൂട്ടുകുടുംബം പോലും അളന്നു തിരിച്ച്, അതിരു നാട്ടി വേര്‍തിരിയ്ക്കണമെങ്കില്‍ മൂന്ന് ആഴ്ച്ചപോരാ. എന്നിട്ടാണ് വര്‍ഗ്ഗിയ വൈരാഗ്യത്തിന്റെ മൂര്‍ദ്ധന്യദശയില്‍ നിന്ന ഒരു മഹാരാജ്യത്തിന്റെ വെട്ടിമുറിയ്ക്കലിന് മൂന്നാഴ്ചത്തെ കാലപരിധിയുമായി, മൌണ്ട് ബാറ്റന്‍ രംഗത്തെത്തിയത്. അതിനുപോലും ന്യായമായി സമയം ചോദിച്ചു വാങ്ങാന്‍‍ കഴിയാഞ്ഞ നെഹ്രു എന്ന സിമ്പ്ലന്‍‍ തുടങ്ങി ഇങ്ങോട്ടു വന്ന് കാര്യപ്രാപ്തി, statesmanship, integrity, diplomacy, intelligence , shrewdness ഇതൊന്നുമില്ലാതെ കോളോണിയല്‍ നേതാക്കളുടേയും ഇപ്പോള്‍, കാപ്പിറ്റല്‍ മാഫിയയുടെയും മുന്‍പില്‍ പഞ്ചപുഛമടക്കി നിന്നു രാജ്യത്തെ കൂട്ടിക്കൊടുക്കുന്ന ഉയര്‍ന്നകസേരകളിലിരിക്കുന്നവരുടെ ഇടയിലും വരെ ഞാന്‍ തേടുന്നു ഒരു മഹാത്മാവിനെ. പക്ഷെ കാണുന്നില്ല.


ഗാ‍ന്ധിയെന്ന ഒരു സാധാരണ മനുഷ്യന്‍ ഒരു അസാധാരണകാര്യം ചെയ്തു എന്ന മട്ടില്‍ കാണാന്‍ കഴിയാത്തവരാണ് അദ്ദേഹത്തിന്റെ ഈ ആരോപണങ്ങളുടെ പിന്നില്‍ എന്നാണു എന്റെ ധാരണ.

വര്‍ഗ്ഗിയതയും ഇതിനു കാരണമായി ആരോപിക്കപ്പെടുന്നുണ്ട്.

ഗാന്ധിക്കെതിരെയുള്ള ഇത്തരം ആരോപണങ്ങള്‍ ആദ്യമായി ഞാന്‍ വായിച്ചത് This Day എന്ന ഒരു സൌത്താഫ്രിയന്‍ നാഷണന്‍ daily യിലാണ്. ഒരു ജി.ബി സിംഗിന്റെ ‘Behind the Mask of Divinity' യെ കുറിച്ച് ഒരു Nhlanhla Hlongwane എഴുതിയിരുന്ന ലേഖനം(2003). കൈപ്പള്ളിയുടെ ലേഖനത്തില്‍ പറഞ്ഞതൊക്കെ തന്നെയായിരുന്നു അതിലെയും വിഷയം.

