ഹിന്ദുമതം ഒരു ബ്രാഹ്മണ-യൂറോപ്പ്യന്‍ സൃഷ്ടി
പങ്കജ് മിശ്ര തന്റെ ലേഖനത്തില്‍.(http://www.axess.se/english/2004/02/theme_inventionhindu.php), ഹിന്ദുമതം ഇന്ത്യയിലെ സംസ്കൃതം അഭ്യസിച്ച ബ്രാഹ്മണരും കൊളോണിയല്‍ യൂറോപ്പും കൂട്ടായി ചമച്ച ഒരു മതമാണെന്നു വെളിപ്പെടുത്തുന്നു.
ഇതു കേള്‍ക്കുന്ന ആര്‍ക്കെങ്കിലും കാല്‍ക്കീഴിലെ മണ്ണ് ഊര്‍ന്നുപോകുന്ന അനുഭവമുണ്ടാകൂന്നെങ്കില്‍ അതു സ്വഭാവികം. കാരണം ഹിന്ദുമതം ഇന്ത്യയുടെ അതിപുരാതന മതമാണ് എന്നുള്ളതാണല്ലോ പൊതുവെ നമ്മുടെയൊക്കെ വിശ്വാസം, കൂടാതെ അതു നമ്മുടെ ദേശീയ-സംസ്കൃതിയാണെന്നും.
അത്തരമൊരു സമ്പ്രദായം, ഇന്ത്യയുടെ 'സാംസ്കാരിക നായകന്മാ' എന്നവകാശപ്പെടുന്നവര്‍ ഒരു വൈദേശീയ മേല്‍ക്കോയ്മയോടു കൂട്ടുച്ചേര്‍ന്ന്, സ്വന്തം സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി മെനഞെടുത്തതാണ് എന്നു പറയുമ്പോള്‍ അതു പെട്ടെന്നങ്ങോട്ടുള്‍ക്കൊള്ളുവാന്‍ പൊതുവെ വിഷമമുണ്ടാകും.
ഇനി ഈ സൃഷ്ടിയെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാം.
ഹിന്ദുമതം ഒരു ബ്രാഹ്മണ വിദേശീയ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണെന്നു പറയുമ്പോള്‍ അതിന്റെ അര്‍ത്ഥമെന്താണ്?
ഇപ്പോള്‍ നിലവിലുള്ള ബ്രാഹ്മണ-ഹിന്ദു ഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്നവയിലെല്ലാം കാലാകാലങ്ങളില്‍ ഉള്‍പ്പെടുത്തിയ അറിവുകള്‍ ബ്രാഹമണനും യൂറോപ്പ്യനും കൂടി സൃഷ്ടിച്ചു എന്നാണോ? അതുപോലെ ഇന്ത്യയുടെ അതിപുരാതന സംസ്ക്കാരസമ്പത്തായ ചതുര്‍വേദങ്ങള്‍, വേദാംഗങ്ങള്‍,സൂതങ്ങള്‍, സിദ്ധാന്തങ്ങള്‍, ദര്‍ശനങ്ങള്‍, മറ്റു പുരാതന സംരംഭങ്ങള്‍, വ്യവസായങ്ങള്‍, സംസ്കാരങ്ങള്‍ ഇവയൊക്കെ ബ്രാഹ്മണന്റയും യൂറോപ്പിന്റയും കൂട്ടസൃഷ്ടികളാണെന്നാണോ? അല്ല ഒരിയ്ക്കലുമല്ല. ബ്രാഹ്മണ-കൊളോണിയല്‍ കൂട്ടുകെട്ട്, ആ പ്രാചീന അറിവുകള്‍ക്കും സംസ്കാരങ്ങള്‍ക്കും വ്യാഖ്യാനങ്ങളെഴുതി, കൂടെ സ്വന്തം വര്‍ഗകഥകളും എഴുതിച്ചേര്‍ത്ത് അവയില്‍ ബ്രാമണ്യത്തിന്റെ ഉടമസ്ഥാവകാശം അടിച്ചേല്‍പ്പിച്ചു എന്നു മാത്രം.
