Posts

Showing posts from November, 2010

നാട്ടിലേക്ക് ലീവില്‍ വരുന്നു

പ്രിയ ബ്ലോഗേഴ്സ്, ഞങ്ങള്‍ രണ്ടു ബ്ലോഗേഴ്സ് സൌത്താഫ്രിക്കയില്‍ നിന്ന് നാട്ടില്‍ ഒരു മാസത്തെ (ഡിസംബര്‍ 13 2010- ജനുവരി 14 2011 വരെ) അവധിക്കു നാട്ടില്‍ എത്തുന്നു. അതിനിപ്പോ എന്താ എന്നു ചൊദിച്ചാല്‍, വല്ല ബ്ലോഗു കൂട്ടായ്മ വല്ലതും ആരെങ്കിലും തയ്യാറാക്കുന്നുണ്ടെങ്കില്‍ വിവരമറിയിക്കുമല്ലോ എന്നു താഴ്മയായി അപേക്ഷിക്കയാണ് ഉദ്ദേശം. ഇപ്പോഴത്തെ ബ്ലോഗിന്റെ അവസ്ഥ എന്താണെന്നു വച്ചാല്‍, പിള്ളേരൊക്കെ പ്രായമായപ്പോള്‍ ഭാഗം വച്ചു പിരിഞ്ഞ തറവാടിന്റെ ഒരനുഭവമാണല്ലോ. ചിലരൊക്കെ ഒരോരോ കൂട്ടം പീരിഞ്ഞു പോയി. നല്ലതു തന്നെ. തറവാടിന്റെ ചുട്ടുവട്ടത്ത് എല്ലാരും കൂടെ കിടന്നു കടിപിടി കൂടുന്നതിലും നല്ലതാണ് സര്‍ഗവാസനയുടെ വ്യതിരക്തമായ മാനങ്ങല്‍ തേടി സ്വതന്ത്രരാകുന്നത്. പിന്നെ ഒരു കുട്ടരു ബസ്സു മുതലാളിമാരായി പ്രത്യേകം പ്രത്യേകം റൂട്ടില്‍ ബസോടിച്ച്, കലപിലപറഞ്ഞ്, കൊച്ചു വര്‍ത്താനം പറഞ്ഞ്, അങ്ങനെ ആനന്ദിക്കുന്നു. ചില റൂട്ടുകളിലൊക്കെ ഇന്‍ഫര്‍മേഷന്‍, വാര്‍ത്ത എക്സ്പ്ലോഷന്‍ നന്നായി നടക്കുന്നുമുണ്ട്.  നമ്മുടെ ജയന്‍ ഡോക്ടര്‍ എല്ലാരേം തിരിച്ചു വിളിക്കാനൊരു ശ്രമം നടത്തിയിരുന്നു. ഫലം എന്തായോ? എന്തായാലും കൂട്ടം പിരിഞ്ഞുപോയവര...