എന്നാല്‍ കഴിഞ്ഞ 30 വര്‍ഷത്തോളമായി സൌത്താഫ്രിക്കയില്‍‍ ഒരു വര്‍ഗീയ കാമ്പെയ്ന്‍‍ ഗാന്ധിക്കെതിരായും ഹിന്ദുക്കള്‍ക്കെതിരായും നടന്നു വരുന്നതായി ഇവിടുത്തെ ഒരു നാഷണല്‍‍ പത്രമായ Sunday Times ല്‍ ഒരു ബി. സിംഗ് കഴിഞ്ഞമാര്‍ച്ചില്‍ എഴുതിയിരുന്നു. അദ്ദേഹം എഴുതിയതനുസരിച്ച്: ഇതിന്റെ പിന്നില്‍ ഇവിടെയുള്ള ഒരച്ഛനും മകനുമാണ് പ്രവര്‍ത്തിക്കുന്നത്. ഒരു Yousuf Deedat യും അദ്ദേഹത്തിന്റെ മരിച്ചു പോയ പിതാവും. 1995ല്‍ അവരൊരുമിച്ചു 'Oh You Hindu Awake" എന്ന വിവാദപരമായ ഒരു പുസ്തകം ലോഞ്ചു ചെയ്തു. അതില്‍ അവര്‍ ഗാന്ധിയെക്കുറിച്ചുള്ള ഈ ആരോപണങ്ങള്‍ നിരത്തിയിരുന്നു. ആ ആരോപണങ്ങള്‍ക്കടിസ്ഥാനങ്ങള്‍ കണ്ടെത്തിയത് ഒരു "Velu Annamalai, supposedly an academic "who holds a doctorate in philosophy" യുടെ ഒരു പുസ്തക്മായിരുന്നു എന്നവര്‍ പറഞ്ഞിരുന്നു. എങ്കിലും അതിനേക്കുറിച്ചു കൂടൂതല്‍ ഒന്നും വെളിപ്പെടുത്തിയിരുന്നില്ല. പിന്നീട് ഈ അണ്ണാമല നിലവിലില്ല എന്നു തെളിയിക്കപ്പെട്ടു.


എന്നാല്‍ അടുത്തകാലത്ത് മകന്‍(അച്ഛന്‍ മരിച്ചുപോയി) ആ book മായി രംഗത്തു വന്നു: “Gandhi a Sooge of the White South African Government'. എന്നാല്‍ ഇപ്പോള്‍ ഇതെഴുതിയത് ഒരു Dr. Chatterjee,MA,PhD(USA) ആണെന്നു പറയുന്നു. എന്നാല്‍ ഒരു അക്കാഡമിക്ക് എഴുത്തിന്റെ യാതൊരു ഗുണവും ഈ ബുക്കിനില്ലെന്നും ഈ ചാറ്റര്‍ജിക്കും അണ്ണാമലയുടെ നിലല്‍നില്‍പ്പേ ഉണ്ടാകൂ എന്നും സിംഗു പറയുന്നു.

സിംഗിന്റെ ഈ കാഴ്ചപ്പാടിനെ പലരും ശരി വച്ചിട്ടുണ്ട്.

പിന്നെ ഒരു ജന്മം കൊണ്ടു ചെയ്യാവുന്നതല്ലേ ഒരാള്‍ക്കു ചെയ്യാന്‍ പറ്റു. എല്ലാം ഗാന്ധിജി അങ്ങു ചെയ്തിട്ടു പോയിരുന്നെങ്കില്‍ ഇപ്പോള്‍‍ എത്ര നല്ലതായിരുന്നു. ചിന്തികാന്‍‍ എന്തു രസം!. ഗാന്ധിജി ഒരു കേവല വ്യക്തിയായിരുന്നു. സ്വതന്ത്ര ഇ‍ന്‍ഡ്യയുടെ ഒരു സിവില്‍‍ സേര്‍വന്റു പോലും ആയിരുന്നില്ല. ഒന്നും കൊടുക്കാതെ ഇത്രയുമൊക്കെ കിട്ടിയില്ലേ നമുക്ക്? പക്ഷെ നാം എന്തു ചെയ്തു?

ഗാന്ധിജിയുടെ മഹത്തായ ലീഗസി ആ ഗാന്ധിപ്പെണ്ണും ക്ടാങ്ങളും മുന്നിലിട്ട് പീഡീപ്പിച്ചിട്ടും ഒന്നും ചെയ്യാന്‍ കഴിവില്ലാതെ നോക്കി നില്‍ക്കുകയല്ലേ നമ്മള്‍! പാവം നമ്മള്‍!

