മഹാബലി ഒരു രാജാവോ അതോ ഒരു ചരിത്രസത്യമോ
മലയാളി പൈതൃകത്തില്‍, പൂര്‍വ്വിക സ്മൃതിപ്രധാനമാണല്ലോ ബലി. ജലാശയത്തിന്റെ തീരത്ത് നടത്തുന്ന ഈ ലഘുവായ ചടങ്ങ്, ജനന മരണങ്ങളുടെ ചാക്രിക സ്വഭാവത്തെക്കൂടാതെ, മുന്‍ ഗാമിയും പിന്‍ ഗാമിയും തമ്മിലുള്ള ബന്ധത്തിന്റെ ചില സ്വഭാവങ്ങളും വിളിച്ചറിയിയ്ക്കുന്നു. ഒന്നാമതായി അതിന്റെ തുടര്‍ച്ച അഥവാ പരമ്പര. ജീവന്റെ പരമ്പര വെള്ളത്തില്‍ തുടങ്ങിയതുകൊണ്ടാവാം ബലിയുടെ കര്‍മ്മപിണ്ഡം ജലത്തിലേക്കാഴ്ത്തുന്നത്. അതുവഴി പിന്‍ ഗാമി മുന്‍ ഗാമിയുടെ ആദിപരമ്പര തൊട്ട് സ്മരിയ്ക്കുകയായിരിയ്ക്കാം. അതു പരമമായ ഒരാത്മീയ സത്യവുമാണ്. ആ സത്യത്തിന്റെ വ്യതിരക്തമായ (discrete)ഭൗതിക തുടര്‍ച്ചയായി ചരിത്രത്തെ കാണാവുന്നതാണ്.എന്നു പറഞ്ഞാല്‍ ബലി എന്ന ആത്മീയ കര്‍മ്മം വ്യക്തി-സാമൂഹ്യ വളര്‍ച്ചയുടെ ചരിത്രം ഉള്‍ക്കൊള്ളുന്നു എന്നു കരുതാം. മഹാബലിയുടെ ചരിത്രസാംഗത്യം അതിശക്തമായ നിഷേധ നിരൂപണങ്ങള്‍ക്ക് വിധേയമാകുന്ന ഈ കാലഘട്ടത്തില്‍,മഹാബലി ജീവിച്ചിരുന്നിട്ടേയില്ല എന്ന് ചിലര്‍ ശക്തമായി വാദിയ്ക്കുന്നു.ജീവിച്ചിരുന്നെങ്കില്‍തന്നെ, നിലനില്‍പ്പിനു വേണ്ടി എതിര്‍ക്യാമ്പിലെ ഓണത്തപ്പന്റെ ഇമേജു കടമെടുക്കണം എന്നു വന്നിരിയ്ക്കുന്നു. ബലിയുടെ മറ്റൊരര്‍ത്ഥമാണ് അന്ത്യക...