mk top 2012

Sunday, September 16, 2007

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും ഭാഗം 2

ദേവദാസി- സ്മ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും ഒന്നാം ഭാഗത്തോടുണ്ടായ പ്രതികരണങ്ങള്‍

ആദ്യമായി, ഒന്നാം ഭാഗത്തോടുണ്ടായ പ്രതികരണത്തേക്കുറിച്ച് ചിലതെഴുതട്ടെ.

ഇന്‍ഡ്യന്‍ സത്രീത്വത്തിന്റെ തീഷ്ണവും പീഢിതവും തനതുമായ രൂപങ്ങളെ ഒന്നു മനസിലാക്കാനുള്ള ശ്രമമാണ് ഈ പൊസ്റ്റ്കളുടെ ഉദ്ദേശം എന്നു ഞാന്‍ ഒന്നാം ഭാഗത്തില്‍ പറഞ്ഞിരുന്നുവല്ലോ.

കേവലം ജനനം കൊണ്ടു മാത്രം ‘പരിശുദ്ധവേശ്യകളും‘ ലൈഗീക അടിമകളും ആകേണ്ടി വന്ന/വരുന്ന ഒരു വിഭാഗം ഇന്‍ഡ്യന്‍ സ്ത്രീകള്‍, എന്റേതും കൂടിയായ ഒരു ദൈവ-മതവ്യവസ്ഥയുടെ മന:പ്പൂര്‍വ സൃഷ്ടികളാണെന്നറിഞ്ഞപ്പോള്‍ എനിയ്ക്കു അതില്‍ അതിയായ ജാള്യതയും വേദനയും അനുഭവപ്പട്ടു. എന്നാല്‍ അതില്‍ സ്ത്രീ ബ്ലോഗേഴ്സിന്റെ പ്രതികരണം ഉണ്ടായില്ല എന്നു തന്നെ പറയാം.

നാമടങ്ങുന്ന ഒരു മതസമ്പ്രദായം കളങ്കപ്പെടുത്തിയ അവരോട് കരുണ തോന്നുക, നമ്മുടെ മാനവികതയുടെ ഭാഗമായി പലരും കാണുന്നില്ലേ? ജീവിതത്തിന്റെ പല സൌകര്യങ്ങളും അനുഭവിയ്ക്കുന്നവര്‍ അതു നിഷേധിയ്ക്കപ്പെട്ടവരെ, ദൈവദോഷികള്‍, ശാപം കിട്ടിയവര്‍, പാപികള്‍ എന്നൊക്കെ വിളിയ്ക്ക വഴിയാണല്ലോ അവരുടെ ജന്മത്തിന്റെ മഹത്വം കൂടുതല്‍ വെളിപ്പെടുത്തുന്നത്.

അങ്ങനെ ഒക്കെ സംശയിച്ചിരുന്ന അവസര‍ത്തിലാണ് ഞാന്‍ കഴിഞ്ഞദിവസം, വിധവകള്‍ നേരിടുന്ന സാമുഹ്യപ്രശ്നങ്ങളേക്കുറിച്ച് കേരള വനിതാകമ്മീഷന്‍ മെംബര്‍, ടി. ദേവി ദേശഭിമാനിയുടെ, ‘സ്ത്രീ‘ പംക്തിയില്‍ എഴുതിയ ഒരു ലേഖനം വായിച്ചത്. (
http://www.deshabhimani.com/specials/stree/cover.htm)

സ്ത്രീയുടെ വൈധവ്യം മുന്‍-ജന്മദോഷമാണ് എന്നുപറഞ്ഞ് അവരെ പാപികളായി കണക്കാക്കുന്ന മത ആഡ്യതയുടെ പുണ്യ-പാപ ജാഡയിലേക്കാണ് ദേവിയുടെ ലേഖനം വിരല്‍ ചൂണ്ടുന്നത്. മറ്റുള്ളവരുടെ കഷ്ടപ്പാടുകള്‍ എന്റെ പ്രശ്നങ്ങളല്ല എന്ന മലയാളിയുടെ ക്രൂര മനോഭാവത്തേക്കുറിച്ച് അവര്‍ അതില്‍ വ്യക്തമാക്കുന്നുണ്ട്.

വിധവകളുടെ സംഘടനകളേക്കുറിച്ചു സംസാരിയ്ക്കുമ്പോള്‍ വിധവകളല്ലാത്തവരുടെ പരിഹാസ്യമായ പ്രതികരണങ്ങള്‍‍ അവര്‍ രേഖപ്പെടുത്തുന്നു. ”ഞങ്ങള്‍ക്കിതൊന്നും കേള്‍ക്കേണ്ട്. ഞങ്ങള്‍ വിധവകളല്ല. ഞങ്ങള്‍ക്കു ഭര്‍ത്താവുണ്ട്“.


വിധവയുടെ മകന്‍ പറയുന്നു,”വിധവകളെന്നു പറഞ്ഞ് വീട്ടില്‍ പ്രശനമുണ്ടാക്കല്ലെ! ഞങ്ങളുടെ വീട്ടില്‍ വിധവയ്ക്ക് ഒരു പ്രശ്നവുമില്ല"

ഇനി ഭാഗം രണ്ടിലേക്കു കടക്കട്ടെ.


