Posts

Showing posts with the label Gandhi. South Africa

കൈപ്പള്ളിയുടെ “ഞാന്‍ അറിഞ്ഞ ഗാന്ധി” എന്ന പോസ്റ്റിനൊരു മറുപടി

ആദ്യമായി കൈപ്പള്ളിയുടെ ലേഖനത്തിലെ ചില ആശയങ്ങളെക്കുറിച്ചു പറയട്ടെ. 1. "1906ല്‍ Britishകാര്‍ കറുത്ത വര്‍ഗ്ഗക്കാര്‍ക്ക് എതിരേ നടത്തിയ Boer Warല്‍ ഗാന്ധി Britsih പട്ടാളത്തില്‍ ചേര്ന്നു". രണ്ടു ബൂവര്‍ വാറുകള്‍ നടന്നിരുന്നു,:“the First Boer War (1880–1881); the Second Boer War (1899–1902)“. ഇതില്‍ രണ്ടാമത്തെ വാറിലായിരുന്നു ഗാന്ധി പങ്കെടുത്തത്. ഇത് ബ്രിട്ടിഷ് സാമ്രാജ്യത്തിനെതിരെ ബൂവേഴ്സ് (നേരത്തേ സൌത്താപ്ഫ്രിയ്ക്കയില്‍ കുടിയേറിയ ഡച്ചു സെറ്റ്ലേഴ്സ്) നടത്തിയ യുദ്ധമായിരുന്നു.അല്ലാതെ കറുത്ത വര്‍ഗക്കാര്‍ക്കെതിരെ നടത്തിയ യുദ്ധമല്ലായിരുന്നു. 2.“സൌത്താഫ്രിക്കയില്‍ അദ്ദേഹത്തിന്‍റെ ജീവിത രീതി ഒരു British പൌരന്‍റെ പോലെയായിരുന്നു. ചിത്രങ്ങളില്‍ അന്നത്തെ അദ്ദേഹത്തിന്‍റെ വസ്ത്രാധാരണ ശ്രദ്ധിച്ചാല്‍ അതു് മനസിലാക്കാം“. ഗന്ധിജി ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെ ഒരു പ്രജയായാണ് സൌത്താഫിയ്കയിലേക്കു വന്നത് എന്ന് അദ്ദേഹം മറച്ചു പിടിച്ചിട്ടില്ല. ബ്രിട്ടീഷ് പൌരനുമായുള്ള തുല്യത നഷ്ടപ്പെടുന്ന രീതിയില്‍ സൌത്താഫ്രിയ്ക്കയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥരില്‍ നിന്നും അനുഭവമുണ്ടായപ്പോഴാണ് അദ്ദേഹം അതിനെ എതിര്‍ത്തത്. കോളനികളിലെല