Posts

Kerala awareness initiaive -മൂന്നാം അപ്ഡേറ്റ്

Kerala awareness initiative- ഇതാണ് രണ്ടാം അപ്ഡേറ്റ്. രണ്ടാമത്തെ അപ്ഡേറ്റിന്റെ പ്രതികരണത്തെക്കുറിച്ചുള്ള ഒരവലോകനം ആണ് ഈ മൂന്നാം അപ്ഡേറ്റ്. 1. ആദ്യമായി അവിടെ കമന്റിട്ട് അഭിപ്രായങ്ങള്‍ അറിയിച്ച ഫയര്‍ ഫ്ലൈ, ഒരില വെറുതെ, മണ്ണിന്റെ ഉണ്ണീ, ഇവരുടെ സഹകരണത്തിനു നന്ദി പറഞ്ഞുകൊള്ളട്ടെ. 2. കമന്റുകള്‍ പ്രധാനമായും സ്ത്രീപുരുഷ സമത്വത്തിന്റെ പ്രശ്നങ്ങള്‍ അതിരൂക്ഷമാണ് എന്നു കാണിച്ചു. എഫ്.എഫിന്റെ പ്രതികരണ ശേഷിയില്ലാത്ത പെണ്‍കുട്ടികള്‍ എന്ന പോസ്റ്റിനെ അടിസ്ഥാന്മാക്കി വന്ന പോസ്റ്റിന്റെ ചിന്തകള്‍ എന്റെ പോസ്റ്റിലേക്കും ബാധിച്ചു എന്നു പറയാവുന്ന വിധത്തിലായിരുന്നു. ആ പോസ്റ്റ്  ബ്ലോഗര്‍മാരെ  വളരെ അധികം ചിന്തിക്കാന്‍ പേരിപ്പിച്ചപ്പോള്‍  അതിലേ ആശയത്തോടെ നെഗറ്റീവ് ആയി പ്രതികരിച്ചവരും ഉണ്ടായിരുന്നു എന്നു കാണാം. എന്നാല്‍ നെഗറ്റീവ് ആയി പ്രതികരിക്കുന്നവര്‍ ഗുണമില്ലാത്തവരാണ് നന്മയില്ലാത്തവരാണ് എന്നു കാണേണ്ടതില്ല, അവരുടെ ചിന്തകള്‍ വേറെയാണ് അതാണ്. ആവര്‍ക്കാണ് കൂടൂതല്‍ ബോധവല്‍ക്കരണം ആവശ്യം. 3. പക്ഷെ ക്മന്റുകള്‍ ഒന്നും തന്നെ ഞാന്‍ ആ പോസ്റ്റില്‍ ഉന്നയിച്ച വിഷയത്തില്‍ പ്രതികരിച്ചില്ല എന്നു കാണാം. അതെന്തുകൊണ്ടാണ് എന്ന്

ഇന്ത്യന്‍ വര്‍ണ-ജാതിവ്യ്‌വസ്ഥയുടെ ഒരു നാള്‍വഴിക്കുറിപ്പ്

ചിത്രകരന്റെ ക്ഷുരകന്മാരും ഈഴവരാണ് എന്ന പോസ്റ്റില്‍ നിന്ന് പ്രചോദനം കൊണ്ടെഴുതിയ ഒരു കുറിപ്പ്