“ചുരുക്കത്തില്‍ ബ്രാഹ്മണാധിപത്യത്തോടെ ഇന്ത്യയില്‍ ജന്മമെടുത്ത ദേവദാസി സമ്പ്രദായം കാലത്തിനും മത-വിവേചന-രാഷ്ട്രീയ- രാജ പ്രഭുത്വത്തിനുമൊപ്പം വളര്‍ന്ന് ഫ്യൂഡല്‍ വ്യവസ്ഥയുടെ ചേരിയിലെത്തിയപ്പോഴേക്ക് കുറേശെ ജനകീയമാകാന്‍ തുടങ്ങി“ എന്നു പറഞ്ഞാണല്ലോ കഴിഞ്ഞഭാഗം നിര്‍ത്തിയത്

എന്നാല്‍ കേരളത്തില്‍ ഇന്ത്യയുടെ മറ്റു തെക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നു ‍ വ്യത്യസ്തമായാണ് അനുഭവങ്ങള്‍ ഉണ്ടായത്. അതായത് കേരളത്തിലെ ക്തേത്ര വളപ്പുകളില്‍ ബ്രാഹ്മണന്റെ പരിശുദ്ധവേശ്യകളായി അവിടുത്തെ അധ:ക്രൂതര്‍ക്കു മാറേണ്ടി വന്നില്ല. മറ്റു സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്ഥമായ എന്തോ കേരളത്തിലെ സാമൂഹ്യ സാഹചര്യത്തില്‍ ഉണ്ടായിരുന്നു എന്നു വ്യക്തം

ആ വ്യത്യസ്ഥമായ കാരണങ്ങള്‍ എന്തായിരിയ്ക്കാം?


ഒരു പക്ഷെ കേരളത്തില്‍ നിലനിന്നിരുന്ന സംബന്ധവ്യവസ്ഥ ആയിരിയ്ക്കാം അതിനു കാരണം. മറ്റൊന്ന്, കേരളത്തിലെ ബുദ്ധഭിക്ഷുകിനികള്‍ മറ്റെവിടേക്കോ ഓടി രക്ഷപ്പെട്ടിരുന്നിരിയ്ക്കാം. സിലോണിലേക്കു രക്ഷപ്പെടുക അവര്‍ക്കെളുപ്പമായിരുന്നല്ലോ.

എങ്കിലും കേരളത്തിലെ അധ:ക്രുതരും പിന്നോക്കരും ‍ മുകളില്‍ പറഞ്ഞ ദേവദാസി സമ്പ്രദായത്തിന്റെ ജനകീയരൂപത്തില്‍‍ നിന്നു മോചിതമായിരുന്നു എന്നു പറയാന്‍ സാധിയ്ക്കുകയില്ല.

പുരോഹിത-രാജ-പടയാളി കൂട്ടായ്മ തെക്കന്‍ സംസ്ഥാനങ്ങളിലേക്കു കുടിയേറാന്‍ തുടങ്ങിയ ആറാം നൂറ്റാണ്ടുകള്‍‍ക്കു ശേഷമാണ് ഇന്ത്യയില്‍‍ ദേവദാസി സമ്പ്രദായത്തിന്റെ ഉദയം ഉണ്ടായത് എന്നു കഴിഞ്ഞഭാഗത്തില്‍ പറഞ്ഞിരുന്നുവല്ലോ.

ഈ കുടിയേറ്റം കേരളത്തില്‍ ഒരു ‘ജാതി-ജന്മി-നാടുവാഴി‘ സമ്പ്രദായമാണല്ലോ ഉണ്ടാക്കിയത്. ജന്മി-കുടിയാന്‍ സമ്പ്രദായത്തില്‍, കുടിയാന്‍ സ്ത്രീയും ജന്മിയുടെ സ്വകാര്യസ്വത്തായിരുന്നു.


മലയപ്പുലയന്, മനതാരില്‍ ആശപോലെ വളര്‍ന്നു വന്ന വാഴക്കുലയും അകത്തെ പുലകിപ്പെണ്ണും, പറമ്പിലെ പശുവും, ഒന്നു പോലെയായിരുന്നു, ജന്മി കണ്ണുവച്ചാല്‍ നഷ്ടപ്പെടാനുള്ളവ. പക്ഷെ കേരളത്തിലെ ജന്മികളും നാടുവാഴികളും ബ്രാഹ്മണര്‍ ആയിരുന്നില്ല. ഡോക്ടര്‍, കെ. ജംനദാസ് എഴുതുന്നതു പോലെ, ഗുജറാത്തില്‍ യുവതികള്‍ വിവാഹത്തിനു മുന്‍പ് പൂജാരിയുടെ കൂടെ ഒരു രാത്രി ചിലവ്ഴിയ്ക്കണമായിരുന്നു, അതുപോലെ ‘നവരാത്രി‘ ആഘോഷങ്ങളില്‍ ഒരോ ദിവസവും ഓരോവീട്ടില്‍ നിന്ന് പുരോഹിതനു കൂട്ടു കിടക്കാന്‍ ഓരോ സ്ത്രീ പോകണമായിരുന്നു.