14 comments:

 • വക്കാരിമഷ്‌ടാ says:
  October 6, 2007 at 2:10 PM

  Ours is one continual struggle against a degradation sought to be inflicted upon us by the Europeans, who desire to degrade us to the level of the raw Kaffir എന്ന വാക്കുകള്‍ ഇന്റര്‍നെറ്റില്‍ സേര്‍ച്ച് ചെയ്തപ്പോള്‍ കിട്ടിയ ലിങ്കുകള്‍ പ്രകാരം മനസ്സിലായത് ആര്‍തര്‍ കെം‌പ് എന്നയാളാണ് ആ വാക്കുകള്‍ ക്വോട്ട് ചെയ്തിരിക്കുന്നതെന്നാണ്. ആര്‍തര്‍ കെം‌പിനെപ്പറ്റിയുള്ള സേര്‍ച്ചില്‍ ഇവിടെ കണ്ട കാര്യങ്ങള്‍ (ഇതിന്റെയൊന്നും ആധികാരികത അറിയില്ല) അതിലും രസകരമാണ്. അദ്ദേഹം ഒരു white supremacist ആണെന്നും അദ്ദേഹത്തിന്റെ ചിന്തകള്‍ നാസികളെ സപ്പോര്‍ട്ട് ചെയ്യുന്ന വെബ്‌സൈറ്റുകളിലൊക്കെ വന്നിട്ടുണ്ടെന്നുമാണ് (അതിന്റെ രസം, ഗാന്ധിജിയെ വിമര്‍ശിക്കാന്‍ അദ്ദേഹം പറഞ്ഞതും ഹിറ്റ്‌ലര്‍ പറഞ്ഞതുമായ വാക്കുകളുടെ താരതമ്യം നടത്തുന്നവര്‍ ഉപയോഗിക്കുന്നത് നാസികളെ അനുകൂലിക്കുന്നു എന്ന് ആരോപിക്കപ്പെട്ട ആര്‍തര്‍ കെം‌പിന്റെ ക്വേട്ടുകളാണെന്നതും). ഇനി ഈ കെം‌പ് തന്നെയാണോ ആ കെം‌പ് എന്നും അറിയില്ല. അതുപോലെ, നാസിസം, റേസിസം, വൈറ്റ് സുപ്രീമിസം എല്ലാം കൂടെ കണ്‍ഫ്യൂഷനുമായി.

  ഗാന്ധിജിയെപ്പറ്റിയുള്ള ആ ആരോപണത്തെപ്പറ്റി ഇവിടെ ഒരു ചര്‍ച്ച കണ്ടു (മറ്റ് പലയിടങ്ങിളിലും കണ്ടിരുന്നു). വികാരപരമായ പരാമര്‍ശങ്ങള്‍ക്കിടയിലും ബാലന്‍‌സ്ഡ് ആയ പരാമര്‍ശങ്ങളും ആ ചര്‍ച്ചയിലുണ്ട്.Yeah, well Ghandi had a few eccentric beliefs - like India would've been better off under Imperial Japan (in WW2) than Britain - but try to recall:

  1) We are all heavily influenced by our time and place...

  2) Was he a net positive influence?

  I would say that India would be the poorer for not having him, and the world would have lost an icon (of which there are all too few)
  ......................
  A few things you should realize while reviewing Gandhi

  1) He came from a society that was (and in some areas still is) probably the most racist in the world. Given that background and the fact that the Gandhi in South Africa was in the early years quite young, his comments seem to me to be remarkably balanced. As Leif Roar said, his so called racist comments are mostly quotes from others.

  2) With regard to the comments on the Jews, the actual comment had to do with the possibility of non violent resistance to Hitler. The operative word there is "resistance". Gandhi was very clear that there had to be resistance to oppression. In his view, non violent resistance was morally superior but passive acquiesance was worse than violent resistance. I see no logical or moral problem with that.