Kerala NCSE NOC latest news -Mathrubhumi News

സി.ബി.എസ്.ഇ. സ്‌കൂളുകള്‍ക്ക് അംഗീകാരം: സര്‍ക്കാര്‍ പിന്‍വാങ്ങുന്നു തിരുവനന്തപുരം: കേന്ദ്ര സിലബസ് സ്‌കൂളുകള്‍ക്ക് അംഗീകാരം നല്‍കാനുള്ള തീരുമാനത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്‍വാങ്ങി. ഈ വര്‍ഷം തിരക്കിട്ട് ഒരു സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും അംഗീകാരം നല്‍കേണ്ടെന്നാണ് തീരുമാനം. ഇത് സംബന്ധിച്ച ധാരണ കഴിഞ്ഞയാഴ്ചത്തെ മന്ത്രിസഭായോഗത്തില്‍ ഉണ്ടായി. എന്നാല്‍ ഇടതുപക്ഷ സമരത്തിന്റെ വിജയമായി ഇത് ചിത്രീകരിക്കപ്പെടാനുള്ള സാധ്യതയുള്ളതിനാല്‍ ഇക്കാര്യം പരസ്യമായി പ്രഖ്യാപിക്കേണ്ടെന്നാണ് തീരുമാനം. മന്ത്രിസഭായോഗത്തില്‍ ഇക്കാര്യം വിദ്യാഭ്യാസ മന്ത്രി റിപ്പോര്‍ട്ട് ചെയ്തു. മാനദണ്ഡങ്ങള്‍ കൃത്യമായി ബാധകമാക്കിയാല്‍ ഇപ്പോള്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു സി.ബി.എസ്.ഇ. സ്‌കൂളിനും അംഗീകാരം നല്‍കാനാകില്ലെന്ന് മന്ത്രി അബ്ദുറബ്ബ് വ്യക്തമാക്കി. സ്‌കൂളിനുള്ള സ്ഥലവിസ്തീര്‍ണ്ണം, ക്ലാസ് മുറികളുടെ വലിപ്പം, അധ്യാപകരുടെ ശമ്പളം തുടങ്ങി അനേകകാര്യങ്ങളില്‍ സംസ്ഥാന സര്‍ക്കാരിന് കൃത്യമായ മാര്‍ഗനിര്‍ദേശങ്ങളുണ്ട്. ഈ മാര്‍ഗനിര്‍ദേശങ്ങള്‍ ബാധകമാക്കിയാല്‍ നിലവില്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു കേന്ദ്ര സിലബ

An awareness initiative- രണ്ടാമത്തെ പോസ്റ്റ് അപ്ഡേറ്റ്

ഈ awareness initiative നെക്കുറിച്ച് ആദ്യം വായിക്കുകയണെങ്കില്‍ അതിന്റെ അവതരണവും ആദ്യത്തെ അപ്ഡേറ്റും ഇവിടെ വായിക്കാം. വളരെ പതുക്കെയാണെങ്കിലും ഈ ഇനിഷ്യേട്ടീവ് പുരോഗമനം പ്രാപിക്കുന്നുണ്ട് എന്നുള്ളത് ആശാവഹമാണ്. ഇതില്‍ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങളെക്കുറിച്ച് ആദ്യത്തെ പോസ്റ്റില്‍ വന്ന കമന്റുകളീല്‍ നിന്ന് വായിക്കാമെന്നുള്ളതിനാല്‍ പുനരാവര്‍ത്തിക്കുന്നില്ല. ബ്ലോഗേഴ്സിന്റെ സമയക്കുറവുകൊണ്ടായിരിക്കണം പാര്‍ട്ടിസിപ്പേഷനു താമസം നേരിടൂന്നത് എന്നു കരുതുന്നു. പക്ഷെ പ്ലീസ് സമയക്കുറവ് ഒരു എക്സുസ് ആക്കരുത്. 1.സ്ത്രീ-പുരുഷ സമത്വം ഇന്നു വരെയുള്ള കമന്റുകളില്‍ കടന്നു വന്ന ഒരു പ്രധാനപ്പെട്ട ഒരു വിഷയമാണ്, സ്ത്രീ-പുരുഷ സമത്വം. സിജു, ഫയര്‍ ഫ്ലൈ, ഡോക്ടര്‍ ജയന്‍ ഇവര്‍ ഇതിന്റെ പ്രധാന്യത്തെക്കുറിച്ച് പറയുകയുണ്ടായി. എന്നാല്‍ ഇത് എങ്ങനെ അഡ്രസ് ചെയ്യണമെന്നുള്ളതിനേക്കുറിച്ച് ഇന്ന് ഫയര്‍ ഫ്ലൈ ഒരു പ്രയോഗിക അഭിപ്രായവുമായി മുന്നോട്ടു വന്നു. അതിനെ ക്കുറിച്ചുള്ള പഠനം ഇന്ത്യന്‍ കോണ്‍സ്റ്റുറ്റൂഷനില്‍ നിന്നു തുടങ്ങുക. ആ പഠനം ഫയര്‍ ഫ്ലൈ തുടങ്ങാമെന്നു സമ്മതിച്ചു. അങ്ങനെ അങ്ങനെ സ്ത്രീപുരുഷ്സമത്വത്തിന്റെ ആദ്യത്തെ സബ്സെക്ഷനു