പക്ഷെ കേരളത്തില്‍ പുരോഹിതന്മാര്‍ക്കു സംബന്ധമുണ്ടായിരുന്നുവല്ലോ. അതിനാല്‍ കുടിയാന്‍ സ്ത്രിയില്‍ അവകാശം, നാട്ടുവാഴികള്‍ക്കും ജന്മികള്‍ക്കുമായിരുന്നു. കുടിയാന്‍ വിവാഹം കഴിച്ചു കൊണ്ടുവന്നാല്‍ അവളെ ജന്മിയ്ക്കു കാഴ്ച വയ്ക്കുക, കേരളത്തില്‍ പതിവായിരുന്നു എന്ന് അറിയാന്‍ കഴിഞ്ഞിട്ടിട്ടുണ്ട്. കുടിയാന്‍ സ്ത്രീകള്‍ മാറുമറ്യക്കരുത് എന്നുള്ളതും ജന്മിയുടെ തീരുമാനമായിരുന്നല്ലോ

പക്ഷെ ഇന്നു കേരളത്തില്‍ ജന്മി-കുടിയാന്‍ വ്യവസ്ഥ ഇല്ല. ജനാധിപത്യഭരണ സമ്പ്രദായം ജന്മി കുടിയാന്‍ വ്യവസ്ഥയെ നിയമപരമായി അസാധുവാക്കി. പക്ഷെ സ്തീയെ സ്വകാര്യസ്വത്തായി കണ്ടിരുന്ന ജന്മി മനസിനെന്തുപറ്റി? ആ മന‍സ് അതു നിയമപരമയോ, സാമൂഹികമായോ, രഷ്ട്രീയമായോ അസാധുവാണെന്ന്‌ അംഗീകരിച്ചോ?


അതുപോലെ, സ്വന്തം സൌന്ദര്യവും, സ്ത്രീത്വത്തിന്റെ സുകുമാരതയും ഉപഗോഗിച്ച് പുരുഷനെ (ബ്രാഹ്മണനെ) പാട്ടിലാക്കുന്നത് ആചാരമാക്കിയ കേരളത്തിലെ സംബന്ധസ്ത്രീ മനസിനെന്തു പറ്റി?

ഇന്നു കേരളത്തില്‍ നായരോ നമ്പൂതിരിയോ ആകണമെന്നില്ല സ്ത്രീയെ സ്വകാര്യസ്വത്തായി കാണാന്‍‍, അതു പോലെ നായരു സ്ത്രീ ആകണമെന്നില്ല, സംബന്ധത്തിന്റെ മനസുണ്ടാകുവാന്‍.

ഇന്നത്തെ നാനാജാതി മതസ്ഥരേയും എടുത്താല്‍, വ്യക്തി ജീവിതത്തില്‍ സ്ത്രീയെ സ്വകാര്യസ്വത്തായി കാണാത്ത എത്ര പുരുഷന്മാരുണ്ട് കേരളത്തില്‍? (ഭാര്യയെ ഒരു മൈനര്‍ അല്ലാതെ തുല്യപങ്കാളിയായി കാണുന്നവര്‍) അധികാരവും സ്വത്തും ‘ക്ലാസും‘ ഉള്ള ആണിന് പൊതുജീവിതത്തിലും സ്ത്രീയെ സ്വകാര്യസ്വത്തായി കണക്കാക്കുന്നതില്‍ തെറ്റില്ല എന്നുള്ള ധാരണയും വളരുന്നു. അഥവാ ആരും അതിനെ ചോദ്യം ചെയ്യുന്നില്ല.

ചുരുക്കം പറഞ്ഞാല്‍, ഇന്ത്യന്‍ സമൂഹം കഴിഞ്ഞ ഒന്നൊന്നര സഹസ്രാബ്ദത്തിനുള്ളില്‍ അതിന്റെ വിവിധ അധിനിവേശ-ഭരണ-വര്‍ഗ-രാഷ്ട്രീയ-തലങ്ങളിലൂടെ കാലം പൂകി ആനുകാലിക ലിബറലിസത്തില്‍ എത്തിനില്‍ക്കുമ്പോഴും, അത്രയും തന്നെ പഴക്കമുള്ള സംബന്ധ-ദേവദാസി സമ്പ്രദായങ്ങള്‍ സ്വയം വളര്‍ന്നു കുടുതല്‍ ജനകീയമായതല്ലാതെ ഉന്മൂലനം ചെയ്യപ്പെട്ടിട്ടില്ല. കേരളത്തിന്റെ വ്യക്തിമനസുകളില്‍ അവ വേര്‍‌പിരിയ്ക്കാനാവാത്തവണ്ണം ഇഴുകിച്ചേര്‍ന്നിരിയ്ക്കുന്നു എന്നു തന്നെ പറയാം.

സൂര്യനെല്ലിയും, വിദുരയും, കിളിരൂരും, കവിയൂരും പിന്നെ കേരളത്തില്‍ ഇന്നു കുടില്‍ വ്യവസായം പോലെ പെരുകുന്ന പെണ്‍-വാണിഭങ്ങളും ഇതല്ലേ സൂചിപ്പിയ്ക്കുന്നത്. അതും കൂടാതെ ഇത്തരം കുറ്റകൃത്യങ്ങള്‍ ചെയ്ത പുരുഷന്മാരെ ശിക്ഷിയ്ക്കുന്നതില്‍ സമൂഹമോ നീതിന്യായവകുപ്പോ മാത്രുകാപരമായ നിലപാടുകള്‍ എടുക്കാറുമില്ല. ക്രൂരതയ്ക്കു വിധേയമാക്കപ്പെട്ട പെണ്‍കികുട്ടികളാണ് വീണ്ടും അപഹാസ്യരാകുന്നത്.

