Posts

Feminism from Sukumary characters to Tessa in 22 FK- part-2

Image
 Feminism from Sukumary characters to Tessa in 22 FK- part-2 [ നാലാമിടത്തിൽ നടന്ന ഒരു ചർച്ചയുടെ ഭാഗമായി എഴുതിയതാണ് ഈ രണ്ടു ഭാഗങ്ങളും.  ഇതിന്റെ എഡിറ്റഡ് രൂപങ്ങളാണ് നാലാമിടത്തിൽ പ്രസിദ്ധീകരിച്ചത്] part-1 ഇവിടെ വായിക്കാം. കേരളത്തിൽ ഫെമിനിസം എങ്ങനെ വെറുക്കപ്പെട്ട ഒരു വക്കായി എന്നും അതിന്റെ യദ്ധാർദ്ധ അർത്ഥത്തേക്കുറിച്ചും ആശയങ്ങളെക്കുറിച്ചും പൊതുവായി ഒന്നാം ഭാഗത്തിൽ പറയുന്നു. part-2ൽ പാശ്ചാത്യ ഫെമിനിസം പല വളർച്ചാ ഘട്ടങ്ങളിലൂടെ  ഇന്നെത്തിച്ചേർന്നു നിൽക്കുന്ന അവസ്ഥയെക്കുറിച്ചു പറയുന്നു.  കൂടാതെ, നിയോലിബറൽ ഗ്ലോബലിസത്തിൽ ഫെമിനിസം എങ്ങനെ കുത്തകമുതലാളീമാരുടെ കച്ചവടബ്രാൻഡ് -  ‘ബ്രാൻഡു ഫെമിനിസം‘ - ആയി രൂപം കൊണ്ടു എന്നും കേരളത്തിൽ ഈ ട്രെൻഡ് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നുള്ളത് രണ്ടുദാഹരണങ്ങളെ മുന്നിർത്തി  അഭിപ്രായപ്പെടുകയും  ചെയ്യുന്നു. ( ഒന്നാം ഭാഗത്തു നിന്നു തുടരുന്നു)   പാശ്ചാത്യ ഫെമിനിസം. എന്നാൽ പാശ്ചാത്യഫെമിനിസം യാത്രചെയ്ത വഴി തുലോം വ്യത്യസ്ഥമായിരുന്നു. എന്നു പറഞ്ഞാൽ പാശ്ചാത്യ ഫെമിനിസം വിജയിച്ചു വെന്നിക്കൊടി പാറി എന്നല്ല.  എന്റെ അഭിപ്രായത്തിൽ അതു ചിലതൊക്കെ നേടിയപ്പോൾ ചിലതൊക്കെ വി

Feminism from Sukumary charactors to Tessa in 22FK

സുകുമാരി മോഡൽ-കേരള ഫെമിനിസ്റ്റ്  ? Sukumari Model-Kerala Feminists ?  [നാലാമിടത്തിൽ നടക്കുന്ന ഫെമിനിസം  ചർച്ചയുടെ ഭാഗമായി എഴുതിയ പോസ്റ്റിന്റെ ഒന്നാം ഭാഗം. നാലമിടത്തിൽ ഇതിന്റെ ഏഡിറ്റഡ് വേർഷനാണ്  പ്രസിദ്ധീകരിച്ചിരിക്കുന്നത്] ‘ഫെമിനിസം’ എന്ന ബ്രാൻഡും കേരളസ്ത്രീത്വത്തിന്റെ “ഫാവിയും“ എന്ന തെരേസ യുടെ പോസ്റ്റ് വായിച്ചപ്പോൾ തോന്നിയ ഒരു സംശയമാണ്, എന്താണീ ഫെമിനിസം എന്ന ബ്രാൻഡ് അഥവാ ‘ബ്രാൻഡ്’ ഫെമിനിസം; ഇതു സാധാരണ ഫെമിനിസമാണോ, വ്യത്യാസമാണോ? പോസ്റ്റിൽ എവിടെയെങ്കിലും വെളിപ്പെടുത്തുമെന്നു കരുതി. അതുണ്ടായില്ല. ഇപ്പോൾ പലയിടത്തായി സ്ത്രീശക്തിയെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും ഉള്ള ചർച്ചകൾ വായിച്ചപ്പോഴുണ്ടായ അസ്വസ്ഥതകളാണ് തന്റെ ലേഖനത്തിന്റെ പ്രചോദനം എന്നു തെരെസ പറയുന്നുണ്ട്. അതൊടെ താൻ ഒരു ഫെമിനിസ്റ്റല്ലെന്നും, പുരുഷവിദ്വേഷിയല്ലെന്നും, സ്ത്രീയുടെ യഥാർത്ഥ കരുത്ത്  ഉള്ളുറപ്പാണ് എന്നും പറയുന്നു. തെരേസയുടെ വിശദീകരണത്തിൽ ഫെമിനിസ്റ്റ് എന്നാൽ, സ്ത്രീയുടെ യഥാർത്ഥ കരുത്തും ഉള്ളുറപ്പും ഇല്ലാത്തവൾ  എന്ന യുക്തിയാണ് ഞാൻ കാണുന്നത് ആരാണീ ഫെമിനിസ്റ്റ്? എന്താണീ ഫെമിനിസം? (Who is a feminst &

A bloody Honeymoon for an Indian bride in South Africa.

