ചില മനുഷ്യരുടെ ജീവിതം
പൂങ്കാവില്‍ തറവാടിന്റെ പൂമുഖത്തു കാലെടുത്തു വച്ചപ്പോഴുണ്ടായ രോമാഞ്ചം മറച്ചു പിടിച്ച്, പകലോന്‍ അവിടെ ഉപകരണമായി ആകെയുണ്ടായിരുന്ന ഒരു നാറിയ സ്റ്റൂളില്‍ ഉപവിഷ്ടനായി. അത്, അവിടെ കാലൊടിഞ്ഞ ചാരുകസേരയില്‍ മലര്‍ന്നു കിടന്ന കുറുപ്പിനെ അലോസരപ്പെടുത്തുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും അങ്ങനെയുണ്ടായില്ല. പകരം 'പകലോനേ' എന്നു വിളിച്ചു കുറുപ്പയാളെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. 'വരാന്‍ പറഞ്ഞാളുവിട്ടിരുന്നുവോ?' 'ഉവ്വ്' 'നമുക്കൊന്നു നടക്കാം', കുറുപ്പു പുറത്തേക്കു കൈ ചൂണ്ടി. മുറ്റത്തെ മണ്ണില്‍ ആഞ്ഞുചവിട്ടി നീങ്ങിയപ്പോള്‍ കാല്‍ക്കീഴിലെ 'കരുകര' ശബ്ദം ഒരു ദുര്‍ന്നിമിത്തമായി പകലോനു തോന്നി. “പഹയന്‍ വാക്കു മാറുമോ?”, അയാളുടെ മനോഗതി വേഗതയാര്‍ന്നു. അഞ്ചു ലക്ഷം അച്ചാരം വാങ്ങിയതാണ്. വാക്കു തെറ്റിച്ചാല്‍ പിഴയായി പത്തു ലക്ഷം തിരിച്ചു തരണം. മറ്റേതെങ്കിലും പണച്ചാക്ക് ആ നഷ്ടവും നികത്താന്‍ തയ്യാറായി വന്നിട്ടുണ്ടാവുമോ. വാക്കിനേക്കാളും, പ്രമാണത്തേക്കാളും പച്ചനോട്ടിനു വിലയുള്ള കാലമാ. പകലോന്‍ മനസ്താപത്തോടെ ആ തറവാടു പിതാമഹനെ ഒന്നു നോക്കി നെടുവീര്‍പ്പിട്ടു. സാറായുടെ ഒരു വലിയ മോഹമായിരു...