Posts

MARCH 5, 2007- PROTEST AGAINST YAHOO! INDIA'S PLAGIARISM

Here is my March 5 protest against Yahoo India's plagiarism read here MKERALAM

ചില മനുഷ്യരുടെ ജീവിതം

പൂങ്കാവില്‍ തറവാടിന്റെ പൂമുഖത്തു കാലെടുത്തു വച്ചപ്പോഴുണ്ടായ രോമാഞ്ചം മറച്ചു പിടിച്ച്‌, പകലോന്‍ അവിടെ ഉപകരണമായി ആകെയുണ്ടായിരുന്ന ഒരു നാറിയ സ്റ്റൂളില്‍ ഉപവിഷ്ടനായി. അത്‌, അവിടെ കാലൊടിഞ്ഞ ചാരുകസേരയില്‍ മലര്‍ന്നു കിടന്ന കുറുപ്പിനെ അലോസരപ്പെടുത്തുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും അങ്ങനെയുണ്ടായില്ല. പകരം 'പകലോനേ' എന്നു വിളിച്ചു കുറുപ്പയാളെ ഹാര്‍ദ്ദവമായി സ്വീകരിച്ചു. 'വരാന്‍ പറഞ്ഞാളുവിട്ടിരുന്നുവോ?' 'ഉവ്വ്‌' 'നമുക്കൊന്നു നടക്കാം', കുറുപ്പു പുറത്തേക്കു കൈ ചൂണ്ടി. മുറ്റത്തെ മണ്ണില്‍ ആഞ്ഞുചവിട്ടി നീങ്ങിയപ്പോള്‍ കാല്‍ക്കീഴിലെ 'കരുകര' ശബ്ദം ഒരു ദുര്‍ന്നിമിത്തമായി പകലോനു തോന്നി. “പഹയന്‍ വാക്കു മാറുമോ?”, അയാളുടെ മനോഗതി വേഗതയാര്‍ന്നു. അഞ്ചു ലക്ഷം അച്ചാരം വാങ്ങിയതാണ്‌. വാക്കു തെറ്റിച്ചാല്‍ പിഴയായി പത്തു ലക്ഷം തിരിച്ചു തരണം. മറ്റേതെങ്കിലും പണച്ചാക്ക്‌ ആ നഷ്ടവും നികത്താന്‍ തയ്യാറായി വന്നിട്ടുണ്ടാവുമോ. വാക്കിനേക്കാളും, പ്രമാണത്തേക്കാളും പച്ചനോട്ടിനു വിലയുള്ള കാലമാ. പകലോന്‍ മനസ്താപത്തോടെ ആ തറവാടു പിതാമഹനെ ഒന്നു നോക്കി നെടുവീര്‍പ്പിട്ടു. സാറായുടെ ഒരു വലിയ മോഹമായിരു