എന്നാല്‍ പുരാതന ഇന്ത്യയില്‍ ഉണ്ടായവയല്ല ബ്രാഹ്മണമതാചാരങ്ങള്‍. കരണം പുരാതന ഇന്‍ഡ്യയുടെ ദര്‍ശനങ്ങളില്‍ ബ്രാഹ്മണമതത്തിന്റെ പൌരോഹിത്യ ക്രിയയിലൂടെ ജന്മമെടുത്ത ഒരീശ്വരന്‍ നിലവിലില്ലായിരുന്നു. അന്നത്തെ ദര്‍ശനങ്ങള്‍-നാസ്തികവും ആസ്തികവും- പ്രകൃതിയ്ക്കും മനുഷ്യനും പ്രാധാന്യം കൊടുത്തവയായിരുന്നു. നാസ്തിക ദര്‍ശനങ്ങള്‍ ദൈവത്തെ തള്ളിപ്പറഞ്ഞപ്പോള്‍, ആസ്തികദര്‍ശനങ്ങള്‍ ദൈവത്തെ ഒരു മന:ശക്തിയായി ആത്മീയതലത്തില്‍ കൊണ്ടാടി.
പക്ഷെ സത്യമിങ്ങനെ ആയിരിയ്ക്കേ എന്തുകോണ്ടു മിശ്ര ഹിന്ദുമതത്തെ ഒരു ബ്രാഹ്മണയൂറോപ്യന്‍ സൃഷ്ടി എന്നു വിശേഷിപ്പിയ്ക്കുന്നു?
ഹിന്ദുമതത്തിനു നേരെ അദ്ദേഹം ഒരാരോപണം കെട്ടിച്ചമയ്ക്കുകയാണോ? അല്ല
സൌത്താഫ്രിയ്കയിലെ ഒന്‍പതാം ഗ്രേഡിലെ ‘റിലിജിയന്‍ എഡ്യൂക്കേഷന്റെ‘ ഒരു പുസ്തകത്തിലെഴുതിയിരിയ്ക്കുന്നത് ഹിന്ദുമതം ഒരു യൂറോപ്യന്‍ സൃഷ്ടിയാണെന്നാണ്.
ഇന്ത്യയുടെ പൌരാണികമതങ്ങളേയും അതിന്റെ ദര്‍ശനങ്ങളേയും ഒരു യൂറോപ്യന്‍/ബ്രഹ്മണ സൃഷ്ടിയായ ‘ഹിന്ദു’ മതത്തോടു ചേര്‍ത്തു കാണുന്നതിലെ ഭോഷ്ക് വിവേകാനന്ദന്‍ പണ്ടേ മനസിലാക്കിയിരുന്നു എന്നു തോന്നുന്നു. അതുകൊണ്ടാണ് അദ്ദേഹം ഇന്ത്യന്‍ മതദര്‍ശനങ്ങളെ ‘സനാതനമതം‘ എന്നു വിളിയ്കാന്‍ തയ്യാറായത്. ‘ലോകമത‘ സ്റ്റേജില്‍ ഇന്‍ഡ്യന്‍ പുരാതന ദര്‍ശനങ്ങളേക്കുറിച്ചു ഘോരഘോരം പ്രസംഗിച്ച അദ്ദേഹം, പക്ഷെ ആ ഭോഷ്കിനെക്കുറിച്ച് ഇന്ത്യയിലെ സാധാരണജനങ്ങളെ ബോധവാന്മാരാക്കുന്നതിലേക്ക് ഒന്നും തന്നെ ചെയ്തില്ല. കേരളത്തെ ഒരു ഭ്രാന്താലയമെന്നു വിളിച്ചപ്പോഴും അതിലേക്കു ഈ ഹിന്ദുമതത്തിന്റെ അടിസ്ഥാനവൈകല്യത വഹിച്ച പങ്കിനു നേരെ സത്യത്തിന്റെ ആയുധമെടുക്കാന്‍ അദ്ദേഹം മുന്നോട്ടുവന്നില്ല. പകരം ഇന്ത്യയുടെ പുരതന ദര്‍ശനങ്ങളെ ഈ ബ്രാഹ്മണ/യൂറോപ്യ സൃഷ്ടിയുടെ ചെപ്പിനുള്ളില്‍തന്നെയാണ് അദ്ദേഹം ഉള്‍ക്കൊള്ളിച്ചത്.
പതിനാറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ ആരംഭിച്ച കൊളോണിയല്‍ അധിനിവേശം ബ്രാഹ്മണ അധിനിവേശത്തെ കൂടുതള്‍ ശക്തമാക്കി. ഇന്ത്യയുടെ പുരാതന ജനതയില്‍ നിന്ന് അപഹരിച്ചെടുത്ത സ്വത്തും അറിവും ധൂര്‍ത്തടിയ്കാന്‍ അതോടെ ബ്രാഹമണ അധിനിവേശ വര്‍ഗ്ഗത്തിനൊരു ശക്തമായ കൂട്ടാളിയേയും ലഭിച്ചു.
പക്ഷെ അതൊന്നും ഹിന്ദുമതം എന്ന ഒരു ലേബല്‍ സൃഷ്ടിയ്ക്കുന്നതിനു മതിയായ കാരണങ്ങളായിരുന്നില്ല. പിന്നെ എന്തുകൊണ്ടു അതു സൃഷ്ടിയ്ക്കപ്പെട്ടു. അതിന്റെ കാരണങ്ങള്‍ എന്തൊക്കെ?
എന്തുകൊണ്ടു ഹിന്ദുമതം നിര്‍മ്മിയ്ക്കപ്പെട്ടൂ.
ഇന്ത്യയിലെ ഹിന്ദുമത സൃഷ്ടിയുടെ കാരണമായി യൂറോപ്യന്‍ അവകാശപ്പെടുന്നത്, (മിശ്ര ചൂണ്ടിക്കാട്ടുന്നതുപോലെ) അതിന്ത്യന്‍ മതങ്ങളുടെ ഐക്യത്തിനും ഏകീകരണത്തിനും ആവശ്യമായിരുന്നു എന്നാണ്. പക്ഷെ ഈ വാദത്തില്‍ യാതൊരു കഴമ്പുമില്ല എന്നു താഴെപ്പറയുന്ന സംഗതികള്‍ വ്യക്തമാക്കുന്നു.
1.‘ആര്യ സാഹോദര്യം’
ഇന്ത്യന്‍ മതങ്ങളെ കൊളോണിയല്‍ ക്രിസ്ത്യാനികള്‍ വിലയിരുത്തിയത് ക്രിസ്തീയ മതത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. സൃഷ്ടാവ്- സൃഷ്ടി- ആകാശത്തിലെ സ്വര്‍ഗ്ഗം, തുടങ്ങിയ സങ്കല്പത്തിലധിഷ്ഠിധമായ ക്രിസ്തീയ മതം ഇന്ത്യന്‍ ദാര്‍ശനികതയിലെ ദൈവ സങ്കല്പങ്ങളുമായി താദാമ്യം പ്രാപിയ്ക്കുന്നവയായിരുന്നില്ല. അതുകൊണ്ട് അവര്‍ ഇന്ത്യയുടെ പുരാതന ദൈവവിശ്വാസികളെ ‘പാഗന്‍സ്’ ‘ഹീതെന്‍സ്’ എന്നൊക്കെ വിളിച്ചു. ആ അര്‍ത്ഥത്തിലാണ് ദൈവമില്ലാത്ത ഇന്ത്യയിലെ ജനങ്ങള്‍ക്ക് ഒരേകീകൃത മതമായി ഹിന്ദുമതം ഉണ്ടാക്കി എന്നവര്‍ പറയുന്നത്.
പക്ഷെ ഇതില്‍ യതൊരടിസ്ഥാനവുമില്ല. കാരണം, ഇന്ത്യന്‍ ദാര്‍ശനികതയെ ഹീതെനിസം എന്നു വിളിച്ച കൊളോണിയലിസ്റ്റുകള്‍, അതേ സമയം ചെയ്തത്, ആ ദാര്‍ശനിക ആശയങ്ങളെ യൂറോപ്പിലേക്കു കടത്തുകയായിരുന്നു. യൂറോപ്യന്‍ റൊമാന്റിസ്റ്റുകളുടെ (മിഷിനറികളുള്‍പ്പെടെ) ഇന്ത്യന്‍ ജ്ഞാനശേഖരങ്ങളിലുണ്ടായ കൈകടത്തലുകള്‍ ഇപ്പോള്‍ കുറെയൊക്കെ പുറത്തു വന്നിട്ടുണ്ടല്ലോ. അതിനവര്‍ക്കു ലൈസന്‍സു കൊടുത്ത് അവരെ കലവറയില്ലാതെ സഹായിയ്ക്കുക എന്ന രാജ്യദ്രോഹം ചെയ്തവരാണ് ഇന്ത്യയിലെയും കേരളത്തിലേയും ബ്രാഹ്മണ-ക്ഷത്രിയരും അവരുടെ സഹായികളും.