കേപ്ടൌണ്‍, സൌത്താഫ്രിക്ക, ഇവിടെ അതി ദാരുണമായി കൊല്ലപ്പെട്ട ഒരിന്ത്യന്‍ വധുവിന്റെ ജീവിതാനുഭവം. കൂടുതല്‍ വിവരങ്ങല്‍ ഇവിടെ വായിക്കാം

അന്നാ ഹസാരെ-കൂടുതല്‍ ചിന്തിക്കുമ്പോള്‍

Image
അന്നാ ഹസാരേ രാജ്യത്തെ അഴിമതിക്കും കൈക്കൂലിക്കും ഒറ്റമൂലി എന്ന മട്ടില്‍ പലരും ചിന്തിക്കുന്നുണ്ട്.  സത്യമാണ് ഇന്ത്യ അഴിമതി രാജാക്കന്മാരുടെ രാജ്യമായി അടുത്ത കാലത്തു മാറിയിരിക്കുന്നു. അതിനാല്‍ അഴിമതിക്കെതിരായി  രംഗത്തു വരാന്‍ സാദ്ധ്യതയുള്ള ഏതൊരു നീക്കത്തേയും  ഇന്ത്യന്‍ ജനത കൈനീട്ടി സ്വീകരിക്കും.

നാളത്തെ കേരളം- ഇതാ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു

നാളത്തെ കേരളം ഇതാ നിങ്ങള്‍ക്കായി സമര്‍പ്പിക്കുന്നു. ഇനി നിങ്ങള്‍ അതിനെ ഉള്‍ക്കൊണ്ട്, വലര്‍ത്തി വലുതാക്കുക. നിങ്ങളില്‍ ഞങ്ങള്‍ക്കു വിശ്വാസമുണ്ട്. വളരെ ചെറുതാണെങ്കിലും ഉദ്ദേശിച്ച കാര്യം സാധിക്കാനിടയായതില്‍ ഞങ്ങള്‍ക്കുള്ള സന്തോഷവും അറിയിക്കട്ടെ.

‘നാളത്തെ കേരളം‘ -ഇ ലോഞ്ചിങ് ആഗസ്റ്റ് 15

പ്രിയ ബ്ലോഗേഴ്സ്, കഴിഞ്ഞ കുറെ നാളുകളായി ഒരു മെച്ചപ്പെട്ട കേരളം കെട്ടിപ്പടുക്കുന്നതിലേക്ക് നമ്മളാലാകുന്ന വിധത്തില്‍ ഒരു സംരഭത്തിനു രൂപകല്പന കൊടുക്കുന്നതില്‍ തിരക്കിട്ടു ശ്രമിക്കയായിരുന്നു, ഞങ്ങള്‍ ചില ബ്ലോഗേഴ്സ്. ആ ശ്രമത്തെക്കുറിച്ച്, ഇതിനു മുന്‍പ് ഈ ബ്ലോഗില്‍ ഞാന്‍ ചില പോസ്റ്റുകള്‍ എഴുതിയിരുന്നു.

Kerala awareness initiaive -മൂന്നാം അപ്ഡേറ്റ്

Kerala awareness initiative- ഇതാണ് രണ്ടാം അപ്ഡേറ്റ്. രണ്ടാമത്തെ അപ്ഡേറ്റിന്റെ പ്രതികരണത്തെക്കുറിച്ചുള്ള ഒരവലോകനം ആണ് ഈ മൂന്നാം അപ്ഡേറ്റ്. 1. ആദ്യമായി അവിടെ കമന്റിട്ട് അഭിപ്രായങ്ങള്‍ അറിയിച്ച ഫയര്‍ ഫ്ലൈ, ഒരില വെറുതെ, മണ്ണിന്റെ ഉണ്ണീ, ഇവരുടെ സഹകരണത്തിനു നന്ദി പറഞ്ഞുകൊള്ളട്ടെ. 2. കമന്റുകള്‍ പ്രധാനമായും സ്ത്രീപുരുഷ സമത്വത്തിന്റെ പ്രശ്നങ്ങള്‍ അതിരൂക്ഷമാണ് എന്നു കാണിച്ചു. എഫ്.എഫിന്റെ പ്രതികരണ ശേഷിയില്ലാത്ത പെണ്‍കുട്ടികള്‍ എന്ന പോസ്റ്റിനെ അടിസ്ഥാന്മാക്കി വന്ന പോസ്റ്റിന്റെ ചിന്തകള്‍ എന്റെ പോസ്റ്റിലേക്കും ബാധിച്ചു എന്നു പറയാവുന്ന വിധത്തിലായിരുന്നു. ആ പോസ്റ്റ്  ബ്ലോഗര്‍മാരെ  വളരെ അധികം ചിന്തിക്കാന്‍ പേരിപ്പിച്ചപ്പോള്‍  അതിലേ ആശയത്തോടെ നെഗറ്റീവ് ആയി പ്രതികരിച്ചവരും ഉണ്ടായിരുന്നു എന്നു കാണാം. എന്നാല്‍ നെഗറ്റീവ് ആയി പ്രതികരിക്കുന്നവര്‍ ഗുണമില്ലാത്തവരാണ് നന്മയില്ലാത്തവരാണ് എന്നു കാണേണ്ടതില്ല, അവരുടെ ചിന്തകള്‍ വേറെയാണ് അതാണ്. ആവര്‍ക്കാണ് കൂടൂതല്‍ ബോധവല്‍ക്കരണം ആവശ്യം. 3. പക്ഷെ ക്മന്റുകള്‍ ഒന്നും തന്നെ ഞാന്‍ ആ പോസ്റ്റില്‍ ഉന്നയിച്ച വിഷയത്തില്‍ പ്രതികരിച്ചില്ല എന്നു കാണാം. അതെന്തുകൊണ്ടാണ് എന്ന്