Posts

HINDUISM- A BRAHMIN EUROPEAN CREATION

HINDUISM A BRAHMIN-EUROPEAN DISCOVERY In the following essay, I try to explain the meaning and purpose of this discovery and how it affects the existence of the Indian majority, based on an article written by Pankaj Mishra. It does not mean that I agree with everything Mr. Mishra mentions in this article. Though I have heard about his fundamental problem in Hinduism, Mishra’s, ‘The Invention of the Hindu’ is the first article I read on it. When he writes, “Hinduism is largely a fiction”, an 18th and 19th century creation of the colonial Europeans and their Sanskrit learned Brahmin intermediaries in India, I believe, it is a revelation not only to the Hindus but also to the Indians in general who shares one common Indian culture. I quote, “Together, the British scholars and the Brahmin interpreters came up with a canon of sorts, mostly Brahmanical literature and ideology, which they began to identify with a single Hindu religion”. Before going further, I suggest to read this article f

ഹിന്ദുമതം ഒരു ബ്രാഹ്മണ-യൂറോപ്പ്യന്‍ സൃഷ്ടി

ഹിന്ദുമതം ഒരു ബ്രാഹ്മണ-യൂറോപ്യന്‍ സൃഷ്ടി പങ്കജ്‌ മിശ്ര തന്റെ ലേഖനത്തില്‍.( http://www.axess.se/english/2004/02/theme_inventionhindu.php ), ഹിന്ദുമതം ഇന്ത്യയിലെ സംസ്കൃതം അഭ്യസിച്ച ബ്രാഹ്മണരും കൊളോണിയല്‍ യൂറോപ്പും കൂട്ടായി ചമച്ച ഒരു മതമാണെന്നു വെളിപ്പെടുത്തുന്നു. ഇതു കേള്‍ക്കുന്ന ആര്‍ക്കെങ്കിലും കാല്‍ക്കീഴിലെ മണ്ണ് ഊര്‍ന്നുപോകുന്ന അനുഭവമുണ്ടാകൂന്നെങ്കില്‍ അതു സ്വഭാവികം. കാരണം ഹിന്ദുമതം ഇന്ത്യയുടെ അതിപുരാതന മതമാണ് എന്നുള്ളതാണല്ലോ പൊതുവെ നമ്മുടെയൊക്കെ വിശ്വാസം, കൂടാതെ അതു നമ്മുടെ ദേശീയ-സംസ്കൃതിയാണെന്നും. അത്തരമൊരു സമ്പ്രദായം, ഇന്ത്യയുടെ 'സാംസ്കാരിക നായകന്മാ' എന്നവകാശപ്പെടുന്നവര്‍ ഒരു വൈദേശീയ മേല്‍ക്കോയ്മയോടു കൂട്ടുച്ചേര്‍ന്ന്, സ്വന്തം സ്വാര്‍ത്ഥതാല്‍പര്യങ്ങള്‍ക്കു വേണ്ടി മെനഞെടുത്തതാണ് എന്നു പറയുമ്പോള്‍ അതു പെട്ടെന്നങ്ങോട്ടുള്‍ക്കൊള്ളുവാന്‍ പൊതുവെ വിഷമമുണ്ടാകും. ഇനി ഈ സൃഷ്ടിയെക്കുറിച്ചു കൂടുതല്‍ മനസ്സിലാക്കാം . ഹിന്ദുമതം ഒരു ബ്രാഹ്മണ വിദേശീയ കൂട്ടുകെട്ടിന്റെ സൃഷ്ടിയാണെന്നു പറയുമ്പോള്‍ അതിന്റെ അര്‍ത്ഥമെന്താണ്‌? ഇപ്പോള്‍ നിലവിലുള്ള ബ്രാഹ്മണ-ഹിന്ദു ഗ്രന്ഥങ്ങള്‍ എന്നറിയപ്പെടുന്നവയിലെല