അതിന്റെ പ്രതിഫലമായിരുന്നു ഇന്ത്യന്‍ ബ്രാഹമണര്‍ക്കു കിട്ടിയ ‘ആര്യന്‍‘ എന്ന ലേബല്‍. അതായത് ഇന്ത്യയിലെ ബ്രാഹ്മണര്‍ക്കും ഗ്രീസില്‍ നിന്നുദയം ചെയ്ത യൂറോപ്യന്‍ ശേഖരങ്ങള്‍ക്കും പൊതുവായി ഒരാര്യ പിതൃത്വം സൃഷ്ടിയ്ക്കപ്പെട്ടപ്പോള്‍, യൂറോപ്യനും ഇന്ത്യയിലെ ഹിന്ദുവും ഇന്ത്യയുടെ പൂര്‍വിക ജ്ഞാനത്തിനു തുല്യ അവകാശികളായി. എപ്പടി.
കാലക്രമേണ ആ ക്രിതിമ ‘ആര്യന്‍’ ലീഗസി പൊളിഞ്ഞതും ഇന്ത്യയിലെ ‘അപ്പര്‍‘ ക്ലാസ് ഇപ്പോള്‍ പുതിയ ചരിത്ര കെട്ടുകഥകള്‍ക്കു കോപ്പു കൂട്ടുന്നതും ചരിത്രമായിരിയ്ക്കയാണല്ലോ
2 സംസ്കൃതം അറിയാത്തവര്‍ ഹിന്ദുവല്ല.
കേരളത്തിലെ അല്ലെങ്കില്‍ ഇന്ത്യയിലെ സാധാരണക്കാരായ ഹിന്ദുക്കള്‍ ഈ ബ്രാഹ്മണയൂറോപ്യന്‍ സൃഷ്ടിച്ച ‘ഹിന്ദു‘ പരിധിയില്‍ ഉള്‍പ്പെട്ടിരുന്നില്ല/ ഇന്നും ഉള്‍പ്പെടുന്നില്ല.
യൂറോപ്യന്റെ ഈ തരംതിരിവിനേക്കുറിച്ചു മിശ്ര എഴുതുന്നതിങ്ങനെയാണ്:ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ക്ക് വേദമന്ത്രങ്ങളോ ഉപനിഷത്തുക്കളോ വായിയ്കാനോ എഴുതാനോ ഉള്ള സംസ്കൃത ജ്ഞാനം ഇല്ലാത്തതിനാല്‍ അവര്‍ ഹിന്ദുക്കളല്ല. അതായത് സംസ്കൃത ജ്ഞാനമുള്ള ബ്രാഹ്മണന്‍ മാത്രമാണ് യദ്ധാര്‍ഥ ഹിന്ദു.
സൌത്താഫ്രിയ്ക്കയില്‍ അടുത്ത കാലത്ത് ഗാന്ധിയ്ക്കെതിരെ ഉയര്‍ന്ന ഒരാക്ഷേപം ഇതുമായി ചേര്‍ത്തു വായിയ്ക്കണം. സംസ്കൃതം അറിഞ്ഞുകൂടാതിരുന്ന ഗാന്ധി ഹിന്ദു അല്ലായിരുന്നു എന്നായിരുന്നു ആ ആക്ഷേപം.
3. ഹിന്ദുമതം ഇന്ത്യന്‍ ജനങ്ങളെ ഏകോപിപ്പിയ്ക്കുന്നതിനു സഹായിച്ചോ?