Thasni Banu interview by N.P.Chandrasekharan (അന്യോന്യം PEOPLE)

തസ്നി ബാനുവിന്റെ ഇമേജെറി സ്ത്രീയെ ആശ്രയ അല്ലെങ്കില്‍ ഡിപ്പെന്‍ഡെന്‍ഡ് റോളില്‍ രൂപ്പടുത്തുകയാണ്  എല്ലാ മത സംസക്കാരങ്ങളും ചെയ്തിരുന്നത്.  അതു മനപൂര്‍വമായിരുന്നു താനും. കാരണം, ഇമേജുകളുടെ രൂപത്തില്‍ മനസിലേക്കു കടക്കുന്ന ആശയങ്ങല്‍ക്ക് വാക്കുകളേക്കാല്‍ പ്രേരണശക്തി ഉണ്ട്. അതാണല്ലോ ദൃശ്യമാദ്ധ്യമങ്ങളുടെ പ്രാധാന്യം. സ്ത്രീ പാമ്പായും അഥവാ പാമ്പു കൊടുത്ത കനി സ്വീകരിച്ച് പുരുഷനെ വഴിതെറ്റിച്ചവളായും  ക്രിസ്തീയ മത രൂപകല്‍പ്പനകള്‍ ഉണ്ടായപോള്‍,  സ്ത്രീ പൊതുലോകത്തു മറഞ്ഞുനില്‍ക്കേണ്ടവളാണ് എന്നതു ഇസ്ല്ലാം മതത്തിനു രൂപകല്പന മാത്രമല്ല ഒരു ജീവിതരീതി കൂടിയാണ്.  ശിവന്റെ തലയിലെ ഗംഗയായി ഹിന്ദുത്വ ഇമേജുകളീല്‍ സ്ത്രീ വരുമ്പോള്‍ ബുദ്ധമത വ്യവസ്ഥയില്‍ അതില്‍ നിന്നൊക്കെ വ്യത്യസ്ഥമായി സ്ത്ര-പുരുഷ ഇമേജെറികള്‍ പുരാതന ചൈനീസ് യിന്‍-യാങ് ചിന്തകളുമായി സാമ്യമുള്ളവയായിരുന്നു.  ഈ പശ്ചാത്തലത്തിലാണ് ആധുനിക ലോകത്തെ സ്ത്രീപുരുഷ ഇമേജുകളുടെ പ്രാധാന്യം മനസിലാക്കേണ്ടത്.   പൊതു സ്ഥലങ്ങളീല്‍ മുന്‍പുള്ളരീതികള്‍ക്കു വിപരീതമായി സ്ത്രീകള്‍ പ്രത്യക്ഷപ്പെടുമ്പോള്‍ അത് പുരുഷന്റെ മനസിലെ വ്യവസ്ഥാപിത ഇമേജുകളുമായി ചേരാതെ വരുന്നു. അവര്‍ പ്രകോപി

An Awareness Initiative (ബോധവര്‍ല്‍ക്കരണ സംരംഭം)