  3) Gandhi was not perfect. I disagree with his views on Modern medicine (hence the enemas). However given the time and place he was as close to perfection as we are likely to see
  പോലുള്ളവ.

  അതുപോലെ ഈ ലേഖനം (പ്രത്യേകിച്ചും കണ്‍‌ക്ലൂഷന്‍) വായിച്ചാലും കാര്യങ്ങള്‍ മനസ്സിലാവും.

  Finally, underlying Gandhi's disinclination to seek effective allies in South Africa was something else: the belief that allies were not really necessary, nor even helpful. Instead of enlisting the support of 440,000 Coloured people and 3.4 million Blacks, Gandhi chose to begin his final, and amazingly successful, campaign with 4 women and 12 men. They were the fruit of his intensive training at Tolstoy Farm and Phoenix. Satyagraha, he believed, depended on committed individuals, not on great numbers. A few people who understood it, and who had prepared themselves physically and spiritually, could resist any power or any government.

 • Inji Pennu says:
  October 6, 2007 at 5:25 PM

  ഒരു വിഗ്രഹം കൂടി തകര്‍ത്തു കളഞ്ഞല്ലോ മാവേലി കേരളമേ! നന്നയി റിഫര്‍ ചെയ്യാത്ത ആഴത്തില്‍ പഠിക്കാത്ത ബ്ലോഗ് പോസ്റ്റുകള്‍ വെറും പോസ്റ്റ് മാത്രം, ചരിത്രം ആവില്ല.

  അല്ലെങ്കില്‍ ഇതുപോലെ ഒരു ബ്ലോഗ് പോസ്റ്റ് എഴുതണം വിത് റിഫറന്‍സ്, അല്ലാതെ ഔട്ട് ഓഫ് കോണ്ടെക്സ്റ്റ് കോട്ട്സ് ഇട്ട് ബ്ലോഗില്‍ മാത്രം ഇടാം ആത്മസംതൃപ്തിയടയാം...ചരിത്രം ആവില്ല!

  അവനവന്‍ പ്രസാധകന്റെ ഓരോ പ്രശ്നങ്ങളേ!

  ഗാന്ധിജിയെക്കുറിച്ച് ആഴത്തില്‍ പഠിക്കാത്തവര്‍ ചിലപ്പോള്‍ ഇന്ത്യക്കാരാവും കൂടുതല്‍. സായിപ്പ് ആയിരുന്നു ഗാന്ധിയെങ്കില്‍ നമ്മള്‍
  പഞ്ചപുച്ഛമടക്കി അത് വിഴുങ്ങി പഠിച്ചേനെ!

 • തറവാടി says:
  October 7, 2007 at 2:14 AM

  മാവേലി കേരളം ,

  ഒന്നു മാത്രം പറയാം ,

  "Well done"

 • Anonymous says:
  October 7, 2007 at 2:42 AM

  No one told here , how this great man died???

  indians killed him. RSS Man Killed him. shame on you RSS.

 • Inji Pennu says:
  October 7, 2007 at 2:19 PM

  'Kaippally',

  Sorry, I have always refused all your invitations, once even to "read" your so-called invited bloggers list. So this time too, thanks but not interested a bit. Kindly refrain from addressing me henceforth. Get it?

  Maveli Keralam, Apologise for this off topic in this nice post.

 • റോക്കന്രോള്‍ says:
  October 10, 2007 at 4:37 AM

  ഒരോവറിലെ ആറുബോളിലും സിക്സറടിച്ച യുവരാജ് സിംഗിന്റെ കുട്ടിക്കാലം, വീട്ടുകാരും കൂട്ടുകാരും ചര്‍ച്ചചെയ്യുന്നത് ഇന്നലെ എന്‍ഡിടിവിയില്‍ പ്രൈം ടൈമില്‍ ബ്രോഡ്കാസ്റ്റ് ചെയ്യുന്നതുകണ്ടു... സൂപ്പര്‍ ഹീറോ.. ഇനി അടുപ്പിച്ച് 12 സിക്സറുകള്‍ അരെങ്കിലുമടിയ്ക്കുന്നതുവരെ ഇത് സഹിയ്ക്കേണ്ടിവരും!