കിളിരൂരില്‍ ശാരി എന്ന പെണ്‍കുട്ടിയുടെ മരണത്തിനിടയാക്കിയ പെണ്‍‌വണിഭക്കേസില്‍ രസകരമായ രാഷ്ട്രീയ വിവാദങ്ങള്‍ അരങ്ങേറുകയാണല്ലോ ഇപ്പോള്‍ കേരളത്തില്‍. സ്ത്രീത്വത്തിന്റെ പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്യുന്നതിനും പരിഹരിയ്ക്കുന്നതിനും വേണ്ടിയെന്ന ജാഡയില്‍ പ്രവര്‍‌ത്തിയ്ക്കുന്ന രണ്‍‌ടു സ്ത്രീ സംഘടനകളെ (ജനാധിപത്യ മഹിളാ സംഘടനയും മഹിളാകോണ്‍ഗ്രസും) പ്രോക്സിയാക്കി കളിയ്ക്കുകയാണ് ഭരണവും പ്രതിപക്ഷവും. പ്രതിസ്ഥാനത്ത് ഒരു വനിതാ മന്ത്രി-അരോഗ്യമന്ത്രി, ശ്രീമതി. ശ്രീമതി.

പക്ഷെ ആ പെണ്‍കുട്ടിയുടെ ജീവിതത്തെ നിഷ്ടരം പിച്ചിച്ചീന്തിയ, പുരുഷന്മാരേക്കുറിച്ച് ഒന്നും കേള്‍ക്കുന്നില്ല. അതുപോലെ അവളെ പഴനി, കുമളി, ആലപ്പുഴ, എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ വ്യഭിചാരവ്യാപാ‍രത്തിനായി കൂട്ടിക്കൊടുത്തവരേയും കൊണ്ടു നടന്നവരേക്കുറിച്ചും കേള്‍ക്കുന്നില്ല.

വനിതാക്കമ്മിഷനും രംഗത്തുണ്ട്. 2004ല്‍ നടന്ന സംഭവത്തില്‍ മൊഴിയെടുത്ത ‍അന്നത്തെ വനിതാകമ്മീഷണര്‍ മരിയ്ക്കുന്നതിനു മുന്‍പ് ശാരിയുടെ മൊഴിയേടുത്തിരുന്നു എന്നു പറയുന്നു.‍ മൊഴിയില്‍ ധാരാളം വി.ഐ.പി കളുടെ പേരുകള്‍ അടങ്ങിയിരുന്നു എന്നും.ഇനി ഈ പ്രശ്നത്തിന്റെ ഏറ്റവും കാതലായ ഭാഗത്തേക്കു വന്നാല്‍; ഈ പെണ്‍കുട്ടിയുടെ കൂട്ടിക്കൊടുപ്പുകാരി മറ്റൊരു സ്തീയാണ്, പെണ്‍കുട്ടിയുടെ ബന്ധത്തിലുള്ളവര്‍, പ്രായപൂര്‍ത്തിയായ, അമ്മയുടെ സ്ഥാനമുള്ള ഒരു സ്ത്രീ.
സ്വന്തം മകള്‍ കുറഞ്ഞത് ഒന്‍‌പതു മാസക്കാലമെങ്കിലും വ്യഭിചാരവസ്തുവായി ഉപയോഗിയ്ക്കപ്പെട്ടിരുന്നത് അറിഞ്ഞില്ല എന്നു പറയുന്നു മാതാപിതാക്കള്‍. ഇതയും കാലം വ്യഭിചാരവസ്തുവായി ജീവിച്ച സ്വന്തം മകളുടെ മുഖത്തു നോക്കി അവളുടെ വേദന മനസിലാ‍ക്കാന്‍ കഴിയാതെ പോയ അമ്മയെ ഒരമ്മയെന്നെങ്ങനെ വിളിയ്ക്കാന്‍ കഴിയും എന്നു ചോദിച്ചാല്‍ വിവാദമാകും എന്നറിയാം എങ്കിലും സത്യത്തിന്റെ പേരില്‍ അതു ചോദിയ്ക്കാതിരിയ്കാന്‍ കഴിയുന്നില്ല. ആ അമ്മയും മകളും തമ്മിലുള്ള ബന്ധമെന്തായിരുന്നു? ഒരു മകള്‍ ഏറ്റവും കൂടുതല്‍ വിശ്വസിയ്ക്കേണ്ട് വ്യക്തിയാണ് അമ്മ.
ഒന്നു കൂടി ചോദിയ്ക്കട്ടെ, ശാരി എന്ന പെണ്‍കുട്ടിയ്ക്ക് അവളെ ഉപയോഗിച്ച ഏതെങ്കിലും ഒരു ഉന്നതന്റെ സഹായത്താല്‍ ഒരു സീരിയല്‍ നടിയുടെ തൊഴില്‍ തരപ്പെട്ടിരുന്നെങ്കില്‍ അവളും ഒരു മാന്യമായ കുടുംബത്തിലെ വ്യക്തിയായി മത്രമല്ലേ ഇന്നറിയപ്പെടുമായിരുന്നുള്ളു. പൊള്ളയായ ആത്മാവും പേറി എത്രയോ പെണ്‍കുട്ടികള്‍ വീട്ടുകാരുടെ അന്നം നടത്തുമ്പോളും അവളുടെ വേദനയില്‍ അവരാരെങ്കിലും പങ്കുകാരാകാറുണ്ടോ?
അതുപോലെ ശാരിയെ കൂടെക്കൊണ്ടു നടന്നതു പുരനിറഞ്ഞുനിന്നിരുന്ന ഭാ‍ര്യയും മക്കളും സ്വന്തമായുള്ള പുരുഷന്മാരാണ്. അവരുടെ കുടുംബങ്ങളിലെ ഭാര്യ-ഭര്‍ത്തൃബന്ധങ്ങള്‍ക്ക്, രക്ഷകര്‍തൃബന്ധങ്ങള്‍ക്ക് എന്തു വിലയാണുള്ളത്? ആകുടൂംബങ്ങളില്‍ നിന്നു വരുന്ന കുട്ടികള്‍ക്കുണ്ടകാനിടയുള്ള ലൈംഗികവികലതയ്ക്കുത്തരവാദി ആ മാതാപിതാക്കള്‍ തന്നെയാണ്.‍
പൊതുവെ പറഞ്ഞാല്‍ സ്ത്രീ-പുരുഷ ബന്ധത്തിന്റെ വികലമായ വശങ്ങള്‍ വ്യക്തി സ്വഭാവത്തിന്റെ ഭാഗമാകുന്നതിനുള്ള ഒരു പ്രധാന കാരണം അവരവരുടെ ബാല്യകാലങ്ങളില്‍ കുടുംബങ്ങളില്‍ നിന്നുണ്ടാകുന്ന അനുഭവങ്ങളും മാതാപിതാക്കളുടെ പെരുമാറ്റങ്ങളും, ലൈംഗിക അരാജകത്വങ്ങളും മനോഭാവങ്ങളും, ജീവിതരീതികളും ഒക്കെയാണ്.
പക്ഷെ നമ്മളു വല്യ പാരമ്പര്യവും, കുലമഹിമയും, കുടുംബശ്രേഷ്ടതയും, ദൈവഭയവും ഉള്ളവരാണ് എന്നൊക്കെയുള്ള ജാടയിറക്കി സ്വയം സൃഷ്ടിയ്ക്കുന്ന ഒരു വിഡ്ഡിലോകത്താണ് ‍ ജീവിയ്ക്കുന്നത്. മക്കളു കള്ളുകുടിയന്മാരും, പെണ്ണുപിടിയന്മാരും, ആണു പിടയകളും ഒക്കെയായി മാറുമ്പോഴും പല മാതാപിതാക്കളും വേവലാതി കൊള്ളുന്നത്, ആരെങ്കിലും അറിഞ്ഞോ, തറവാടിന്റെ മാനം(?) കളഞ്ഞോഎന്നൊക്കെ ആയിരിയ്ക്കും. മലയാളികള്‍ എന്തിനാണ് ഇത്രയധികം പരസ്പരം ഭയക്കുന്നത്? മലയാളിക്കൂട്ടായ്മ എന്നു പറഞ്ഞാല്‍ എന്താണ്? പരസ്പരം ഭയക്കുകയും വിശ്വാസിയ്കാത്തവരുമായ ആളുകള്‍‍ ഒരു മേശയ്ക്കപ്പുറത്തുമിപ്പുറത്തുമിരുന്നു ചിരിച്ചു കളിച്ച് സ്വയം മറയിടുന്നു എന്നാണോ?

