Posts

Showing posts with the label Kerala

A Global Initiative of Non-racial Keralites (AGINK)

കേരളത്തിലെ അഥവാ ഇന്ത്യയിലെ, ജനനത്തിന്റെ പേരില്‍ പുരോഗതി നിഷേധിക്കപ്പെട്ട ആളുകളെ കുറിച്ച്  ഞാന്‍ ചില പോസ്റ്റുകള്‍  എഴുതിയിട്ടുണ്ട്.  എന്നാല്‍ എഴുതുന്നതിനു പുറമേ അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയണം എന്നുള്ള ചിന്ത പലപ്പോഴും മനസില്‍  ഉണ്ടായിട്ടുണ്ട്. പക്ഷെ എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നതില്‍ ഒരു തീര്‍‌ച്ചയില്ലായിരുന്നു. ഇപ്പോഴും കൃത്യമായ രൂപമില്ല, പക്ഷെ അതു വഴിയെ തെളിഞ്ഞുവന്നു കൊള്ളും.

കേരള ഹിന്ദുവിന്റെ ദൈവബോധങ്ങള്‍

ഹിന്ദുമതവും, ക്ഷേത്ര ദൈവങ്ങളും, അവയുടെ യജമാനസ്ഥാനം വഹിയ്ക്കുന്ന ബ്രാഹ്മണ തന്ത്രികളും, ഇവരുടെയെല്ലാം രാഷ്ട്രീയ മേല്‍കോയ്മ വഹിയ്ക്കുന്ന മത സര്‍വീസ് സംഘടനകളും, ദേവസ്വംബോര്‍ഡും ഇന്നു പല മീഡിയ/ബ്ലോഗു ചര്‍ച്ചകള്‍ക്കും വിഷയമാകുകയാണല്ലോ. അതില്‍ ഏറ്റവും ഒടുവില്‍ നടന്ന ചര്‍ച്ചയാണ് ചൂരീദാര്‍ ചര്‍ച്ച. മുന്‍പെന്നപോലെ, ഈ ചര്‍ച്ചയിലും ഒരു വിഭാഗം ‘ഹിന്ദു’ക്കള്‍ക്കു മരൊരുവിഭാഗം ‘ഹിന്ദു’ക്കളെ എതിര്‍ക്കേണ്ടി വന്നു. ആദ്യത്തെ വിഭാഗം, അമ്പലത്തില്‍ എത്തുന്ന സ്തീയുടെ വേഷവിധാനത്തില്‍ തന്ത്രികളുടെ യുക്തിഹീനമായ കൈകടത്തല്‍ തനി തോന്ന്യാ‍സവും അനീതിയുമാണെന്നാക്ഷേപിച്ചു. ജോത്സ്യന്റെ‍ പ്രശ്നംവയ്പ്പില്‍ തന്തികള്‍ക്കുള്ള വിശ്വാസം അതേപടി വിശ്വാസികളില്‍ അടിച്ചേല്‍പ്പിയ്ക്കുന്ന അവസ്ഥയെ തന്ത്രമെന്നും, ബലിശമായ അന്ധവിശ്വാസമെന്നും ആ കൂട്ടര്‍ വിലയിരുത്തി. ഹിന്ദു പ്രമാണികള്‍ എന്നു സ്വയം വിശേഷിപ്പിയ്ക്കുന്ന രണ്ടാമത്ത് കൂട്ടര്‍ ഈ ആക്ഷേപത്തെ വസ്തുനിഷ്ഠതയോടെയും പ്രതിപക്ഷ ബഹുമാനത്തോടെയും അഭിമുഖീകരിയ്ക്കുന്നതിനു പകരം കേവലം മേല്‍കോയ്ക കോണ്ട് നേരിടാന്‍ ശ്രമിച്ചു. യദ്ധാര്‍ഥ ഹിന്ദുമത ധര്‍മ്മങ്ങളോടു യാതൊരു നീതിയും പുലര്‍ത്താത്ത ഇവരുടെ ഇത്ത

കേരളത്തിലെ ന്യൂനപക്ഷവും ‘മൈനോരിറ്റി സ്റ്റാറ്റസും’

(മതം ഒരാശയമാണ്‌, ബൗദ്ധികമായ ഒരു വീക്ഷണമാണ്‌ എന്നൊക്കെയുള്ള പുരാതന ഇന്ത്യന്‍ കാഴ്ച്ചപ്പാടില്‍ നിന്ന് വളരെ മാറി, പ്രത്യേകിച്ച്‌ ഇന്നത്തെ മാര്‍ക്കറ്റ്‌ കാലഘട്ടത്തില്‍, അത്‌ അധികാര-രാഷ്ട്രീയ-ഭൗതികതയുടെ നൂതന വേഷങ്ങള്‍ അണിയുന്നു. അതുകണ്ട്‌ എല്ലാം മാറുന്നു എന്നു നമ്മള്‍ വേവലാതിപ്പെടുന്നു.എന്നാല്‍ മാറ്റങ്ങളേക്കുറിച്ചു സംസാരിച്ചാല്‍ സമാധാനകാംക്ഷികള്‍ എന്നുള്ള യോഗ്യത നമുക്കു നഷ്ടപ്പെടുമോ എന്നു നാം ഭയക്കുന്നുണ്ടോ?പക്ഷെ അതിനേക്കുറിച്ചൊരു സംവാദത്തിലേര്‍പ്പെട്ട്‌, കേരളത്തിന്റെ മത സൗഹൃദത്തിന്‌ ആരോഗ്യകരമായ ഒരു പുതു മോഡല്‍ നിര്‍മ്മിയ്ക്കേണ്ടത്‌ അനിവാര്യമാണെന്നു കരുതുന്നവര്‍ക്കു വേണ്ടി.. ഇതാ ഒരവസരം.) അടുത്തയിട പുഷ്പഗിരി മെഡിയ്ക്കല്‍ സൊസൈറ്റിയുടെ കീഴിലുള്ള അഞ്ച്‌ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക്‌ ന്യൂന വിദ്യാഭ്യാസ സ്ഥപനങ്ങള്‍ക്കു വേണ്ടി രൂപീകരിച്ച National Commission for Minority Educational Institution‍ 'മൈനോരിറ്റി സ്റ്റാറ്റസു കല്‍പ്പിച്ചു കൊടുത്തതായി അറിയുന്നു. ഇതോടെ മൈനോരിറ്റി സ്റ്റാറ്റസ്‌ കിട്ടിയ കേരളത്തിലെ പ്രൊഫഷനല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളൂടെ എണ്ണം 11 ആകുന്നു. ഇവിടെ ആധാരം ഒടുവില്‍ കിട്ടിയ വാര്