രാമായണവും വിമാനവും ഒരാഗോള ശാസ്ത്രീയ വീക്ഷണം

രാമായണവും വിമാനവും എന്നുള്ള ചര്‍ച്ചയില്‍ ഉമേഷിന്റെ സ്വന്തം നിലപാട് താഴെപ്പറയുന്ന കൊട്ടേഷനില്‍ അടങ്ങിയിരിയ്ക്കുന്നു എന്നു കരുതുന്നു. രാമായണത്തില്‍ വിമാനത്തെപ്പറ്റി പറയുന്നുണ്ടു്. അതിനു സംശയമില്ല. അതിന്റെ അടിസ്ഥാനത്തില്‍ “പ്രാചീനഭാരതത്തില്‍ വിമാനമുണ്ടായിരുന്നു. അതിന്റെ വ്യക്തമായ തെളിവു് രാമായണത്തിലുണ്ടു്” എന്നു പറയുന്നതിനോടാണു ഞാന്‍ പ്രതികരിച്ചതു്. ഇതു് രാമായണത്തിന്റെ മാഹാത്മ്യം കുറച്ചുകാണിക്കാനോ വാല്‌മീകിയെ അധിക്ഷേപിക്കാനോ ഭാരതീയപൈതൃകത്തിന്റെ ഉപാലംഭമോ ഒന്നുമല്ല. കാര്യം അറിയാതെ ഇങ്ങനെയുള്ള അവകാശവാദങ്ങള്‍ ഉന്നയിക്കുന്നതിനെ മാത്രമാണു് ഞാന്‍ വിമര്‍ശിച്ചതു്. വിമാനം പ്രാചീന ഭാരതത്തില്‍ ഉണ്ടായിരുന്നുവോ എന്നുള്ളത് ശാസ്ത്രീയമായ തെളിവുകളുടെ അടിസ്ഥനത്തില്‍ മാത്രമേ സമര്‍ത്ഥിയ്ക്കാനാകൂ എന്നുള്ളതാണല്ലോ ഉമേഷിന്റെ നിലപാട്. അതിനോടു ഞാനും യോജിയ്ക്കുന്നു. പക്ഷെ രാമായണത്തിലെ വിമാനത്തിന്റെ വിവരങ്ങളടങ്ങുന്ന കുറച്ചു വരികളില്‍ ഒതുക്കിനിര്‍ത്താതെ ആ ശാസ്ത്രീയ അന്വേഷണം പുറത്തേക്കു കടക്കണമെന്നാഗ്രഹിയ്ക്കയും ചെയ്യുന്നു. കാരണം രാമായണവും അതുപോലുള്ള ഗ്രന്ഥങ്ങളും പൊതുവെ തരുന്ന വിവരങ്ങളുടെ അടിസ്ഥനത്തില്‍ മാത്രം എത്തിച്ച
ഇവിടെ
ഗുരുകുലം ബ്ലോഗില്‍ ഉമേഷിന്റെ ഒരു കമന്റിനുള്ള ഒരു പ്രതികരണമാണ്‌ താഴെക്കാണുന്നത്‌. ഭാരതീയ ഗണിതശാസ്ത്ര ശാഖയിലെ പുരാതനസൃഷ്ടികള്‍ക്ക്‌ പാശ്ചാത്യരുടെ പേരില്‍ ഇന്നറിയപ്പെടുന്ന അതിന്റെ ആധുനിക രൂപത്തില്‍ എന്തെങ്കിലും അവകാശമുണ്ടോ, ഉണ്ടെന്നു പറയാന്‍ ഇന്നത്തെ ഭാരതീയന്‌ സങ്കോചം വിചാരിയ്ക്കണോ, ഇതാണ്‌ പ്രശ്നത്തിന്റെ രത്നച്ചുരുക്കമെന്നാണ്‌ എന്റെ തോന്നല്‍. ഇവ രണ്ടും തമ്മില്‍ അടിസ്താനപരമായ വ്യത്യാസങ്ങളുണ്ട്‌. ഉദാ.ഭാരതീയ പുരാതന ഗണിതശാസ്ത്രശാഖയിലെ അറിവ്‌ ചിലപ്രത്യേക സഹചര്യത്തിലെ പ്രശ്നപരിഹാരങ്ങളോടനുബന്ധിച്ചു സൃഷ്ടിച്ചെടുത്തവയാണ്‌, അതിനാല്‍ അവയ്ക്കു ചില പ്രത്യേക പ്രായോഗിക പരിധികള്‍ക്കുള്ളിലുള്ളതല്ലാതെ പൊതുവായ തെളിവുകളില്ല. എന്നാല്‍ ആധുനിക ഗണിത ശാസ്ത്രം തെളിവ്‌, ജനറലൈസേഷന്‍ കോഡിഫികേഷന്‍ ഇങ്ങനെയുള്ള (ജസ്റ്റിഫിക്കേഷനിസം) പടികള്‍ ചാടിക്കടന്ന് ഇന്നു വൃത്തിയും വെടിപ്പുമുള്ള ഒരു ഫിനിഷ്ഡ്‌ പ്രോഡക്റ്റ്‌ ആയവയാണ്‌. ‍ അതു പ്രായോഗികമാക്കാന്‍ എളുപ്പവുമാണ്‌. ഇതു കാല്‍ക്കുലസിനു മാത്രമല്ല, ജോമട്രി, ആള്‍ജിബ്രാ തുടങ്ങിയ മറ്റ്‌ എല്ലാ ഗണിത വിഭാഗങ്ങള്‍ക്കും അന്വര്‍ത്ഥമാണ്‌. ആധുനിക കാലഘട്ടം ശാസ്ത്രസാങ്കേതിക ഗാഡ്‌`ജറ്റുകളുടെ കല

