വിപ്ലവ പ്രസ്ഥാവനകളുടെ വിലയില്ലായ്മ

വിവാഹവും മതവും സ്വകാര്യങ്ങളാണ് എന്നുള്ളത് അടുത്ത കാലത്തൊന്നും ദൈവത്തിന്റെ സ്വന്തം നാട്ടിൽ അംഗീകരിക്കപ്പെടുകയില്ല. അതായത് ഒരു വ്യക്തി, ആരെ വിവാഹം കഴിക്കണമെന്നും, മതത്തെ എവിടെ നിർത്തണമെന്നും തീരുമാനിക്കുന്നത് ആവ്യക്തിയുടെ സ്വയം തീരുമാനങ്ങളായി അവിടെ ൯൯ ശതമാനവും അംഗീകരിക്കില്ല, അതായത് വിവാഹം സമൂഹത്തിന്റെ മൈക്രൊരുപമായ കുടുംബത്തിന്റെയും, മതത്തിന്റെയും, ജാതിയുടെയും ചട്ടകൂട്ടുകളിൽ നിന്നേ തീരുമാനിക്കപ്പെടാവൂ, നിലനിർത്താനാകൂ. ഇതൊക്കെ അറിയാതെയാണോ, ചിന്താ ജെറോമിനെ പോലെയുള്ള യുവ രാഷ്ട്ര്രിയ വിപ്ലവക്കാർ, അതിനെതിരായ രീതിയിൽ പ്രസ്ഥാവനകൾ ഇറക്കുന്നത് . മറ്റുള്ളവരുടെ മതവിശ്വാസത്തെ നിരുപണ വിധേയമാക്കുകയും തനിക്കു തൻറെ/ മമ്മി-ഡാഡിയുടെ മതബോധനങ്ങളനുസരിച്ച് വിവാഹം കഴിക്കാമെന്നും പറയുന്നതിൽ എന്തു വിപ്ലവം , എന്താദർശം. പിന്നെ വിപ്ലവ പ്രസംഗങ്ങൾ അങ്ങനെ നടക്കും, അതു വഴി പ്രശസ്ഥി കിട്ടും, അന്നത്തിനുള്ള വകകിട്ടും എന്നു വിചാരിച്ച് പറയുന്നതൊക്കെ ചെയ്യണമെന്നുണ്ടോ എ...