മഹാബലി ഒരു രാജാ‍വോ അതോ ഒരു ചരിത്രസത്യമോ

മലയാളി പൈതൃകത്തില്‍, പൂര്‍വ്വിക സ്മൃതിപ്രധാനമാണല്ലോ ബലി. ജലാശയത്തിന്റെ തീരത്ത്‌ നടത്തുന്ന ഈ ലഘുവായ ചടങ്ങ്‌, ജനന മരണങ്ങളുടെ ചാക്രിക സ്വഭാവത്തെക്കൂടാതെ, മുന്‍ ഗാമിയും പിന്‍ ഗാമിയും തമ്മിലുള്ള ബന്ധത്തിന്റെ ചില സ്വഭാവങ്ങളും വിളിച്ചറിയിയ്ക്കുന്നു. ഒന്നാമതായി അതിന്റെ തുടര്‍ച്ച അഥവാ പരമ്പര. ജീവന്റെ പരമ്പര വെള്ളത്തില്‍ തുടങ്ങിയതുകൊണ്ടാവാം ബലിയുടെ കര്‍മ്മപിണ്ഡം ജലത്തിലേക്കാഴ്ത്തുന്നത്‌. അതുവഴി പിന്‍ ഗാമി മുന്‍ ഗാമിയുടെ ആദിപരമ്പര തൊട്ട്‌ സ്മരിയ്ക്കുകയായിരിയ്ക്കാം. അതു പരമമായ ഒരാത്മീയ സത്യവുമാണ്‌. ആ സത്യത്തിന്റെ വ്യതിരക്തമായ (discrete)ഭൗതിക തുടര്‍ച്ചയായി ചരിത്രത്തെ കാണാവുന്നതാണ്‌.എന്നു പറഞ്ഞാല്‍ ബലി എന്ന ആത്മീയ കര്‍മ്മം വ്യക്തി-സാമൂഹ്യ വളര്‍ച്ചയുടെ ചരിത്രം ഉള്‍ക്കൊള്ളുന്നു എന്നു കരുതാം. മഹാബലിയുടെ ചരിത്രസാംഗത്യം അതിശക്തമായ നിഷേധ നിരൂപണങ്ങള്‍ക്ക്‌ വിധേയമാകുന്ന ഈ കാലഘട്ടത്തില്‍,മഹാബലി ജീവിച്ചിരുന്നിട്ടേയില്ല എന്ന് ചിലര്‍ ശക്തമായി വാദിയ്ക്കുന്നു.ജീവിച്ചിരുന്നെങ്കില്‍തന്നെ, നിലനില്‍പ്പിനു വേണ്ടി എതിര്‍ക്യാമ്പിലെ ഓണത്തപ്പന്റെ ഇമേജു കടമെടുക്കണം എന്നു വന്നിരിയ്ക്കുന്നു. ബലിയുടെ മറ്റൊരര്‍ത്ഥമാണ്‌ അന്ത്യക

ഗാര്‍ഹിക പീഡന നിരോധന നിയമം

'ദയവായി വേഗം വരൂ, എന്നെയും എന്റെ മക്കളേയും അയാള്‍ കൊല്ലാന്‍ പോകുന്നു' മരണത്തെ നേര്‍ മുന്നില്‍ കാണുന്ന ഒരിരയുടെ പ്രാണ വേദന മുഴുവന്‍ ആ അപേക്ഷയില്‍ അടങ്ങിയിരുന്നിട്ടും ക്യാപ്റ്റന്‍ മക്കുംഗ അതു കേട്ട്‌ നിര്‍വികാരനായി ഇരുന്നതേ ഉള്ളു. 'ഇതാ ഉടനെ ക്യാപ്റ്റന്‍ സാന്‍ഡിയേ വിടുന്നു' എന്ന് ആ അപേക്ഷയ്ക്കു മറുപടി പറഞ്ഞത്‌ ഒരു പതിവില്‍‍‍ കവിഞ്ഞൊന്നുമായിരുന്നില്ല. 'ഹൊ ഈ പെണ്ണുങ്ങട കരച്ചിലും വിളിയുമില്ലാത്ത ഒരു ദിവസമുണ്ടായെങ്കില്‍' ഫോണ്‍ താഴെവയ്ക്കുമ്പോള്‍ അദ്ദേഹം പിറുപിറുത്തു. മൂന്നു ദിവസം കഴിഞ്ഞ്‌ ഒരു സ്ത്രീയുടെയും പുരുഷന്റയും, രണ്ടു കുട്ടികളുടെയും ജഡങ്ങള്‍ പോലീസ്‌ ഒരു വീട്ടില്‍ നിന്ന്, അയല്‍ വക്കക്കാരുടെ പരാതിയേത്തുടര്‍ന്നു കണ്ടെടുത്തു. തുടര്‍ന്നുള്ള അന്വേഷണഫലമായി, മരണത്തിന്‌ ഏതാനും നിമിഷങ്ങള്‍ക്കു മുമ്പ്‌ അവരുടെ ഫോണില്‍ നിന്ന് പോലീസ്‌ സ്റ്റേഷനിലേക്കു വിളിച്ചിരുന്നു എന്നും ആ സമയത്തെ ഡ്യൂട്ടി ക്യാപ്റ്റന്‍ മക്കൂംഗ ആയിരുന്നെന്നും, ഭര്‍ത്താവ്‌ ഭാര്യയേയും മക്കളേയും വെടിവച്ചുകൊന്നിട്ട്‌ സ്വയം അത്മഹത്യ ചെയ്തതാണെന്നും പോലീസിനു മനസിലായി. കൂടാതെ കൊല്ലപ്പെട്ട സ്ത്രീ ഒരാഴ്ചക്കു മുമ്പ് ഡിസ