‘ഹിന്ദു’ എന്ന ലേബല്‍ ഇന്ത്യയിലെ/ കേരളത്തിലെ സാധാരണക്കാരെ എങ്ങനെ ഏകോപിപ്പിച്ചു, അഥവാ അവരുടെ മത/ദൈവ ബോധ തലങ്ങളില്‍ എത്രമാത്രം ഐക്യതയുമുണ്ടാക്കി എന്നു നോക്കാം. ഹിന്ദു മതം ഇന്ത്യയിലെ ജനങ്ങളില്‍ മതപരമായ യാതോരൈക്യവും ഉണ്ടാക്കിയില്ല എന്നു തന്നെയുമല്ല, അതവരില്‍ സങ്കീര്‍ണങ്ങളായ ആസ്തിത്വവൌരുദ്ധ്യങ്ങളെ സൃഷ്ടിയ്ക്കുകയും ചെയ്തു.
ഈ ആസ്തിത്വ വൈരുദ്ധ്യത്തേക്കുറിച്ച് മിശ്ര പറയുന്നത്, അദ്ദേഹത്തിന്റെ ആന്റിയെ ഉദാഹരണമാക്കിക്കൊണ്ടാണ്. (മിശ്രയുടെ ലേഖനം വായിയ്ക്കുക. മിശ്രയുടെ ആന്റി റിഷികേശില്‍ താമസിയ്ക്കുന്ന ഒരു മോഡേണ്‍ നാഷനലിസ്റ്റ് ഹിന്ദുവാണ്. ഏതൊരു ഹിന്ദു നാഷലിസ്റ്റിനേയും പോലെ അവരും മുസ്ലിം വിരോധിയാണ്. പക്ഷെ അവരുടെ പൂജാമുറിയില്‍ മാലയിട്ടു പൂജിയ്ക്കുന്നവരുടെ കൂട്ടത്തില്‍ ഒരു മുസ്ലീം സൂഫി സന്യാസിയുമുണ്ട് എന്നുള്ളതു മിശ്രയെ അത്ഭുതപ്പെടുത്തുന്നു. ഹിന്ദുവെന്നും മുസ്ലീമെന്നും വേര്‍തിരിവില്ലാത്ത അവരുടെ ആന്തരിക ആസ്തിത്വത്തിന്, പക്ഷെ അയാളെ മാലയിട്ടു പൂജിയ്ക്കുന്നതില്‍ യാതൊരു കുഴപ്പവും കാണുന്നില്ല. എന്നാല്‍ സ്വതന്ത്ര ഇന്‍ഡ്യയുടെ മത-ദൈവ-രാഷ്ട്രീയ ബോധത്തില്‍ രൂപപ്പെട്ട അവരുടെ ബാഹ്യ ആസ്തിത്വം മുസ്ലീമിനെ വെറുക്കുന്നു. അതായത് അവരുടെ ചരിത്ര സാംസ്കാരിക തലത്തില്‍ ര്രുപം കൊണ്ട ആസ്തിത്വം സ്വതന്ത്ര ഇന്‍ഡ്യയുടെ മത-നാഷനലിസ്റ്റു- രാഷ്ട്രിയ തലത്തില്‍ രൂപം കൊണ്ട ആസ്തിത്വവുമായി കടകവിരുദ്ധമായാണ് നിലകൊള്ളുന്നത്.)
ഈ ആസ്തിത്വവൈരുദ്ധ്യം ഇന്ത്യയിലെ എല്ലാ സാധാരണ ഹിന്ദുവിലും കാണാം. പക്ഷെ കേരളീയ ഭൂരിപക്ഷത്തില്‍ ഈ ആസ്തിത്വവൈരുദ്ധ്യം വേറൊരുതരത്തിലാണുണനുഭവപ്പെടുന്നത്. കേരളീയര്‍ക്കു കൂടുതല്‍ ബോധമുള്ളത് അവരുടെ ആന്തരിക ആസ്തിത്വത്തെക്കുറിച്ചാണ്. ഈ ആന്തരിക ആസ്തിത്വമുപയോഗിച്ച്` ബാഹ്യത്തിലെ‘ പക്ഷപാതങ്ങളെ നേരിടാനും അവര്‍ ശ്രമിയ്ക്കുന്നു. അതുകൊണ്ടാണ് നിഷ്ക്രിയനായ ബ്രാഹ്മണന്റെ ഓത്തും, ഹിന്ദുമതതീവ്രവാദികള്‍ ഉയര്‍ത്തുന്ന രാഷ്ട്രീയ കോലാഹലങ്ങളും, അവരുടെ മതസൗഹൃദത്തിലും സാമൂഹ്യ-സാര്‍വത്രികത്വത്തിലും പൊതുവെ യാതൊരു പ്രതികരണങ്ങളും ഉണര്‍ത്താത്തത്.