  ഗാന്ധിജയന്തിയ്ക്ക്, ഗാന്ധിയുടെ ഒരു ദാന്‍ഡിയാത്രയല്ലാതെ ഒന്നും കാണാന്‍ പറ്റിയില്ല!

  ആരാ മഹാന്‍ ആരാ മഹാത്മ??

 • "മഹാത്മാഗാന്ധിയെ അറിയണമെങ്കില്‍ അദ്ദേഹത്തിന്റെ കാലഘട്ടം ആദ്യം അറിയണം. ആ കാലഘട്ടത്തില്‍ ജീവിച്ചിരുന്നവര്‍ക്കല്ലാതെ ആര്‍ക്കും തന്നെ ആ കാലഘട്ടം പൂര്‍ണ്ണമായും മനസ്സിലാക്കാന്‍ സാധിക്കില്ല. അപ്പോള്‍ ഏറ്റവും നന്നായി ആ കാലഘട്ടവുമായി താദാത്മ്യം പ്രാപിക്കാന്‍ പറ്റുന്നവര്‍ക്ക് അദ്ദേഹത്തെ അത്രയും കൂടുതല്‍ അറിയാം. അവിടെനിന്ന് വേണം അദ്ദേഹത്തെ (അതുപോലെ ഏതൊരു ചരിത്രവും) പഠിക്കാന്‍ തുടങ്ങാന്‍."
  എഴുതുവാന്‍ എന്റെ പക്കല്‍ വാക്കുകളില്ല അതിനാല്‍ കടമെടുത്ത ഒരു പോസ്റ്റാാക്കുന്നു ഇവിടെ .

 • മാവേലി കേരളം says:
  October 11, 2007 at 10:49 AM

  പ്രിയ വക്കാരി

  വാക്കുകള്‍ കിട്ടുന്നില്ല വക്കാരിയെ അഭിനന്ദിയ്ക്കുന്നതിന്. വക്കാരിയുടെ വിലയേറിയ സമയവും സാംഗത്യമേറിയ ലിങ്കുകളും ഇല്ലായിരുന്നെങ്കില്‍ ഞാന്‍ ഉദ്ദേശിച്ച കോസ് ഇത്ര ഭംഗിയായി നിവൃത്തിയ്ക്കാന്‍ ആവുകയില്ലായിരുന്നു എന്നുള്ളതില്‍ യാതൊരു സംശയുമില്ല.

  വക്കാരിയുടെ ലിങ്കുകള്‍ എല്ലാം ഞാന്‍ വായിച്ചു. ആര്‍തര്‍ കെമ്പ് ഒരു ഗട്-ലെസ്സ് റേസിസ്റ്റും വൈറ്റ് സുപ്രിമിസ്റ്റും ആണ്. അയാള്‍ ഗാന്ധിയെ എങ്ങനെ കാണാന്‍ ആഗ്രഹിച്ചോ അങ്ങനെ കണ്ടു. അത്രേ ഉള്ളു.

  ഗാന്ധിയെ ഒരു demigod/ perfect avathar ഇങ്ങനൊക്കെ കാണാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് കെമ്പ് ഒരു കൊട്ടേഷന്‍ വിരുന്നു നല്‍കുന്നുണ്ട്.

  എന്നാല്‍ മറ്റൊരു ലിങ്കില്‍ തന്ന “Gandhi and the Black People of South Africa“ എന്ന ലേഖനത്തില്‍ James D. Hunt,
  ഗാന്ധിയെ യദ്ധാര്‍ഥമായി കാണുന്നു.

