കേരളത്തിന്റെ 'വേശ്യാ സാംസ്കാരത്തിന്റെ' ആധാരം തേടുന്നവര്‍ക്കു വേണ്ടി
മുത്തപ്പന്റെ ‘കേരളത്തിന്റെ വേശ്യാ സംസ്കാരം‘ രണ്ടാം ഭാഗത്തിനു കൂടുതല്‍ തെളിവുകളും ആധാരങ്ങളും വേണം എന്നുള്ള കമന്റുകള്‍ കാണാനിടയായി. സൌത്താഫ്രിയ്ക്കയിലെ ഒരു യൂണിവേഴ്സിറ്റിയുടെ സോഷ്യോളജി പാഠപുസ്തകത്തില്‍ നിന്ന് ഞാന്‍ വായിച്ചറിഞ്ഞ തെളിവുകള്‍ താഴെ കൊടുക്കുന്നു. (പുസ്തകത്തിലെ ഈ വിവരം എനിയ്ക്കു വ്യക്തിപരമായ ഒരു situation ഉണ്ടാക്കി എന്നുള്ളതുകൊണ്ട് ഇത് ഒരു പോസ്റ്റായി ഇടുന്നു). നായരുടെ സംബന്ധത്തെക്കുറിച്ചും തദ്വാര അവരുടേത് സാധാരണ അര്‍ത്ഥത്തിലുള്ള കുടുംബ യൂണിറ്റുകള്‍ ആയിരുന്നോ എന്നുള്ളതും ഇവിടുത്തെ ചിന്താവിഷയമായി കാണാം. ഈ സംബന്ധവ്യവസ്ഥ 1792 വരെ കേരളത്തില്‍ നിലനിന്നിരുന്നു എന്നാണ് കതെലിന്‍ ഗൌ അവകാശപ്പെടുന്നത്. ഈ വിവരണം എന്നെ ആദ്യമായി കാണിച്ചു തന്നത് എന്റെ മകളാണ്. അതാണ് വ്യക്തിപരമായ ഒരു situation എന്നു ഞാന്‍ മുകളില്‍ പറഞ്ഞത്. അവളുടെ കൂടെ പഠിച്ച കുട്ടികള്‍ (non-Indians) അവള്‍ കേരളത്തില്‍ നിന്നാണ് എന്നറിയാമായിരുന്നതു കൊണ്ട് അതിനേകുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ അനേഷിച്ചതായിരുന്നു. It was really embarassing and shameful to her. കേരളത്തില്‍ നിന്നും പുറത്തു കടന്ന് മറ്റൊരു സംസ്കാരത്തില്‍ കുട്ടി...