4) ഹിന്ദുസ്ഥാനിലെ ഹിന്ദുവും കോണ്‍സ്റ്റിറ്റൂഷനല്‍ ഹിന്ദുവും
യൂറോപ്യനാണ് ഹിന്ദുമതം ഉണ്ടാക്കിയത് എന്നു കേള്‍ക്കുമ്പോള്‍, ആദ്യം നമ്മുടെ മനസ്സില്‍ വരുന്ന ഒരു ചോദ്യമാണ്, അപ്പോള്‍ അതിനു മുന്‍പ് ഇന്ത്യയിലെ ഹിന്ദു എന്തു പേരിലാണ് അറിയപ്പെട്ടിരുന്നത്, എന്ന്.
ഒരുകാലത്ത് ഇന്ത്യ ഹിന്ദുസ്ഥാന്‍ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അതായത് ഹിന്ദുക്കളുടെ സ്ഥാനം/ഹിന്ദുക്കളുടെ രാജ്യം. ആഫ്ഗാനിസ്ഥാന്‍ വരെ നീണ്ടു കിടന്നിരുന്ന ഹിന്ദുസ്ഥാന്‍ എന്ന രാജ്യത്തെ കുറിച്ചും, ഹിന്ദുക്കുഷ് പര്‍വത നിരകളേക്കുറിച്ചും കൊളോണിയല്‍ ബ്രിട്ടനു നന്നായി അറിയാമായിരുന്നു. സിന്ധു നദീതടപ്രദേശത്തുള്ളവരെ, അറബികള്‍ വിളിച്ചിരുന്നത് ആപേരിലായിരുന്നു എന്നു പറയന്നുതില്‍ ന്യായീകരണവുമുണ്ട്. അപ്പോള്‍ പിന്നെ ഈ യൂറോപ്യന്മാര്‍ ഇന്‍ഡ്യാക്കാരെ വീണ്ടും ഹിന്ദുക്കള്‍ എന്നു വിളിച്ചു എന്നുപറയുന്നതിന്റെ അര്‍ത്ഥമെന്ത്, ഉദ്ദേശമെന്ത്?
ആഫ്രിയയിലുള്ള ആളുകളെ ആഫ്രിയ്ക്കക്കാര്‍ എന്നാണു വിളീയ്ക്കുന്നത്. അതൊരു ദേശീയ അടയാളം ആണ്, അതുപോലെ ഹിന്ദുക്കള്‍ എന്നുള്ളത് ഹിന്ദുസ്ഥാനിലുള്ള വരുടെ ദേശീയ വ്യക്തിത്വമായിരുന്നു.
ഇന്ത്യയില്‍ വിദേശ മതങ്ങള്‍ കുടിയേറിവരുന്നതിനു മുമ്പ് അവിടെയുള്ള എല്ലാവരും ഹിന്ദുക്കളായിരുന്നു. ആ ഹിന്ദുക്കളീല്‍ കുറച്ചു പേരായിരിയ്ക്കണം മറ്റു മതങ്ങളിലേക്കു മാറിയത്. എന്നാലും ബാക്കിയുള്ളവര്‍ ഹിന്ദുക്കളായിരുന്നു. മുസ്ലീ, ക്രിസ്ത്യന്‍, യഹൂദ, പാസ്ഴി മതങ്ങള്‍ക്കുണ്ടായിരുന്നതു പോലെ ഹിന്ദുക്കള്‍ക്കുമുണ്ടായിരുന്നു അവരുടെ മതദൈവാചാരക്രമങ്ങള്‍. സിന്ധുന്ദീതട സംസ്കാരത്തിന്റെ വളര്‍ച്ച ആ ഹിന്ദു-ദൈവബോധങ്ങളുടെ വളര്‍ച്ചയും കൂടിയായിരുന്നു. (അതു തിര്‍ശ്ചയായും കാല്പനിക അവാതാരങ്ങളുടേതായിരുന്നില്ല) പിന്നീടു ബുദ്ധമതമുണ്ടായി, ജൈനമതനുണ്ടായി. ആ മത-ദൈവ ബോധങ്ങളെല്ലാം ദേശീയ ഹിന്ദുവിന്റെ ചരിത്ര സാംസ്കാരിക വളര്‍ച്ചയിലൂടെ അവരുടെ മനോവ്യാപാരങ്ങളുമായി പരസ്പരം ഐക്യപ്പെട്ടു കിടന്നിരുന്നു.