  സൌത്താഫ്രിയ്കയിലെ വെള്ളക്കാരല്ലാത്തവരുടെ -കളേര്‍ഡ്സ്, ഇന്‍ഡ്യന്‍സ്, ബ്ലാക്സ്-പ്രശ്നങ്ങള്‍ ഓരോന്നും ഓരോ തര‍ത്തിലുള്ളതായിരുന്നു,
  അദ്ദേഹം പറയുന്നു.

  “The Indians, Coloured and Africans were often fighting their battles in different colonies, against different laws, and on the basis of different cultural foundations. The Coloured achieved the first effective political organization, the Indians launched an unconventional passive resistance struggle, and the Blacks, with a larger and more heterogeneous population, were finally forced into unity by the Land Act.”

  പാസീവ് റെസിസ്റ്റന്‍സ് കാമ്പെന്‍, തങ്ങളുടെ പ്രതിഷേധരീതിയാക്കന്‍ അദ്ദേഹം,John L. Dube, (the first President of the South African Native National Congress later turned into ANC) യോട് ആഹ്വാനം ചെയ്യുന്നുണ്ട്.

  ജൊന്‍ ഡൂബെ അതിനേക്കുറിച്ചു ഗാഢമായി ചിന്തിയ്ക്കയും ചെയ്തിരുന്നു. അതിനെക്കുറിച്ച് ഇന്ത്യയില്‍ നിന്നെത്തിയ ഒരു പാതിരി W. W. Pearson ചോദിച്ചപ്പോള്‍ അദ്ദേഹം കൊടുത്ത മറുപടിയേക്കുറിച്ച് Hunt എഴുതുന്നു.

  “Mr. Pearson, if I lead my people along this dangerous path, we shall be destroyed. The Indian labourers may be illiterate, uneducated, ignorant and uncultured, but they come from an ancient culture. That culture is in their blood. A leader like Mr. Gandhi could awaken their latent divinity, their capacity to follow that ancient culture and undergo self-suffering. The inherent divinity in men was activized by Mr. Gandhi in the case of the Indians and they could demonstrate an extraordinary capacity for self-suffering. Our Negro people will not be able to control their tempers in a similar situation. They will hit back in self-defence and that is all the excuse the whites need to wipe us out. If my people kill one white man in their excitement, thousands of my countrymen will be killed with machine-guns and we shall be ruined, totally destroyed. No, Mr. Pearson, we do not have the capacity to take up a passive resistance struggle. The Indians alone are capable of“

  ഗാന്ധി എന്തുകോണ്ടു ബ്ലാക്സിന്റെ കോസിനുവേണ്ടി ഒന്നുചേര്‍ന്നു നിന്നു മത്സരിച്ചില്ല എന്നു പറയുന്നവര്‍ക്ക് ഇതില്‍ കൂടുതല്‍ തെളിവുകള്‍ ആവശ്യമില്ല.

  എന്നിരുന്നാലും കെമ്പിന്റെയും അതുപോലെയുള്ളവരുടേയും ഏകപക്ഷീയമായ വിമര്‍ശനത്തില്‍ ഗാന്ധി ലീഗസി നഷ്ടപ്പെടാതിരിയ്ക്കാതെ നമുക്കു ശ്രമിയ്ക്കേണ്ടതുണ്ട്. വരുംകാല തലമുറയീലെ കുട്ടികള്‍ ഗാന്ധിയെ തെറ്റിദ്ധരിയ്ക്കപ്പെടാന്‍ കൂടുതല്‍ സാദ്ധ്യതയുണ്ട്.

  സമയം കിട്ടുമ്പോഴൊക്കെ ഗാന്ധിയേക്കുറിച്ചു കുറച്ചുകൂടി എഴുതാന്‍ ഞാന്‍ ശ്രമിയ്ക്കാം. വക്കാരിയും ഇവിടെ കമന്റിട്ട എല്ലാവരും ശ്രമിയ്ക്കുമെന്നു പ്രതീക്ഷിച്ചുകൊണ്ട്,

  ഒരിയ്ക്കല്‍ കൂടി അഭിനന്ദനങ്ങളോടെ.