Image
 Updated on 29 June Wednesday 2011  സ്റ്റേജ് -1 ബ്രെയിന്‍ സ്റ്റോമിംഗ് സ്റ്റേജ്.  എന്നു പറഞ്ഞാല്‍ അസംസ്കൃത ആശയങ്ങള്‍ രൂപപ്പെടുന്ന സ്റ്റേജ്. ഇവിടെ രൂപപ്പെടുന്നവക്ക് പോളീഷ് കൊടുക്കുകയാണ് പിന്നീട് ചെയ്യുന്നത്. ഇതു വരെ ഇതിലേക്കായി അനുകൂലമായി പ്രതികരിച്ചവര്‍/ അഭിപ്രായം പറഞ്ഞവര്‍ താഴെപ്പറയുന്നവരാണ്. 1. കുഞ്ഞൂസ് 2. ലീല.എം.ചന്ദ്രന്‍ 3.സിബു സി.ജെ 4. ഫയര്‍ ഫ്ലൈ (firefly) 5. മുഹമ്മദ് കുട്ടി Mohammedkutty 6. The man to walk with 7 Echumukuty ഇവരാണ്. ഇനിയും കൂടുതല്‍ ആളുകള്‍ ഇതിലേക്കു വരാനുണ്ട്. വരുമെന്ന് പ്രതീക്ഷിക്കുന്നു. എത്രയും കൂടുതല്‍ ആളുകള്‍ ഇതില്‍ വരുന്നുവോ അത്രയു ഭംഗിയായി നമുക്കു കര്യങ്ങള്‍ ചെയ്യാം. ഇനിയും ചേരാനുള്ളവര്‍ വരട്ടെ. ഇപ്പോള്‍ നമുക്കെന്തു ചെയ്യാം. കൂടുതല്‍ ആളുകള്‍ ചേരുമ്പോഴേക്ക് നമുക്കെന്തു ചെയ്യാം/ ചെയ്യണം എന്നുള്ളതിനേക്കുറിച്ച് ആലോചിക്കാം. 1. ഇതു നമ്മുടെ ഓരോരുത്തരുടെയും സ്വന്തമാണ്. അങ്ങനെയാണ് ഇതു വളര്‍ന്നു വരേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. 2 അതിനാല്‍, ഇവിടെ ഒത്തുചേര്‍ന്ന ഓരോരുത്തര്‍ക്കും ഈ പ്രശ്നത്തെക്കുറിച്ച് നല്ല് അറിവുകള്‍ ഉണ്ട്.  അപ്പോള്‍ അതിനെക്കുറിച്ച്  എഴുതുക, അതാ‍യത

കേരളം- ആണ്‍-പെണ്‍ ബന്ധങ്ങള്‍

Image
മുന്‍പെഴുതിയ പോസ്റ്റിന്റെ തുടര്‍ച്ച  വ്യവസ്ഥാപിത മതങ്ങള്‍ ഉണ്ടാകുന്നത് ഏതാണ്ട് ബി.സി. മൂന്നാം ന്നൂറ്റാണ്ടിനു ശേഷമാകാനാണ് സദ്ധ്യത എന്നു പറഞ്ഞിരുന്നുവല്ലോ.    ക്രിസ്ത്യാനിറ്റിയും, ബ്രാഹ്മണമതവും, ഇസ്ലാമും ഇതിനപവാ‍ദമല്ല. എല്ലാ സംസ്കാരങ്ങളിലും സ്ത്രീയുടെ ജീവിതത്തിന് മതങ്ങള്‍ക്കു  മുന്‍പും പിന്‍പും എന്ന റ്റണ്ട് അവസ്ഥകളുണ്ട്. ഇന്ത്യന്‍ സ്ത്രീയുടെ ഈ രണ്ട അവസ്ഥകളെ കുറിച്ചാണ് ഞാന്‍ ഇവിടെ എഴുതുന്നത്.