കേപ് ടൌണ്‍ ലോക സഞ്ചാരികളുടെ സ്വപ്നം ഭാഗം-3
ഇന്നത്തെ കേപ് പെനിന്‍സുല ഈ ജനകീയ ഭരണത്തിന്റെ കീഴില്‍ അതിശീഘ്രം ലോക ശ്രദ്ധയാകര്‍ഷിയ്ക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിയ്ക്കുന്നു. ദീര്‍ഘദൃഷ്ടിയോടെ അവധാനപൂര്‍വം പ്രവര്‍ത്തന പദ്ധതി തയ്യാറാക്കിയിരിയ്ക്കുന്ന ടുറിസം ഇവിടെ ഒരാശയവും പുരോഗമന പ്രസ്ഥാനവും തൊഴിലവസരവുമാണ്. ഗവണ്മെന്റിലായാലും, സ്വകാര്യ ഉടമയിലായാലും, രണ്ടിന്റയും കൂട്ടായ്മയിലായാലും ഉടലെടുക്കുന്ന ഓരോ ടൂറിസ്റ്റു സംരംഭങ്ങളും ലോകത്തിന്റെ ആകര്‍ഷങ്ങളാകുന്നത് അവയുടെ കര്‍ക്കശമായ ഗുണമേന്മയും, ആതിഥ്യ മര്യാദയും സൗമ്യതയും മൂലമാണ്. ഈസ്റ്റര്‍ ക്രിസ്തുമസ് ആഘോഷകാലത്ത് തിരക്കു ക്രമാതീതമായി വര്‍ദ്ധിയ്ക്കുമ്പോഴും, കേപ്-ടൗണ്‍ പട്ടണത്തിന്റെ വൃത്തിയിലും വെടുപ്പിലും യാതൊരു മാറ്റവുമുണ്ടാകുന്നില്ല. ഇപ്പോള്‍ ദീപാവലിയും മറ്റു ഹിന്ദു വിശേഷ ദിവസങ്ങളൂം ഇവിടെ വര്‍ണ്ണശബളാഭമായ അഘോഷങ്ങളാണ്. അപരിചിതര്‍ക്കു പോലും വഴി തെറ്റാതെ യാത്രചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ഏതു തെരുവിലും,വളവിലും, തിരിവിലും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിയ്ക്കുന്നത്. യാത്രക്കാരും വാഹനങ്ങളും ഒരുപോലെ ഈ സൈന്‍ ബോര്‍ഡുകളേയും, മറ്റു യാത്രാ നിയമങ്ങളേയും ബഹുമാനിയ്ക്കുന്നതു കാരണം ഒരേ ...