അതുമായി യാതൊരു സാദൃശമോ ഏകോപന സാദ്ധ്യതയോ ഇല്ലാത്തതാണ്, ബ്രാഹമണന്റെ സൃഷ്ടാ-സൃഷ്ടി-സ്വര്‍ഗത്തില്‍ അധിഷ്ഠിധമായ കാല്പനിക ദൈവത്ത്വം. എന്നിട്ടും ബ്രാഹ്മണ മതം ഇന്ത്യയീലെ ദേശീയ ഹിന്ദുവിന്റെ ഇടയിലേക്കു കടന്നുകയറി. ചാതുര്‍വണ്യത്തിന്റെ വിഷം തുപ്പി അതിനെ മലീമസമാക്കി, എങ്കിലും ദേശീയ ഹിന്ദുത്വം ശക്തമായിത്തന്നെ നില കൊണ്ടു.പക്ഷെ ചാതുര്‍വര്‍ണ്യത്തിനു ശാസ്ത്രീയമായോ നിയമപരമായോ ആയ നില്‍നില്‍പ്പ് ഇന്‍ഡ്യയില്‍ ഇല്ലായിരുന്നു. കാരാണം അതിനു കാല്പനിക നിലനില്‍പ്പു മാത്രമേ ഊണ്ടായിരുന്നുള്ളു. പക്ഷെ അതിനു ഭരണഘടനാപരവും നിയമപരവുമായ നിലനില്‍പ്പുണ്ടാക്കുന്നതിനു വേണ്ടിയുണ്ടാക്കിയ ബ്രാഹ്മണ-യൂറോപ്യ സൃഷ്ടിയാണ് ഇന്ത്യയുടെ കോണ്‍സ്റ്റിറ്റൂഷനല്‍ ‘ഹിന്ദു‘. ഇതാണ് ഹിന്ദു മതം ഒരു ബ്രാഹ്മണ യൂറോപ്യന്‍ സൃഷ്ടി എന്നുപറയ്ന്നതിന്റെ അര്‍ത്ഥം. അതു ദേശീയ ഹിന്ദു എന്ന ചരിത്ര സത്യത്തിന്റെ കടയ്ക്കല്‍ കരുതിക്കൂട്ടി താഴ്ത്തിയ കത്തിയുമാണ്.
ഇന്ത്യന്‍ ജനാധിപത്യത്തില്‍ ഈ ഭരണഘടനാഹിന്ദു മുന്നോക്കരെന്നും പിന്നോക്കരെന്നും വിഭജിയ്ക്കപ്പെട്ടൂ. എന്നാല്‍ ഈ വിഭജനത്തിന്റെ ചരിത്ര-സാംസ്കാരിക-നരവംശ കാരണങ്ങളെന്താണെന്ന് ഇന്ത്യന്‍ ഭരണഘടന വ്യക്തമാക്കുന്നുണ്ടോ? ജാതിയാണ് ഒരു കാരണമായി അന്നു പറഞ്ഞിരുന്നത്. എന്നാല്‍ ജാതിയെ ശാസ്ത്രീയമായി ന്യായീകരിയ്ക്കാന്‍ ആവില്ല എന്നു യൂറോപ്യനു നല്ല വണ്ണം അറിയാമായിരുന്നു. സാമൂഹ്യ പിന്നോക്കര്‍ എന്ന പദമാണ് ഇന്നു പൊതുവെ കേള്‍ക്കുന്നത്. അതും ആരെങ്കിലും ശാസ്ത്രീയമായി നിര്‍വചിച്ചിട്ടുണ്ട്? സമൂഹം എപ്പോഴും മാറിക്കൊണ്ടേ ഇരിയ്ക്കുന്നു. 1947ലെ സമൂഹമാണോ, 2007ലെ ഇന്ത്യന്‍ സമൂഹം. ഈ മാറ്റത്തിന്റെ അടിസ്ഥാനത്തിലാണല്ലോ പിന്നോക്കക്കാര്‍ക്ക് ഇന്നു സാമ്പത്തിക സഹായം ആവശ്യമില്ല എന്നു വാദിയ്ക്കുന്നത്. എങ്കില്‍ പിന്നെ എന്തു കൊണ്ട് ഇന്ത്യന്‍ ഭരണഘടനയിലെ അശാസ്തീയമായ ഈ ഹിന്ദു വിവേചനം കാലാകാലങ്ങളില്‍ മാറ്റങ്ങള്‍ക്കു വിധേയമാകുന്നില്ല.