ചുരുക്കത്തില്‍: സ്ത്രീത്വത്തിന്റെ പ്രശ്നം പുരുഷന്റയും കുട്ടികളുടേയും പ്രശ്നമാണ്. സ്ത്രീയ്ക്കു പ്രത്യേകമായി പ്രശ്നങ്ങളില്ല. ഇന്നു സ്തീസ്വാതന്ത്യത്തിന്റെ പേരില്‍ രൂപം കൊണ്ടിരിയ്ക്കുന്ന വനിതാകമ്മീഷനുകളും, സ്തീ സംഘടനകളും രാഷ്ട്രീയ, മുതലാളിത്ത ചേരികളില്‍ നില്‍ക്കുന്നിടത്തോളം കാലം അവര്‍ക്കു സ്ത്രീത്വത്തിന്റെ യദ്ധര്‍ത്ഥ പ്രശ്നങ്ങളെ അഭിമുഖീകരിയ്ക്കാനോ അതിനു പ്രതിവിധി കാണാനോ കഴിയുകയില്ല. മലയാളിയുടെ കുടുംബം അവന്റെ തന്നെ ചുമതലയാണ്. പക്ഷെ ഇല്ലാത്ത ആഡ്യതയുടെയും പാരമ്പര്യത്തിന്റെയും ജാഡയില്‍ ഒളിച്ചിരിയ്ക്കാതെ സ്വന്തം മക്കളുടെ പ്രശ്നങ്ങള്‍ക്കു നേരെ റിയലിസ്റ്റിക്കായ മനോഭാവം അവര്‍ കൈവരിയ്ക്കേണ്ടിയിരിയ്കുന്നു. അതിലേക്ക് അവര്‍ സാമൂഹ്യമായി കൂടുതല്‍, സ്നേഹവും, സാഹോദര്യവും, ബഹുമാനവും, മാനവികതയും ഉള്ളവരാകേണ്ടിയിരിയ്ക്കുന്നു.

ഇതിലേക്ക് ബ്ലോഗേഴ്സ് കൂട്ടായ്മയ്ക്ക് എന്തു ചെയ്യാന്‍ കഴിയും?

