mk top 2012

Sunday, November 12, 2006

മഹാബലി ഒരു രാജാ‍വോ അതോ ഒരു ചരിത്രസത്യമോ

മലയാളി പൈതൃകത്തില്‍, പൂര്‍വ്വിക സ്മൃതിപ്രധാനമാണല്ലോ ബലി. ജലാശയത്തിന്റെ തീരത്ത്‌ നടത്തുന്ന ഈ ലഘുവായ ചടങ്ങ്‌, ജനന മരണങ്ങളുടെ ചാക്രിക സ്വഭാവത്തെക്കൂടാതെ, മുന്‍ ഗാമിയും പിന്‍ ഗാമിയും തമ്മിലുള്ള ബന്ധത്തിന്റെ ചില സ്വഭാവങ്ങളും വിളിച്ചറിയിയ്ക്കുന്നു. ഒന്നാമതായി അതിന്റെ തുടര്‍ച്ച അഥവാ പരമ്പര. ജീവന്റെ പരമ്പര വെള്ളത്തില്‍ തുടങ്ങിയതുകൊണ്ടാവാം ബലിയുടെ കര്‍മ്മപിണ്ഡം ജലത്തിലേക്കാഴ്ത്തുന്നത്‌. അതുവഴി പിന്‍ ഗാമി മുന്‍ ഗാമിയുടെ ആദിപരമ്പര തൊട്ട്‌ സ്മരിയ്ക്കുകയായിരിയ്ക്കാം.

അതു പരമമായ ഒരാത്മീയ സത്യവുമാണ്‌. ആ സത്യത്തിന്റെ വ്യതിരക്തമായ (discrete)ഭൗതിക തുടര്‍ച്ചയായി ചരിത്രത്തെ കാണാവുന്നതാണ്‌.എന്നു പറഞ്ഞാല്‍ ബലി എന്ന ആത്മീയ കര്‍മ്മം വ്യക്തി-സാമൂഹ്യ വളര്‍ച്ചയുടെ ചരിത്രം ഉള്‍ക്കൊള്ളുന്നു എന്നു കരുതാം.

മഹാബലിയുടെ ചരിത്രസാംഗത്യം അതിശക്തമായ നിഷേധ നിരൂപണങ്ങള്‍ക്ക്‌ വിധേയമാകുന്ന ഈ കാലഘട്ടത്തില്‍,മഹാബലി ജീവിച്ചിരുന്നിട്ടേയില്ല എന്ന് ചിലര്‍ ശക്തമായി വാദിയ്ക്കുന്നു.ജീവിച്ചിരുന്നെങ്കില്‍തന്നെ, നിലനില്‍പ്പിനു വേണ്ടി എതിര്‍ക്യാമ്പിലെ ഓണത്തപ്പന്റെ ഇമേജു കടമെടുക്കണം എന്നു വന്നിരിയ്ക്കുന്നു.

ബലിയുടെ മറ്റൊരര്‍ത്ഥമാണ്‌ അന്ത്യകര്‍മം അഥവാ ഒരു ജീവിതത്തിന്റെ അടക്കം (closure). ആ അര്‍ത്ഥത്തില്‍,മഹാബലി, കേരള ജനതയുടെ ഒരു മഹത്തായ പാരമ്പര്യത്തിന്റെ മരണത്തേയും അതിന്റെ അടക്കത്തേയുമാണ്‌ അര്‍ത്ഥമാക്കുന്നത്‌. എല്ലവര്‍ഷവും കേരളീയര്‍ ആഘോഷിയ്ക്കുന്ന ഓണം ആ അര്‍ത്ഥത്തില്‍ ആ ബലിയുടെ ആണ്ടു പുതുക്കലല്ലേ?.

മഹാബലി ഒരു രാജവോ അതൊ ഒരു ചരിത്ര സത്യമോ, ഇതു വായിയ്ക്കുന്നവര്‍ എന്തു കരുതുന്നു?
">Link

2 comments:

 • kochugupthan says:
  November 15, 2006 at 4:06 AM

  അങ്ങിനെ അന്വേഷിച്ചാല്‍ നാം എത്തുന്നത്‌ എവിടെയാണ്‌ ?.. വസുദൈവകുടുംബകം എന്നല്ലെ..വീണ്ടും പോയാല്‍ ആദം ഹവ്വ യിലേയ്ക്കും എത്തിയെന്നിരിയ്ക്കും....

  ഗവേഷണവും തിസീസും വേണ്ടെന്നോ അന്വേഷണം പാടില്ലെന്നോ അര്‍ത്‌ഥമാക്കുന്നില്ല..ഒരു നോഡല്‍ പോയന്റില്‍ എത്തിയാല്‍ അവിടെ അവസാനിപ്പിയ്ക്കുന്നതാവും ഉചിതമെന്നു തൊന്നുന്നു..

  പിന്നെ അസ്തിത്വം ... നൂറ്റാണ്ടുകളായി നാം സ്വരൂപിച്ചു വെച്ചതാണല്ലൊ..മലയാളിയ്ക്ക്‌ അസ്തിത്വമില്ല എന്നു അംഗീകരിയ്ക്കാന്‍ കുറച്ചു പ്രയാസമുണ്ട്‌...

  ചര്‍ച്ചയില്‍ വന്നപ്പോള്‍ എഴുതിയെന്നു മാത്രം... മാവേലി വീണ്ടും എഴുതുമല്ലോ..

  ...കൊച്ചുഗുപ്തന്‍

 • oru blogger says:
  March 10, 2007 at 12:51 AM

  ഷിലപ്പതികാരത്തെ ചിലപ്പതികാരം എന്നും കാണാം. ചേരന്‍ ചെങ്കോട്ടുവന്റെ സഹോദരന്‍ എഴുതിയ ചിലപ്പതികാരം (ഏതു ഭാഴയിലാണു?), 5th CE യില്‍ എഴുതിയതാണെന്നാണു കരുതുന്നതു. ഇലന്‍ഗ്ഗോ അഡികളെക്കുറിച്ചു വളരെയധികം അറിയില്ലെങ്കിലും, അദ്ദെഹത്തിന്റെ സഹോദരനായ ചേരന്‍ ചെങ്കോട്ടുവനെന്ന ചേര രാജാവിന്റെ നാടു, ഇന്നത്തെ കേരളത്തിലാണു.

  തിരിച്ചു ചോദ്യം വരും എന്നറിയാം, ബാക്കി അപ്പോള്‍:)

Post a Comment