സ്വതന്ത്ര ഇന്ത്യയിലെ അനേക അപേക്ഷാഫാറങ്ങളില്‍ ഒപ്പിടാന്‍ തുടങ്ങിയതിനു ശേഷമാണ് നമ്മള്‍ കോണ്‍സ്റ്റിറ്റൂഷനല്‍ ഹിന്ദുക്കളായത്, മുന്നോക്കരും പിന്നോക്കരും ആയത്. അതിനു മുന്‍പ് ഹിന്ദുസ്ഥാനില്‍ ജനിച്ച എല്ലാവരും ഹിന്ദുക്കളായിരുന്നു. പലേ ജോലികളിലും തൊഴിലുകളിലും ഏര്‍പ്പെട്ടിരുന്ന, ഏകീകൃതമായ മത-ദൈവബോധമുള്ള ഹിന്ദുക്കള്‍.
സതന്ത്ര ഇന്ത്യയിലെ വ്യക്തിയുടെ രാഷ്ട്രീയ-മത-വിവേചനത്തിലധിഷ്ടിധമായ കോണ്‍സ്റ്റിറ്റൂഷനല്‍ ഹിന്ദുത്വവും ചരിത്ര-സാംസാരിക അന്തക്കരണത്തിലെ ദേശീയ ഹിന്ദുവും പരസ്പരവിരുദ്ധങ്ങളായി നിലകൊള്ളുന്ന സത്യം, മിശ്രയുടെ ആന്റിയും ഇന്ത്യയിലെ/കേരളത്തിലെ പതിനായിരക്കണക്കിനു ദേശീയഹിന്ദുക്കളും അവരുടെ ആസ്തിത്വവൌരുദ്ധ്യങ്ങള്‍ കോണ്ടു സാക്ഷിപ്പെടുത്തുന്നു.
ചിന്തയുടെ കഷണം
സ്വാഭാവികമായ, ചരിത്ര സാംസ്കാരിക വികസനത്തിനനുസരിച്ച് രൂപപ്പെട്ട ഹിന്ദു ഇന്ത്യയുടെ ദൈവമത ബോധത്തെ മാറ്റിമറിച്ച് അവിടെ ക്രിത്രിമമായ ദേശീയ സാംസ്കാരികതയും അന്യമായ കാല്പനിക ദൈവത്വവും മെനഞ്ഞെടുത്ത സ്വതന്ത്ര ഇന്‍ഡ്യയുടെ ഭരണകൂടഹിന്ദുത്വം ഇന്‍ഡ്യയിലെ ഹിന്ദുവില്‍ എത്ര ഐക്യരൂപത ഉണ്ടാക്കി? ഈ ചൊദ്യം ചിന്താവിഷയമാക്കണമോ വെണ്ടയോ എന്നു വായനക്കാര്‍ തീരുമാനിയ്ക്കുക.
വാല്‍ക്കഷണം:എന്തുകൊണ്ടാണ് ഇന്ത്യയിലെ ക്രിസ്ത്യാനിയിലും മുസ്ലീമിലും ഭരണഘടനാപരമായി മുന്നോക്കരും പിന്നോക്കരും ഇല്ലാത്തത്?
79 മുതല്‍ വിദേശത്തു:) ഇപ്പോള്‍ ദക്ഷിണാഫ്രിക്കയില്‍!
ReplyDeleteനെത്സണ്‍ മണ്ഡേലാ ഇപ്പോഴും ജയിലിലോ അതോ താങ്കളേപ്പോലെ പുറത്തോ? ഓ സോറി, 90 സില്‍ അദ്ദേഹത്തെ പുറത്താക്കി അല്ലെ, ജയിലില്‍ നിന്നും:)ഒരു കിളവന്‍ ആയതിനു ശേഷം!