 • ഞാന്‍ കൈപ്പള്ളിയുടെ പോസ്റ്റിിലിട്ട കമെന്റ്‌ ഇവിടെയും ഇടുന്നു.
  "നിഷാദ്‌ കൈപ്പള്ളിയുടെ അവിവേകത്തിന് ഈ പോസ്റ്റുകളെക്കാള്‍ വലിയ തെളിവൊന്നും വേണ്ടല്ലോ. കാരണം ഞങ്ങള് ഭാരതീയ ഭാഷയും സംസ്കാരവും നാം പഠിച്ചതിനാല്‍ ഗാന്ധിജിയെപ്പറ്റി നല്ലതുമാത്രമേ പഠിച്ചിട്ടുള്ളു.
  എന്നാല്‍ "ചെറുപ്പത്തില്‍ മലയാള ഭാഷ പഠിക്കാന്‍ അവസരം കിട്ടാത്ത ഒരു പ്രവാസി തിരോന്തരം മലയാളി. അക്ഷര തെറ്റുകള്‍ ധാരാളം ഉണ്ടാകും അതെല്ലാം സഹിച്ച് ഒരു പിടി അങ്ങ് പിടിച്ചാല്‍ എല്ലാം സ്വാഹ! യേത്!"
  ഇതൊരു ലൈസന്‍സായി കണക്കാക്കി ആരെപ്പറ്റി എന്തും വിളിച്ചു പറയുന്നത്‌ ശരിയല്ല. ഗാന്ധിജിപ്പറ്റിയുള്ള തെറ്റായ പരാമര്‍ശങ്ങള്‍ക്ക്‌ കൈപ്പള്ളി മാപ്പ്‌ പറയുന്നതാവും നല്ലത്‌. "
  ഭാരതീയ ഭാഷകളിലേതെങ്കിലും ഒന്ന്‍ പഠിച്ചിരുന്നെങ്കില്‍ കൈപ്പള്ളി ഇപ്രകാരം മഹാത്മാ ഗാന്ധിജിയെപ്പറ്റി പോസ്റ്റുുകള്‍ എഴുതില്ലായിരുന്നു. പ്രീയമുള്ള ബൂലോഗരെ നിങ്ങള്‍ ഇനി കമെന്റെഴുതേണ്ടത്‌ കൈപ്പള്ളിയുടെ പോസ്ടുകളിലാണ്. കാരണം വരും തലമുറ ആ പോസ്റ്റുകള്‍ വായിച്ചാല്‍ ഇതിനെതിരെ പ്രതികരിക്കാന്‍ ഒരു ഭാരതീയനും ഉണ്ടായില്ലെ എന്നൊരു തോന്നല്‍ ഉണ്ടാവരുത്‌.

 • മേല്‍പ്പറഞ്ഞ എന്റെ കമെന്റിന് കൈപ്പള്ളി വോട്ട്‌ തേടുന്നു.

 • Raji Chandrasekhar says:
  October 12, 2007 at 9:22 AM

  പ്രിയ മാവേലികേരളം
  ഈ പോസ്റ്റ് ഞാനെടുക്കുന്നു.

 • ഗാന്ധിജിയെപ്പറ്റി പഠിക്കുന്നതും അന്വേഷിക്കുന്നതും നല്ലതു തന്നെ. അത്‌ വിമര്‍ശിക്കുവാന്‍ വേണ്ടിയാകരുത്. വക്കാരിയെ അഭിനന്ദിക്കാതെ നിവൃത്തിയില്ല. ഗാന്ധിജിക്ക് പകരം മറ്റൊരാള്‍ ഇല്ലതന്നെ. ഗാന്ധിജയന്തി ദിനത്തില്‍ ഗാന്ധിജിക്കെതിരെ ആരോപണങ്ങള്‍ മാത്രം നിരത്തിയ കൈപ്പള്ളിയുടെ പോസ്റ്റ് എങ്ങിനെയാണ് ‍ നമുക്ക് ഉള്‍‌‍ക്കൊള്ളുവാന്‍ കഴിയുക. ഗാന്ധിജിയെക്കുറിച്ച്‌ ഒരു ചര്ച്ചക്ക് അവസരമൊരുക്കിയ മാവേലികേരളം മഹാത്മാവിന്റെ മാനം കാത്തു.

