Posts

Showing posts from June, 2007

കേപ്-ടൌണ്‍ ലോക സഞ്ചാരികളുടെ സ്വപ്നം ഭാഗം-4

Image
കേപ് ഒഫ് ഗുഡ്-ഹോപ് മ്യൂസിയം 1652ല്‍ ജാന്‍-വാന്‍ റിബക്കിന്റ് വരവോടെ സ്ഥാപിതമായ ഒരു കോട്ട. അംഗവൈകല്യം സംഭവിച്ചവരുടേതുള്‍പ്പെടെ ഏതാണ്ട്‌ 7000ത്തോളം വാഹനങ്ങള്‍ക്കു പാര്‍ക്കിംഗ്‌ സൗകര്യമുള്ള ഈ അഴിമുഖം ഒരാധുനിക വ്യപര-വ്യവസായ കേന്ദ്രം കൂടിയാണ്‌. യാത്രാനേഷണങ്ങളും, വൈദ്യസഹായവും തൊട്ട്‌ കളവും മറ്റു കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി വരെ സെക്യുരിറ്റി ഇരുപത്തിനാലു മണിക്കൂറും ഇവിടെ ജാഗരൂപകാണ്‌. ഇത്തരം സൗകര്യങ്ങള്‍ ഈ അഴിമുഖത്തു മാത്രമല്ല സൗത്താഫ്രിയ്ക്കയിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും ലഭ്യമാണ്‌. സൗത്താഫ്രിയ്കയിലെ അവികസിതരും പിന്നോക്കരുമായ ഭൂരിപക്ഷത്തെ ഉദ്ധരിയ്ക്കുന്നതിനുള്ള സംവരണം മുതലായ ഉപാധികള്‍ മറ്റ്‌ വ്യാപാര രംഗങ്ങളിലുമെന്നപോലെ വിനോദസഞ്ചാരത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അതുകൊണ്ടു ആധുനിക ടൂറിസ്റ്റ്‌-വ്യാപാര സംരംഭങ്ങള്‍ക്കു സമാന്തരമായി ധാരാളം ആഫ്രിയ്ക്കന്‍ സംരംഭങ്ങളും കാണാവുന്നതാണ്‌. ഗോള്‍ഡ് ഒഫ് ആഫ്രിയ്ക്ക മ്യൂസിയം. വെസ്റ്റ് ആഫ്രിയക്കയുടെ പുരാതന ധനവും പ്രഭുത്വവും വെളിവാക്കുന്ന അനേകം സ്വര്‍ണ സ്മാരകങ്ങള്‍ ഇവിടെ കാണാം‍ ആധുനികതയുടെയും സമകാലീനജനാധിപത്യത്തിന്റെയും അകമ്പടിയോടെ പുനരുജ്ജീവനം പ്രാപി

