കുതിരവട്ടന്റെ ‘വിവേചന’ത്തിനൊരു മറുപടി
ഇതു വേറൊരു പോസ്റ്റാക്കുകയാണ് . ഞാന്‍ മറുപടി ഇട്ടിട്ടുണ്ട്. അഭിപ്രായം പറയുക, എന്നു കുതിരവട്ടന്‍ എഴുതി. പ്ക്ഷെ അതെന്തിന്റെ മറുപടിയാണെന്നു മനസിലാകുന്നില്ലല്ലോ. അതിന്റെ ചുരുക്കം ഞാന്‍ മനസിലാക്കുന്നതിങ്ങനെയാണ്-തമിഴ് നാട്ടില്‍ ന്യായീകരിയ്ക്കാനവത്ത ഒബിസി റിസര്‍വേഷന്‍, സവര്‍ണ്ണര്‍ക്കു നിസ്സാരമായ റിസര്‍വേഷന്‍. അതുകൊണ്ട് സവര്‍ണ്ണര്‍ക്കു റിസര്‍വേഷന്‍ കൂടുതല്‍ വേണം, ഒബിസിയ്ക്കു റിസര്‍വേഷന്‍ കുരച്ചു മതി. ഇതാണു താങ്കള്‍ പറയുന്നതെങ്കില്‍ അതെന്റെ പോസ്റ്റിന്റെയോ കമന്റിന്റെയോ മറുപടിയല്ല. കാരണം ഞാന്‍ വ്യക്തമാക്കിയിരുന്നു എന്റെ പോസ്റ്റിലും കമന്റിലും, ഒബിസി റിസര്‍വേഷന്റെ കാരണങ്ങള്‍. ഒരു കൂട്ടം ആളുകളുടെ വികസനം ഒരു ന്യുനപക്ഷം സ്വാര്‍ദ്ധ താല്പര്യങ്ങളും അതിലേക്കുള്ള ഉപാധികളും ഉപ്യോഗിച്ച് നാളുകളോളം തടഞ്ഞു വച്ചാല്‍, പിന്നീടു വരുന്ന ജനകീയ ഭരണകൂടം അവരുടെ നഷ്ടപ്പെട്ട വികസനം തിരിച്ചു കൊടുക്കാന്‍ കഴിയില്ലെങ്കിലും അതിനൊരു പ്രതിവിധിയായി അവര്‍ക്കാനുകൂല്യങ്ങള്‍ ഏര്‍പ്പെടുത്തി കൊടുക്കുന്നു. ഇതാണ് റിസര്‍വേഷന്‍. ലോകത്തവിടെയും റിസെര്‍വേഷന്റെ ആധാരം ഇതു തന്നെയാണ്. ചിത്രകാരന്‍ വളരെ ലളിതമായ ഒരു കണക്കുലൂടെ ഇതു വിശദീകരിയ്ക്കുന്നുണ...