 • Siju | സിജു says:
  October 16, 2007 at 9:23 AM

  great effort
  appreciate it
  thanks

 • ഇന്ത്യന്‍ says:
  November 6, 2007 at 2:44 AM

  നന്ദു said...
  പല കാരണങ്ങള്‍ കൊണ്ടും ബ്ലോഗില്‍ നിന്നും വിട്ടു നില്‍ക്കേണ്ടി വന്നതിനാല്‍ ഈ പോസ്റ്റ് കാണാനായില്ല. ഇവിടേയ്ക്കു വരാന്‍ സഹായിച്ച ശ്രീ ചന്ദ്രേട്ടന് നന്ദി.

  സാധാരണ ശ്രീ കൈപ്പള്ളി എന്തെങ്കിലും എഴുതിയാല്‍ അതില്‍ കുറച്ച് ആധികാരികതയും മറ്റും കാണുമെന്നതിനാല്‍ അദ്ദേഹത്തിന്‍റെ പോസ്റ്റുകള്‍ വായിക്കാറുണ്ട്. ഇടയ്ക്ക് തമ്മില്‍ പിണങ്ങാറുമുണ്ട്. ഈ ‌‌“വിവാദ‌“മായ പോസ്റ്റിനു ഇന്വിറ്റേഷന്‍ കിട്ടാത്തതിനാല്‍ വായിക്കാനും കഴിഞ്ഞില്ല. എങ്കിലും ‌“മാവേലി കേരള”ത്തിന്‍റെയും ചന്ദ്രേട്ടന്‍റെയും പോസ്റ്റുകളും കമന്‍റുകളും വായിച്ചിടത്തോളം ശ്രീ കൈപ്പള്ളിയുടെ വാദങ്ങള്‍ അംഗീകരിക്കാനാവുന്നില്ല. ഗാന്ധി ഒന്നേയുള്ളു ഭാരതത്തില്‍. പക്ഷെ എനിക്ക് അദ്ദേഹത്തോട് ആശയപരമായി ഒരുകാര്യത്തിലെ വിരോധമുള്ളു. ചെയ്തപ്പോള്‍ അതു കുറച്ചുകൂടെ ‌“നീറ്റായി “ ചെയ്തിരുന്നെങ്കില്‍ ഭാരതത്തില്‍ “പലരും” മനമന്ങ്ങും ശരീരം ഇങ്ങുമായി കഴിയുമായിരുന്നില്ല. (മോഹന്‍ലാലിന്‍റെ പുതിയ ചിത്രത്തിന് അങ്നനെയൊരു വിഷയവും കിട്ടുമായിരുന്നില്ല)! ആ ഒരൊറ്റ കാര്യത്തിലെ വിയോജിപ്പുള്ളു. പിടികിട്ടിക്കാണുമല്ലോ?!
  ഗാന്ധി മഹാന്‍ തന്നെയാണ്. എല്ലാകാര്യത്തിലും.
  മാവേലി കേരളത്തിനു നന്ദി . ഇങ്ങനെയൊരു മറുപടി ഇടാനുള്ള കരുത്തുണ്ടായതിന്.

  മിസ്റ്റര്‍ നന്ദു... ക്ഷീരമുള്ളോരു അകിടിന്‍ ചുവട്ടിലും ചോരത്തന്നെ അല്ലേ...

Post a Comment