Posts

Showing posts with the label യാത്രാവിവരണം

കേപ് ടൌണ്‍ (സൌത്താഫ്രിയ്ക) ലോക സ്ഞ്ചാരികളുടെ ഒരു സ്വപ്നം: ഭാഗം 1

Image
കേപ്പ് പോയിന്റ് ഒരു ദൂരക്കാഴ്ച (ദേശാഭിമാനിയുടെ വാരാന്തപ്പതിപ്പില്‍ 2005 സെപ്റ്റംബറില്‍ ‍ എന്റെ ഈ ലേഖനം പ്രസിദ്ധീകരിച്ചിരുന്നു. ഇപ്പോള്‍ ഇതു പല ഭാഗങ്ങളായി എഴുതുമ്പോള്‍ അതില്‍ നിന്നും ധാരാളം മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്‌. രാഷ്ട്രീയ,ചരിത്ര, സാംസ്കാരിക പശ്ചാത്തലങ്ങളില്‍ സമാനതകളും അസമാനതകളും ഉള്ള രണ്ടു രാജ്യങ്ങളാണ്‌ ഇന്‍ഡ്യയും സൗത്താഫ്രിയ്ക്കയും. ഈ സമാനതകളിലേക്കും അസമാനതകളിലേക്കും ഉള്ള ഒരെത്തിനോട്ടം കൂടിയാണ്‌ ഈ പരമ്പര) യൂറോപ്പിന്റെ കൊളോണിയൽ അധിനിവേശ ചരിത്രത്തിലെ പ്രധാനപ്പെട്ട ഒരു കണ്ണിയാണ്‌ സൗത്താഫ്രിയ്ക്കയുടെ തെക്കെ അറ്റത്തെ മുനമ്പായ കേപ്‌. ആ ചരിത്രത്തിന്റെ അഗ്രഗാമിയായ പോര്‍ട്ടുഗീസ്‌ വാസ്കോടിഗാമ, 1498ല്‍ അന്നു കിഴക്കിന്റെ സമൃദ്ധിയായ ഇന്‍ഡ്യ തേടി വന്ന ജലയാത്രയില്‍ കേപ്‌ മുനമ്പിനെ കണ്ടു നിവൃതി നേടിയതും അതിനെ ആശയുടെ മുനമ്പ്‌ (കേപ്‌ ഓഫ്‌ ഗുഡ്‌ ഹോപ്‌) എന്നു വിളിച്ചതുമായ കഥകള്‍ ഒരു കാലത്തു ഞാൻ കേരളത്തിലെ സാമൂഹ്യപാ ടങ്ങളുടെ ഭാഗമായി പഠിച്ചിരുന്നു. കൊളോണിയല്‍ ഭരണം ശക്തിപ്പെട്ടുവന്നപ്പോള്‍ സൗത്താഫ്രിയ്ക്കയുടെ തെക്കു ഭാഗത്തെ ഭൂപ്രദേശങ്ങളെല്ലാം കൂടി കേപ്‌ എന്നറിയപ്പെട്ടു. 1994 ലെ അതിന്റ

കേപ് ടൌണ്‍ (സൌത്താഫ്രിയ്ക) ലോക സ്ഞ്ചാരികളുടെ സ്വപ്നം ഭാഗം-5

Image
ബൊക്കാപ്പു മ്യൂസിയം സിഗ്നല്‍ മലയുടെ ചരിവില്‍ കേപ്‌-ടൗണ്‍ പട്ടണത്തെ ആകമാനം വീക്ഷിച്ചു നില്‍ക്കുന്ന ബൊക്കാപ്പ്‌ മ്യുസിയം സൗത്താഫ്രിയ്ക്കയുടെ അടിമച്ചരിത്രത്തിന്റെ മറ്റൊരുഭാഗം കാട്ടിത്തരുന്നു എന്നു പറഞ്ഞുകൊണ്ടാണല്ലോ കഴിഞ്ഞ ഭാഗം അവസാനിച്ചത്‌. ആരായിരുന്നു ബൊക്കാപ്പിലെ ആ അടിമകള്‍? അധിനിവേശമേല്‍പ്പിച്ച നിരാശ്രയത്വത്താല്‍, ചരിത്രത്തിന്റെ വഴിതെറ്റി സഞ്ചരിയ്കേണ്ടി വന്ന കുറെ ഹതഭാഗ്യരായിരുന്നു അവര്‍. കേപ്പിന്റെ കൊളോണിയല്‍ വികസനത്തിനായി, ഇന്‍ഡ്യ, സിലോണ്‍, ഇന്‍ഡോനേഷ്യ തുടങ്ങിയ യൂറോപ്യന്‍ കോളനികളില്‍ നിന്ന് ആളുകളെ അടിമകളാക്കി ഇങ്ങോട്ടു കൊണ്ടുവന്നിരുന്നു എന്ന് ഇതിനു മുന്‍പു സൂചിപ്പിച്ചിരുന്നുവല്ലോ അവര്‍ പല ആചാരങ്ങളിലും മതങ്ങളിലും അനുഷ്ടാനങ്ങളിലും പെട്ടവരായിരുന്നു. എന്നാല്‍ ആ ആചാരങ്ങളില്‍ നിന്നും അനുഷ്ടാനങ്ങളില്‍ നിന്നും അവരെ വെട്ടിയകത്തി സേവന യോഗ്യരായ വെറും ശരീരങ്ങള്‍ മാത്രമാക്കുകയായിരുന്നു കേപ്പിലെ കൊളോണിയല്‍ യജമാനന്മരുടെ ലക്-ഷ്യം. അതിനു വേണ്ടി അചാരങ്ങള്‍ മാത്രമല്ല, സ്വന്തം പേരു പോലും അടിമകള്‍ക്ക്‌ അവര്‍ നിഷേധിച്ചു. അതു പോലെ വിവാഹവും മറ്റു സാമൂഹ്യ വ്യവസ്ഥകളും. വ്യവസ്ഥകളില്ലാതെ കന്നുകാലികളേപ്പോലെ അവര