കേരള മോഡല്‍- ഒരു ചരിത്ര വീക്ഷണം

വിസ്താരത്തില്‍ ഇന്ത്യയുടെ തൊണ്ണൂറിലൊന്നു ഭാഗവും ജനസംഖ്യയില്‍ മൂപ്പതിലൊന്നു ഭാഗവുമുള്ള കേരളം (എന്റെ അറിവനുസരിച്ച്‌) എങ്ങനെ ഇന്ത്യയുടെ മറ്റു സംസ്ഥാങ്ങളെ എന്നല്ല ലോകത്തിലെ മറ്റു വികസ്വര രാജ്യങ്ങളെപ്പോലും വികസന നിലവാരത്തില്‍ പിന്നിലാക്കിക്കൊണ്ട്‌ ചില വികസിത രാജ്യങ്ങള്‍ക്കൊപ്പമെത്തി എന്നുള്ളത്‌ അടുത്ത കാലത്തായി ആഗോള ചിന്തയിലെത്തിയ ഒരു വിഷയമാണല്ലോ? കേരള പ്രതിഭാസം,കേരള മോഡല്‍ എന്നൊക്കെ വിശേഷിപ്പിയ്ക്കുന്ന ഈ വികസനത്തിന്റെ പൊരുളും രഹസ്യങ്ങളുമറിയാന്‍, വികസിത രാജ്യങ്ങളില്‍ നിന്നു പലരും കേരളത്തിലെത്തി പഠനം നടത്തി എന്നുള്ളതും കേരളീയര്‍ക്കെല്ലാം അറിവുള്ള കാര്യങ്ങളാണ്‌. അമേരിയ്ക്കയില്‍ നിന്നെത്തിയ റിച്ചാര്‍ഡു ഫ്രാങ്കി എന്ന നരവംശ ശാസ്ത്രജ്ഞന്‍ അവരില്‍ ഒരു പ്രമുഖനായിരുന്നു. അദ്ദേഹത്തിന്റെ കേരളമോഡല്‍ പഠനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിയ്ക്കാന്‍ താഴെക്കൊടുത്തിരിയ്ക്കുന്ന ലിങ്ക് സഹായിയ്ക്കും.‍ http://www.chss.montclair.edu/anthro/augpap.html മനുഷ്യന്റെ മാനവിക-സാമൂഹിക വികസനം അവരുടെ സാമ്പത്തിക നേട്ടങ്ങള്‍ക്കനുസരണമായിരിയ്ക്കും എന്നുള്ളതൊരു സാധാരണ സമ്പല്‍ പരികല്‍പ്പനയാണ്‌. അതിനെയാണ് കേരളത്തിലെ സമ്പത്തിക വികസന

നമോവകം

പുതിയതായ എല്ലാ കാല്‍ വെപ്പുകളിലുമെന്നപോലെ ബ്ലാഗുലോകത്തേക്കുള്ള കാല്‍ വെപ്പിനും അതിന്റേതായ സാഹസികതയും ത്രില്ലും അനുഭവപ്പെട്ടു. നാട്ടില്‍ നിന്നു സാധനങ്ങള്‍ പൊതിഞ്ഞുകൊണ്ടുവന്നിരുന്ന പത്രം വായിച്ച്‌, നാട്ടുവാര്‍ത്തകളറിഞ്ഞിരുന്ന ഒരു കാലമുണ്ടായിരുന്നു. പിന്നീട്‌ ഒരു വിരല്‍ത്തുമ്പിന്റെ സ്പര്‍ശനത്തില്‍ ലോകം മുഴുവന്‍ അക്ഷരങ്ങളുടെ പദവിന്യാസങ്ങളോടെ മുമ്പിലേക്കാനയിയ്ക്കപെട്ട ഇ-മാധ്യമത്തിന്റെ അവതാരമുണ്ടായി. അതിന്റെ സൃഷ്ടിശ്രേണിയിലെ മറ്റൊരൊന്നാമനായി ഇപ്പോളിതാ ബൂലോകവും. ആ ബൂലോക പ്രപഞ്ചത്തിന്റെ ഒരു താളില്‍ മലയാളഭാഷയുടെ കൈയ്യൊപ്പും വീഴ്ത്താനിടയാക്കിയ എല്ലാ കര്‍മ്മനിരതരുടെയും മുന്‍പില്‍ ആദ്യമായി നമോവാകങ്ങളര്‍പ്പിയ്ക്കുന്നു. തങ്ങളേക്കാള്‍ വളരെ പ്രായം കുറഞ്ഞവരുടെ ശിഷ്യരാകുന്നത്‌ കാല്‍ വിദ്യ കാലേ പഠിയ്ക്കുന്നു എന്ന ഭാരതീയ വീക്ഷണത്തിനൊരു തെളിവുമാകുന്നു (ഗുരുകുലം) സി.ജെ സിജു മാതൃഭൂമിയിലെഴുതിയ ലേഖനത്തില്‍ നിന്നുമാണെ ബ്ലോഗുലോകത്തേക്കുറിച്ചാധികാരികമായി അറിയുവാനിടയായത്‌. ചുറ്റുപാടുകളുമായി പ്രതിപ്രവര്‍ത്തനാത്മകമായ അല്ലെങ്കില്‍ സംവേദനാത്മകമായ ഒരു ബന്ധം ഉണ്ടാകുമ്പോഴാണല്ലോ അവയെക്കുറിച്ചുള്ള പ്രതികരണങ്ങള്‍ മനസില്‍ നി