മാന്യവായനക്കാരുടെ അഭിപ്രായം വിലപ്പെട്ടതാണ്.
(തുടരും)

പകര്‍പ്പവകാശം: മാവേലികേരളം (Prasannakumary Raghavan).
(ലേഖികയുടെ അനുവാദം കൂടാതെ ഈ പോസ്റ്റ് പൂര്‍ണമായോ ഭാഗികമായോ പകര്‍ത്തപ്പെടുവാന്‍ പാടുള്ളതല്ല)

8 comments:

 • Renjith says:
  September 18, 2007 at 10:15 AM

  This is a superb article. And subsequent debate between Chitrakaran is even better. The one that I liked most is
  "ഒരു സമൂഹം അനുവര്‍ത്തിച്ചുവരുന്ന ആചാരങ്ങള്‍, അനുഭവങ്ങള്‍ ഇവയൊക്കെ കാലക്രമേണ ചരിത്രമായി, സംസ്കാരമായി/സ്വഭാവമയി ആ വ്യക്തിയില്‍ രൂപാന്തരം പ്രാപിയ്ക്കും എന്നാണ്.
  "
  ആ അറിവ് ഒരു വ്യക്തിയെ സംബന്ധിച്ചു സത്യമാണ്, unless there is an educational intervention. .

  This is one of that educational intervention for me. May be I need to know more. Thank you MaveliKeralam.

  But I doubt that Shari is a victim of DEVADASI system as this is not in practice in Kerala these days even if Latha Nair was influenced with this system.
  I think underline factor is only Money. (bail: I have been living outside Kerala for last 10yrs).

 • മാവേലി കേരളം says:
  September 18, 2007 at 3:18 PM

  dear Ranjith

  I am writing this in English assuming you have some problem with Malayalam.

  First of all, I am highly appreciative of you getting at the core of my post.

  I thought that the explanation would take care of the theory behind it. In that regard as you put it correctly, Chithrakaran's criticism which many might have shared, asssited me to uncover its core.

  Since you are interested to know more about it, I shall include that in my next post.

  Your concern whether the devadasi element had influenced Latha Nair is a good one. I explained in my post that though Devadasi system was not explicit in Kerala its democratised versions were,which culminated in a devalued femininity. Females once became a comodity could be exchanged for money, position, promotion etc.and in most cases the beneficiaries were familiy members. Degeneration of values and morality, the outcome were endless.

  So the line of impact was indirect. Otherwise how will you explain the current degeneration in the state of Kerala? Nothing would happen without a cause.

  The Vygotskian Educational Theory ofcourse based on the Marxian premise that once took the western educational world by storm is still influencing it.

 • Renjith says:
  September 19, 2007 at 10:32 AM

  Thanks for your reply.
  You may please respond in Malayalam.
  Since I am using office comp for reading blogs, I have a few limitations, one of them being installing Malayalam writing software. I hardly put comments on blogs, unless a blog changes my main stream thinking habit in some way.(In fact, when I had read some of your previous posts, I could not agree with all of your views but I did not comment. But this is a special one for many reasons.

 • അചിന്ത്യ says:
  September 22, 2007 at 10:51 PM

  ചിത്രകാരാ,
  താങ്കള്‍ടെ ആദ്യകമന്റില്‍ സ്ത്രീ പീഡനം ന്ന് വ്യാഖ്യാനിച്ചേയ്ക്കാവുന്നതും, എന്നാല്‍ പീഡനമനുഭവിക്കുണൂന്ന് പ്രസ്തുതകഥാപാത്രങ്ങള്‍ക്ക് ഒരിക്കലും തോന്നീരിക്കാന്‍ ഇടയില്ല്യാത്തതുമായ എന്ന് താങ്കള്‍ക്ക് തോന്ന്യേ ചില ചിത്രങ്ങള്‍ കണ്ടു-ഇരുണ്ടമുറിയിലെ തണുത്ത നിലത്ത് ജീവിതം മുഴുവനും "സായൂജ്യം" കണ്ടെത്തണ ബ്രാഹ്മണ വിധവകള്‍ടെ അടക്കം. കഷ്ടം തോന്നി കേട്ടപ്പോ. ലോകത്ത് ഒരു മനുഷ്യജീവീം അനുഭവിക്കാന്‍ പാടില്ല്യാത്ത കാര്യങ്ങളാ. ആണോ പെണ്ണോ ന്നുള്ളത് വേറെ ഇഷ്യു. അതൊന്നും പീഡനല്ലെങ്കിപിന്നെ പീഡനം ന്നുള്ള വാക്കിനു ചിത്രകാരന്‍ കൊടുക്കണ നിര്‍‌വ്വചനമെന്താ സുഹൃത്തെ?
  തൃശ്ശൂരുന്നു കോഴിക്കോടുവന്ന് ഒരിടി വെച്ച് തരാന്‍ തോന്നി. സത്യം.

 • അചിന്ത്യ says:
  September 23, 2007 at 1:48 AM

  എന്റെ പൊന്നുചിത്രകാരാ, അടിടെ കൂടെ ഒരിടീം കൂടി തരാന്‍ തോന്നുണു.മണ്ണാങ്കട്ട.