കേപ്-ടൌണ്‍ ലോക സഞ്ചാരികളുടെ സ്വപ്നം ഭാഗം-4

Image
കേപ് ഒഫ് ഗുഡ്-ഹോപ് മ്യൂസിയം 1652ല്‍ ജാന്‍-വാന്‍ റിബക്കിന്റ് വരവോടെ സ്ഥാപിതമായ ഒരു കോട്ട. അംഗവൈകല്യം സംഭവിച്ചവരുടേതുള്‍പ്പെടെ ഏതാണ്ട്‌ 7000ത്തോളം വാഹനങ്ങള്‍ക്കു പാര്‍ക്കിംഗ്‌ സൗകര്യമുള്ള ഈ അഴിമുഖം ഒരാധുനിക വ്യപര-വ്യവസായ കേന്ദ്രം കൂടിയാണ്‌. യാത്രാനേഷണങ്ങളും, വൈദ്യസഹായവും തൊട്ട്‌ കളവും മറ്റു കുറ്റകൃത്യങ്ങളും കൈകാര്യം ചെയ്യുന്നതിനായി വരെ സെക്യുരിറ്റി ഇരുപത്തിനാലു മണിക്കൂറും ഇവിടെ ജാഗരൂപകാണ്‌. ഇത്തരം സൗകര്യങ്ങള്‍ ഈ അഴിമുഖത്തു മാത്രമല്ല സൗത്താഫ്രിയ്ക്കയിലെ എല്ലാ പ്രധാന സ്ഥലങ്ങളിലും ലഭ്യമാണ്‌. സൗത്താഫ്രിയ്കയിലെ അവികസിതരും പിന്നോക്കരുമായ ഭൂരിപക്ഷത്തെ ഉദ്ധരിയ്ക്കുന്നതിനുള്ള സംവരണം മുതലായ ഉപാധികള്‍ മറ്റ്‌ വ്യാപാര രംഗങ്ങളിലുമെന്നപോലെ വിനോദസഞ്ചാരത്തിലും ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. അതുകൊണ്ടു ആധുനിക ടൂറിസ്റ്റ്‌-വ്യാപാര സംരംഭങ്ങള്‍ക്കു സമാന്തരമായി ധാരാളം ആഫ്രിയ്ക്കന്‍ സംരംഭങ്ങളും കാണാവുന്നതാണ്‌. ഗോള്‍ഡ് ഒഫ് ആഫ്രിയ്ക്ക മ്യൂസിയം. വെസ്റ്റ് ആഫ്രിയക്കയുടെ പുരാതന ധനവും പ്രഭുത്വവും വെളിവാക്കുന്ന അനേകം സ്വര്‍ണ സ്മാരകങ്ങള്‍ ഇവിടെ കാണാം‍ ആധുനികതയുടെയും സമകാലീനജനാധിപത്യത്തിന്റെയും അകമ്പടിയോടെ പുനരുജ്ജീവനം പ്രാപി

