Posts

Showing posts from May, 2010

നായര്‍ സംഘടന vs വിചിത്രകേരള ബോഗുടമസ്ഥന്‍ കേസിന്റെ വിവക്ഷകള്‍?

മലയാള ബ്ലോഗു രംഗം വീണ്ടുമൊരു 'സൈബര്‍ ക്രൈമിന്റെ' പൂമുഖത്തു നിരന്നിരിക്കുകയാണല്ലോ. വളരെക്കാലമായി ബ്ലോഗ് എഴുതിയിട്ട് അഥവാ ഒരു പോസ്റ്റു പൂര്‍ത്തിയാക്കിയിട്ട്, സമയക്കുറവു തന്നെ കാരണം. എന്നാലും ഇത്തിരിസമയം ഉണ്ടാക്കിയെടുത്തേ പറ്റു എന്ന ഒരു തോന്നല്‍. അതിലെന്റെ താല്പര്യം മാനവികത മാത്രമാണ് എന്നു പറയട്ടെ. ആദ്യമായി എന്റെ പോസ്റ്റിന്റെ ആമുഖമായി വിചിത്രകേരളത്തെ കുറിച്ച് ചിലതെഴുതട്ടെ. കൊണ്ട്രവേഴ്സിയുണ്ടാക്കിയ വിചിത്രകേരള ബ്ബോഗ്ഗു വായിച്ചിരുന്നു. പത്രങ്ങളും ചില ബ്ലോഗുകളും വിചിത്രകേരളത്തിന്റെ ഉടമ 'ഷൈന്‍' ആണെന്നു പറയുന്നു. അയാളുടെ ഫോട്ടോയും പരസ്യപ്പെടുത്തി. ഇതിന്റെയൊക്കെ സത്യാവസ്ഥ ഇനി കോടതി തെളിയിക്കേണ്ട കാര്യമായതിനാല്‍ വിചിത്രകേരളത്തിന്റെ ഉടമയായി ആരോപിക്കപ്പെട്ട 'ഷൈന്‍' എന്നേ പറയാന്‍ കഴിയൂ. ഈ പോസ്റ്റില്‍ ‘ഷൈന്‍‘ എന്ന പേരു ഉപയോഗിക്കുന്നത് ഈ അര്‍ത്ഥത്തില്‍ മാത്രമാണ് എന്നു പ്രത്യേകം പറയട്ടെ. വിചിത്രകേരളത്തിന്റെ ഭാഷയെകുറിച്ച് അത്ര മതിപ്പു തോന്നിയില്ല എങ്കിലും ബ്ലോഗില്‍ ചിലരൊക്കെ ചിലപ്പോഴൊക്കെ എഴുതുന്നത്ര വൃത്തികെട്ട ഭാഷ അതിന്റെ ഉടമ ഉപയോഗിച്ചിരുന്നുവോ എന്നു സംശയിക്കുന്നു. ഒ...