  ചിത്രകാരന്‍ ആ പറഞ്ഞ അവസ്ഥയാണ് പ്രശ്നം. ഇതൊക്ക്യാണ് സായൂജ്യം ന്ന് ആ പാവങ്ങള്‍ തെറ്റിദ്ധരിയ്ക്കണ അല്ലെങ്കി മനപ്പൂര്വ്വം അവരടെ മനസ്സില്‍ ഒരു സിംബോളിക് സതി അനുഷ്ഠിക്കാന്‍ അവരെ പ്രേരിപ്പിക്കണ ആ വ്യവസ്ഥിതി. അതാണ് മാവേലിക്കുട്ടി/ട്ടന്‍ പറഞ്ഞ ആ കന്‍ഡീഷനിംഗ്. സതി അനുഷ്ഠിക്കണത് അന്നത്തെക്കാലത്ത് സ്ത്രീകള്‍ക്ക് ഒരു പ്രശ്നായിത്തോന്നീര്‍ന്നില്ല്യാ അതോണ്ട് അത് ഒരു ദുരാചാരല്ലാന്നും അവര്‍ക്കതിലെതിര്‍പ്പിണ്ടായിരുന്നില്ല്യാന്നും പറയാന്‍ പാട്വോ കുട്ടീ? സതി അനുഷ്ഠിക്കലാണ് ഏറ്റോം വല്ല്യേ ശരീന്ന് തന്ന്യാവണം തീയില്‍ക്ക് ചാടണത് വരെ ഓരോ പതിവ്രതാരത്നോം വിചാരിച്ചിരുന്നെ. അഥവാ , അങ്ങന്യല്ലാന്ന് തോന്ന്യേ ആരെങ്കിലൂണ്ടായിരുന്നെങ്കിത്തന്നെ പുറത്ത് പറയുമായിരുന്ന്വോ? കാരണം അങ്ങനെ വന്നാല്‍ അവടെ ചോദ്യം ചെയ്യപ്പെടുന്നത് സ്ത്രീയുടെ ഏറ്റോം വല്ല്യെ ഗുണായിക്കാണണ പാതിവ്രത്യം തന്നെയല്ലെ. രാജാവെങ്ങനെ നഗ്നനാവും?

  (പാവല്ലെ ചിത്രകാരന്‍, എന്റെ കയ്യിന്ന് ഒരിടി വാങ്ങാന്‍‌ള്ള ആരോഗ്യൊന്നും അങ്ങേര്‍ക്ക്ണ്ടായീന്ന് വരില്ല്യ. അടിയ്ക്ക് പകരം തുളസീദാസിന്റേം രാജസേനന്റേം ഒക്ക് സിനിമ കാട്ടിക്കൊടുക്കാം ല്ലെ.അങ്ങനെത്തന്നെ വേണം.)

 • അചിന്ത്യ says:
  September 23, 2007 at 8:28 PM

  ഇഞ്ചിയ്ക്ക് ഞാന്‍ പറഞ്ഞേന്റെ അര്‍ത്ഥം ഒട്ടും മനസ്സിലായില്ല്യ.
  പണ്ടൊരു കഥ കേട്ട്ണ്ട്. ബസ്സില്‍ വെച്ച് ഒരു സ്ത്രീടെ വസ്ത്രത്തിനകത്ത് തേള്‍ കയറീ ത്രെ.അത് കടിക്കാനും തുടങ്ങി.എഴുനേറ്റു നിന്ന് അയ്യോ തേള്‍ കയറീന്നും പറഞ്ഞ് വസ്ത്രം അഴിച്ചു മാറ്റാനൊ, ബസ്സില്‍ നിന്നും ഇറങ്ങാനോ മടിച്ച് (സ്ത്രീയല്ലേ) വേദന സഹിച്ചിരുന്ന സ്ത്രീ അവസാനം ബസ് നിര്‍ത്യേപ്പോ കൊഴഞ്ഞു വീണു മരിച്ചു .മരിച്ചാലും വേണ്ടില്ല്യാ, ഇതെങ്ങനെ പുറത്തു പറയും ന്ന് ആ ചേച്ചി വിചാരിച്ചില്ല്യേ. അതാണ് ഞാനുദ്ദേശിച്ച കപടസ്ത്രൈണത.നമ്മട്യൊക്കെ ഉള്ളില്‍ അടിച്ച് കയറ്റീരിക്കണ, പലപ്പഴും നമ്മക്കൊരു ഗുണോം ചെയ്യാത്ത ഒരു "ഗുണം"
  സ്ത്രൈണത ന്നു വെച്ചാല്‍ സാരീം ഹാഫ് സാരീം ഉടുക്കലല്ല.കഷ്ടമേ.
  സ്ത്രൈണത ഒരു ദോഷം ന്നും പറഞ്ഞിട്ടില്ല്യ.സ്വയം അലങ്കരിക്ക്യേം മക്കളെ പ്രസവിക്ക്യേം (ഇതിവടെ എപ്പോ പറഞ്ഞു?)ചെയ്യണതാണിവടത്തെ പ്രശ്നം ന്നും പറഞ്ഞിട്ടില്ല്യ.കേരളത്തില്‍ ഞാനടക്കം ഒട്ടുമിക്ക സ്ത്രീകളും സാരി തന്ന്യാ ഉടുക്കണെ; ഞാനൊഴിച്ച് ഒട്ടു മിക്ക സ്ത്രീകളും പ്രസവിച്ചിട്ടുമുണ്ട്. പക്ഷെ ആറ്റിറ്റ്യൂഡ് ന്ന് പറഞ്ഞിട്ടൊരു വസ്തുണ്ട്. സദിരന്‍ പറഞ്ഞപോലെ അതുള്ളവരടെ അടുത്ത് കളിച്ച് നോക്കാന്‍ ഒരിത്തിരി ശങ്ക ണ്ടാവും. സത്യം. അതിനു ജീന്‍സിടണ്ട. പലപ്പഴും ഒരു നോട്ടം മത്യാവും.