കേപ് ടൌണ്‍ ലോക സഞ്ചാരികളുടെ സ്വപ്നം ഭാഗം-3

Image
ഇന്നത്തെ കേപ്‌ പെനിന്‍സുല ഈ ജനകീയ ഭരണത്തിന്റെ കീഴില്‍ അതിശീഘ്രം ലോക ശ്രദ്ധയാകര്‍ഷിയ്ക്കുന്ന ഒരു വിനോദ സഞ്ചാര കേന്ദ്രമായി മാറിക്കൊണ്ടിരിയ്ക്കുന്നു. ദീര്‍ഘദൃഷ്ടിയോടെ അവധാനപൂര്‍വം പ്രവര്‍ത്തന പദ്ധതി തയ്യാറാക്കിയിരിയ്ക്കുന്ന ടുറിസം ഇവിടെ ഒരാശയവും പുരോഗമന പ്രസ്ഥാനവും തൊഴിലവസരവുമാണ്‌. ഗവണ്മെന്റിലായാലും, സ്വകാര്യ ഉടമയിലായാലും, രണ്ടിന്റയും കൂട്ടായ്മയിലായാലും ഉടലെടുക്കുന്ന ഓരോ ടൂറിസ്റ്റു സംരംഭങ്ങളും ലോകത്തിന്റെ ആകര്‍ഷങ്ങളാകുന്നത്‌ അവയുടെ കര്‍ക്കശമായ ഗുണമേന്മയും, ആതിഥ്യ മര്യാദയും സൗമ്യതയും മൂലമാണ്‌. ഈസ്റ്റര്‍ ക്രിസ്തുമസ്‌ ആഘോഷകാലത്ത്‌ തിരക്കു ക്രമാതീതമായി വര്‍ദ്ധിയ്ക്കുമ്പോഴും, കേപ്‌-ടൗണ്‍ പട്ടണത്തിന്റെ വൃത്തിയിലും വെടുപ്പിലും യാതൊരു മാറ്റവുമുണ്ടാകുന്നില്ല. ഇപ്പോള്‍ ദീപാവലിയും മറ്റു ഹിന്ദു വിശേഷ ദിവസങ്ങളൂം ഇവിടെ വര്‍ണ്ണശബളാഭമായ അഘോഷങ്ങളാണ്‌. അപരിചിതര്‍ക്കു പോലും വഴി തെറ്റാതെ യാത്രചെയ്യാന്‍ കഴിയുന്ന വിധത്തിലാണ്‌ ഏതു തെരുവിലും,വളവിലും, തിരിവിലും സൈന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിയ്ക്കുന്നത്‌. യാത്രക്കാരും വാഹനങ്ങളും ഒരുപോലെ ഈ സൈന്‍ ബോര്‍ഡുകളേയും, മറ്റു യാത്രാ നിയമങ്ങളേയും ബഹുമാനിയ്ക്കുന്നതു കാരണം ഒരേ

കേപ്ടൌണ്‍ (സൌത്താഫ്രിയ്ക്ക) ലോക സഞ്ചാരികളുടെ സ്വപ്നം രണ്ടാം ഭാഗം

Image
ലോകത്തിലെ എല്ലാ പ്രധാന സ്ഥലങ്ങള്‍ക്കും അതിന്റേതായ ഉല്‍ഭവകഥകളുണ്ട്. കേപ് പെനിന്‍സുലയുടെ കാര്യത്തില്‍ ഈ കഥകള്‍ അനേക വൈരുദ്ധ്യങ്ങളെ ഊള്‍ക്കൊള്ളുന്നു. അതിന്റെ പാദങ്ങളില്‍ സംഗമിയ്ക്കുന്ന മഹാസാഗരങ്ങളേപ്പോലെ. ശൈത്യം പകരുന്ന അറ്റ്ലാന്റിയ്ക്കും ഊഷ്മളമായ ഇന്ത്യന്‍‍ മഹാസമുദ്രവും അതിന്റെ തീരങ്ങളില്‍ കൈകോര്‍ത്തു സംഗമിയ്ക്കുന്നു. ഈ സമുദ്രങ്ങളുടെ തീരങ്ങളും, ഉള്‍ക്കടലുകളും തീരങ്ങളില്‍ നിന്നുയര്‍ന്നു പൊങ്ങുന്ന മലനിരകളും ഈ പട്ടണത്തിനു പ്രത്യേകമായ ഒരു വ്യക്തിത്വമേകുന്നു. അറ്റ്ലാന്റ്റിക് കടലിടുക്കിലെ തുറമുഖവും അതിനോടു ചേര്‍ന്നു നില്‍ക്കുന്ന കേപ് ടൌണ്‍ നഗരവുമാണ് പെനിന്‍സുലയുടെ സിരാകേന്ദ്രം. അവിടെ നിന്നു തെക്കോട്ട്, അറ്റ്ലാന്റിയ്ക്കിന്റെ ഉള്‍ക്കടല്‍ തീരത്തുകൂടി യാത്രചെയ്ത്` കേപ്പ് മുനമ്പിലെത്തുമ്പോഴേക്കും അവിടെ തുടങ്ങുകയായി ഇന്ത്യന്‍ മഹാസമുദ്രം. ഈ ദേശ ചരിത്രത്തില്‍ ഭാഗഭാക്കുകളായ ഇവിടുത്തെ വൈവിധ്യമേറിയ ജനവിഭാഗമാണ് ഇതിന്റെ ഉല്‍പ്പത്തി കഥയീലെ മറ്റു കണ്ണികള്‍. ഡച്ച് ഈസ്റ്റ് ഇന്‍ഡാക്കമ്പനിയില്‍ ആരംഭിച്ച് ബ്രിട്ടീഷ് ഈസ്റ്റ് ഇന്‍ഡ്യ കമ്പനിയില്‍ അവസാനിച്ച ഇന്‍ഡ്യ-യൂറോപ്പ് ജല വ്യാപാര പാതയുടെ സുപ്രധാനമായ ഒരിടത്താവളം