പുതുവത്സരാശംകള്‍

ലോകത്തിന്റെ നാനാഭാഗത്തു നിന്നുമുള്ള ഈ ബ്ലോഗര്‍ കൂട്ടായ്മയിലെ എല്ലവര്‍ക്കും അവരുടെ കുടുംബത്തിനും എറ്റവും നല്ല ഒരു 2007 ആശംസിയ്ക്കുന്നു. മാവേലി കേരളം ">Link
അവന്റെ കൊച്ചുവര്‍ത്തമാനം ഡാഡിയുടെ അലമാരയിലിരിയ്ക്കുന്ന ചൂണ്ടയെക്കുറിച്ചാണ്‌ കെവിന്‍, സീനയെ കണ്ടപ്പോള്‍ ഓര്‍ത്തത്‌. പെണ്ണിനെ വളച്ചൊടിയ്ക്കാനും ഒരു ചൂണ്ടയുണ്ടായിരുന്നെങ്കില്‍, അവനോര്‍ത്തു. കേരളത്തിന്റെ ടെക്നോളജി ബ്രയിനില്‍ അങ്ങനെ ഒന്നു ഭാവിയില്‍ രൂപപ്പെട്ടേക്കാം എന്നു സമാധാനിച്ചെങ്കിലും ഇപ്പോളതില്ലല്ലോ എന്നോര്‍ത്തവന്‍ ദുഖത്തിലാണ്ടു. എന്നാലിനി സീനയുടെ മുന്‍പില്‍ സ്വയമൊരു ചൂണ്ട ആയാലോ? അതിനെക്കുറിച്ചായി പിന്നീടവന്റെ ചിന്ത. ചൂണ്ടയുടെ പായ്ക്കറ്റിലുണ്ടായിരുന്ന പ്രത്യേക ഫ്ലൈയറിലേക്കവന്‍ നോക്കി. ചിത്രവര്‍ണ്ണാങ്കിതമായ തൂവലുകള്‍ ചേര്‍ത്തു കെട്ടി, ഒരു പൂച്ചിയുടെ രൂപത്തിലുണ്ടാക്കിയ അതിലേക്കവന്‍ താദാമ്യം പ്രാപിച്ചു. അതു ട്രൗട്ടുകള്‍ പോലെയുള്ള അസാധാരണ മീനുകളെ പിടിയ്ക്കുന്നതിനുപയോഗിയ്ക്കുന്നതാണ്‌, ഡാഡിയ്ക്കതു സമ്മാനമായി കൊടുത്ത രോഷിയാന്റി പറഞ്ഞതവനോര്‍ത്തു. നീലയും ചുവപ്പും ഇടകളര്‍ന്ന പൂച്ചിയെ അനുകരിയ്ക്കുന്ന ഒരു ഷര്‍ട്ടും, നിറമുള്ള ഒരു പാന്റ്സും ധരിച്ച്‌, അവന്‍ അടുത്ത ദിവസം സീനയുടെ മുന്‍പില്‍ പ്രത്യക്ഷപ്പെട്ടു. അവള്‍ തിരക്കുപിടിച്ചു കമ്പ്യൂട്ടര്‍ ലാബിലേക്കു നടക്കുകയായിരുന്നു. ലാബിന്റെ മൂലയ്കല്‍ ഒരു ഫ്രാ