  പിന്നെ എല്ലാത്തിനും അടീം തല്ലും . എന്നെ ആരും അനാവശ്യായി തൊടരുത്. ഈ പാഠം അവരൊക്കെ പഠിച്ചിട്ടെ , എല്ലാ പുരുഷന്മാരും സ്ത്രീകളെ ബഹുമാനിക്കണ ആദര്‍ശരാഷ്ട്റം വന്നിട്ടേ ഞാന്‍ പുറത്തിറങ്ങൂ , അല്ലെങ്കി എനിക്ക് പ്രൊറ്റെക്ഷന് പൊലിസ് വേണം ?എനിക്ക് വയ്യ.
  എന്റെ പൊന്നുമോളെ, നമ്മടെ നാട്ടിലു പെങ്കുട്ട്യോള്‍ടെ മേല് ഓ‍രോരുത്തന്മാര്‍ കൈ വെയ്ക്കുമ്പോഴും പൊലിസ് വന്നിട്ട് സമാധാനം ണ്ടാക്കാം ന്ന് വെക്ക്യെ? എനിക്കിഷ്ടായി. എന്റെ മേലൊരുത്തന്‍ തൊട്ടാ, എന്റെ കൈ പൊങ്ങും. അത് നിയമം കയ്യിലെടുക്കലല്ല. റിഫ്ലക്സ് ആക്ഷനാ.അല്ലാണ്ടെ തിങ്ങി നിറഞ്ഞ് ബസ്സില്‍ പോലീസ് ചേച്ചീ ഓടിവരൂന്ന് കാത്ത് നിക്കേ? ഇതൊക്കെ പ്രായോഗികാണോ? അതിനു പകരം ബസ്സില്‍ത്തന്നെ എന്റെ ചിന്നു ഒന്ന് ബഹളം വെച്ചാ ബാക്കി കാര്യം അതിലുളവര്‍ നോക്കിക്കോളും. അങ്ങനെ രണ്ട് ബസ്സില്‍ ണ്ടായാ മൂന്നാമത്തെ ബസ്സില്‍ അവന്‍ ഡീസന്റാവും. ഉറപ്പ്. അനുഭവാ.

  ആണ്‍കുട്ടികള്‍ തനിക്കും അമ്മേം പെങ്ങലും ണ്ടേന്ന് ഒറ്ത്താല്‍ ഒക്കേം ശര്യാവും, അതാണ് ഏറ്റവും നല്ലത്? വളരെ ശര്യാണ്. പക്ഷെ ഇതൊരു പുത്യേ കണ്ടുപിടിത്തല്ലല്ലോ കുഞ്ഞി? "തനിക്കുമിലേടോ അമ്മേം പെങ്ങളും" എന്നുള്ള വാചകം ഒരു ക്ലീഷെ ആയിപ്പോയതറിഞ്ഞില്യേ ഇവടെ? ഈ വൃത്തികെട്ടവന്മാര്‍ക്ക് അമ്മേം പെങ്ങളും ണ്ടെന്ന് ഇനി ഒരു ബോധവല്‍ക്കരന പരിപാട്യോ?

  മുതിരാ, മോള്‍ക്ക് പ്രെഗ്നന്‍‌സി റ്റെസ്റ്റ് നടത്ത്യേപ്പൊ മുതിരന്‍ ചിരിച്ചു. പക്ഷെ ഇവടെള്‍ല ചില അച്ഛനമ്മമാര്‍ റിസള്‍ട്ട് വരണേന്റെ മുന്‍പെ തുടങ്ങും, "ആരാടീ...അവന്‍ "ന്ന്.അതാണ് വ്യത്യാസം.

  അയ്യോ നേരം വൈകി.
  പോട്ടേട്ടോ
  സ്നേഹം

 • Renjith says:
  September 24, 2007 at 4:15 PM

  Nice to read all comments pertaining to this topic. Completely agree with author that problems of feminine are problem of family and in turn problem of society and vice versa.

  When females are aware of their rights and if males are equally ignorant then it may end up in disaster. If these kinds of discussions reach only to females and not to males, it might have paradoxical effect may be in the form of increased divorce rate. That is one problem that India is facing today, an increased divorced rate all over country in the last 15 years and alarmingly higher in Kerala.

  (It is a personal tragedy for me when one of my best friends had to sign a divorce paper. Both were educated but the expectations were not equal. Thought I supported girls’ views despite the fact that he is my friend, I couldn’t justify her views on divorce.

  His expectations were formed the way he lived and he looked for the same from his wife. His father never used to give any power/respect to his mother and treated something like, “it is your luck that you are living with me”. My friend thought it was the way the world live. He wasn’t aware of the changed world. Later, after 2 years of divorce, he repented for his views but that just could not unite them again. I would say in this case both are losers and more importantly their family members, which is why it becomes a society issue.)

  My view is on giving awareness to BOTH SEX how important to get equally treated. Let it be in the syllabus, at least starting from plus two levels. (I am not sure it is already there). Another powerful option is media. May be it is already there. I don’t have much access to read weeklies. Long back ago, I read an article on something like this “Whose husband is the society?” by S.SaradaKKutty in Mathrubhumi weekly. She was criticizing society in view of PE Usha(Calicut university issue).

 • Babu Kalyanam says:
  April 4, 2008 at 11:09 AM

  difficult to read. some probs with the formatting or font.

  :-(

Post a Comment