Posts

Showing posts from July, 2010

'മണ്ടേലയുടെ 'മരണചിത്രം': ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധം'

മണ്ടേലയുടെ 'മരണചിത്രം': ദക്ഷിണാഫ്രിക്കയില്‍ പ്രതിഷേധം (മാത്രുഭൂമി വാര്‍ത്ത മുകളിലത്തെ ലിങ്കില്‍) സമാധാനത്തിന്റെ സന്ദേശകന്‍, രാഷ്ട്രപിതാവ്, കറുത്തവരുടെയും, വെളുത്തവരുടെയും മറ്റെല്ലാനിറക്കാരുടെയും ആരാദ്ധ്യപുരുഷന്‍, സൌത്താഫ്രിക്കന്‍ ഗാന്ധി, യേശുവിന്റെ അവതാരം, ജനാധിപത്യത്തിന്റെ ഐക്കോണിക്ക് ഫിഗര്‍ എന്നൊക്കെ ലോകം പുകഴ്ത്തുന്ന വ്യക്തിയാണു നെത്സണ്‍ മണ്ഡേല. ഈ രൂപങ്ങളിലെല്ലാം അറിയപ്പെടുന്ന, ആരാധിക്കപ്പെടുന്ന‍, സൌത്താഫ്രിക്കയിലെ എല്ലാജനതയുടെയും കോണ്‍ഷ്യന്‍സില്‍ ഒരു തരത്തിലല്ലെങ്കില്‍ മറുതരത്തില്‍ ഭാഗമായവന്‍, അതിലുമുപരിയായി ഇന്നു ജീവിച്ചിരിക്കുന്ന വ്യക്തി,  അദ്ദേഹത്തിന്റെ മരണത്തെ കുറിച്ചു ചിന്തിക്കാന്‍ പോലും   തയ്യാറാകാത്ത ജനത, ബന്ധുക്കള്‍. അവരുടെ നടുവിലേക്കാണ്   അദ്ദേഹത്തിന്റെ കീറിമുറിച്ച ശവം പ്രകടിപ്പിക്കുന്ന ചിത്രംപ്രദര്‍ശിപ്പിച്ചിരിക്കുന്നത്. ആളുകള്‍  ഞെട്ടലൊടെ മാത്രമേ ആ ചിത്രം കാണു. പക്ഷെ അതില്‍ എതിര്‍ക്കുന്നവര്‍ കോടതികളിലേക്കാണ് പോകുന്നത്.   പ്രതിഷേധ റാലികളുണ്ടാകാം, നേരത്തേ തീരുമാനിച്ച റൂട്ടുകളിലൂടെ, നേരത്തെ തീരുമാനിച്ച സമയത്ത്,  അതിനു മുങ്കൂട്ടിയുള്ള അനുവാദം സ്ഥലം മജിസ്രേറ്റു 

ജോസഫ് ചെയ്ത തെറ്റെന്ത്? ഒരന്വേഷണം

തൊടുപുഴ ന്യൂമാന്‍ കോളജിലെ മലയാളം പ്രൊഫസറുടെ കൈ വെട്ടിയ സംഭവത്തില്‍ അദ്ദേഹം തെറ്റുകാരനാണോ  അല്ലെങ്കില്‍ എന്തുതെറ്റാണ് ചെയ്തത് എന്നന്വേഷിക്കുക എന്നത് ആ സംഭവത്തിന്റെയും അതിനു  ശേഷം നടക്കുന്ന സംഭവ വികാസങ്ങളുടെയും അടിസ്ഥാനത്തില്‍  ഒരു ജനാധിപത്യവാദിയുടെ ചുമതലായായി ഞാന്‍ കരുതുന്നു. അന്വേഷണത്തിനു വേണ്ട  റഫറന്‍സുകള്‍ക്ക് 1 , 2 , 3  ജബ്ബാര്‍ മാഷിനോടു കടപ്പെട്ടിരിക്കുന്നു. ഇതില്‍ വിവാദവിഷയമായ ചോദ്യത്തിലേക്കു കണ്ണോടിച്ചാല്‍, അതു ബ്ലാസ്ഫെമി (ദൈവദോഷം) ആണ് എന്നു മുസ്ലീ‍മുങ്ങള്‍ പൊതുവെ ആരോപിക്കുന്നു. ഇവിടെ ചില സംശയങ്ങള്‍ ഉണ്ടാകുന്നു.  മുഹമ്മദ് എന്നു പറഞ്ഞാല്‍ അതു ഇസ്ലാം മതത്തിന്റെ പ്രവാചകനായ മുഹമ്മദു നബിയാണോ? ഞാ‍നെത്രയോ‍ മുസ്ലീമുകളെ  മുഹമ്മദു എന്നു വിളിച്ചിരിക്കുന്നു.  വാചകത്തിലും എഴുത്തിലും  മുഹമ്മദ് എന്ന വ്യക്തിയില്‍ നിന്ന് മുഹമ്മദു നബിയെ വേര്‍തിരിച്ചു കാണിക്കുന്നതിനായി ‘പീ‍സ് ബീ‍ അപ്പോ‍ണ്‍ ഹിം‘  എന്നൊരു പ്രയോഗം ഇംഗ്ല്ല്ലീഷില്‍ കാണുന്നുണ്ട്.  മലയാളത്തിലും തത്തുല്ല്യമായ പ്രയോ‍ഗം ഉണ്ടെന്നു കരുതുന്നു.  അപ്പോള്‍ മുഹമ്മദ് എന്നൂ മാത്രം എഴുതിയാല്‍ അതൊരു വ്യക്തിയേ അല്ലേ   അര്‍ഥമാക്കുന്നുള്