കേപ് ടൌണ്‍ ലോക സഞ്ചാരികളുടെ സ്വപ്നം ഭാഗം-3

Image
ഇന്നത്തെ കേപ്‌ പെനിന്‍സുല ഈ ജനകീയ ഭരണത്തിന്റെ കീഴില്‍ അതിശീഘ്രം ലോക ശ്രദ്ധയാകര്‍ഷിയ്ക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിയ്ക്കുന്നു. ദീര്‍ഘദൃഷ്ടിയോടെ അവധാനപൂര്‍വം പ്രവര്‍ത്തന പദ്ധതി തയ്യാറാക്കിയിരിയ്ക്കുന്ന ടുറിസം ഇവിടെ ഒരാശയവും പുരോഗമന പ്രസ്ഥാനവും തൊഴിലവസരവുമാണ്‌. ഗവണ്മെന്റിലായാലും, സ്വകാര്യ ഉടമയിലായാലും, രണ്ടിന്റയും കൂട്ടായ്മയിലായാലും ഉടലെടുക്കുന്ന ഓരോ ടൂറിസ്റ്റു സംരംഭങ്ങളും ലോകത്തിന്റെ ആകര്‍ഷങ്ങളാകുന്നത്‌ അവയുടെ കര്‍ക്കശമായ ഗുണമേന്മയും, ആതിഥ്യ മര്യാദയും സൗമ്യതയും മൂലമാണ്‌. ഈസ്റ്റര്‍ ക്രിസ്തുമസ്‌ ആഘോഷകാലത്ത്‌ തിരക്കു ക്രമാതീതമായി വര്‍ദ്ധിയ്ക്കുമ്പോഴും, കേപ്‌-ടൗണ്‍ പട്ടണത്തിന്റെ വൃത്തിയിലും വെടുപ്പിലും യാതൊരു മാറ്റവുമുണ്ടാകുന്നില്ല. ഇപ്പോള്‍ ദീപാവലിയും മറ്റു ഹിന്ദു വിശേഷ ദിവസങ്ങളൂം ഇവിടെ വര്‍ണ്ണശബളാഭമായ അഘോഷങ്ങളാണ്‌. അപരിചിതര്‍ക്കു പോലും വഴി തെറ്റാതെ യാത്രചെയ്യാന്‍ കഴിയുന്ന വിധത്തിലാണ്‌ ഏതു തെരുവിലും,വളവിലും, തിരിവിലും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിയ്ക്കുന്നത്‌. യാത്രക്കാരും വാഹനങ്ങളും ഒരുപോലെ ഈ സൈന്‍ ബോര്‍ഡുകളേയും, മറ്റു യാത്രാ നിയമങ്ങളേയും ബഹുമാനിയ്ക്കുന്നതു കാരണം ഒരേ

കേരളത്തിലെ ന്യൂനപക്ഷവും ‘മൈനോരിറ്റി സ്റ്റാറ്റസും’

(മതം ഒരാശയമാണ്‌, ബൗദ്ധികമായ ഒരു വീക്ഷണമാണ്‌ എന്നൊക്കെയുള്ള പുരാതന ഇന്ത്യന്‍ കാഴ്ച്ചപ്പാടില്‍ നിന്ന് വളരെ മാറി, പ്രത്യേകിച്ച്‌ ഇന്നത്തെ മാര്‍ക്കറ്റ്‌ കാലഘട്ടത്തില്‍, അത്‌ അധികാര-രാഷ്ട്രീയ-ഭൗതികതയുടെ നൂതന വേഷങ്ങള്‍ അണിയുന്നു. അതുകണ്ട്‌ എല്ലാം മാറുന്നു എന്നു നമ്മള്‍ വേവലാതിപ്പെടുന്നു.എന്നാല്‍ മാറ്റങ്ങളേക്കുറിച്ചു സംസാരിച്ചാല്‍ സമാധാനകാംക്ഷികള്‍ എന്നുള്ള യോഗ്യത നമുക്കു നഷ്ടപ്പെടുമോ എന്നു നാം ഭയക്കുന്നുണ്ടോ?പക്ഷെ അതിനേക്കുറിച്ചൊരു സംവാദത്തിലേര്‍പ്പെട്ട്‌, കേരളത്തിന്റെ മത സൗഹൃദത്തിന്‌ ആരോഗ്യകരമായ ഒരു പുതു മോഡല്‍ നിര്‍മ്മിയ്ക്കേണ്ടത്‌ അനിവാര്യമാണെന്നു കരുതുന്നവര്‍ക്കു വേണ്ടി.. ഇതാ ഒരവസരം.) അടുത്തയിട പുഷ്പഗിരി മെഡിയ്ക്കല്‍ സൊസൈറ്റിയുടെ കീഴിലുള്ള അഞ്ച്‌ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ന്യൂന വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്കു വേണ്ടി രൂപീകരിച്ച National Commission for Minority Educational Institution‍ 'മൈനോരിറ്റി സ്റ്റാറ്റസു കല്‍പ്പിച്ചു കൊടുത്തതായി അറിയുന്നു. ഇതോടെ മൈനോരിറ്റി സ്റ്റാറ്റസ്‌ കിട്ടിയ കേരളത്തിലെ പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൂടെ എണ്ണം 11 ആകുന്നു. ഇവിടെ ആധാരം ഒടുവില്‍ കിട്ടിയ വാര്