Posts

Showing posts with the label kerala minority educational institutions

മൈനോരിട്ടി അവകാശങ്ങളും സംവരണവും

 മൈനോരിട്ടി അവകാശങ്ങളും സംവരണവും തമ്മിലെന്തെങ്കിലും ബന്ധമുണ്ടോ? പ്രത്യക്ഷത്തിലില്ല.  എന്നാല്‍ പരോക്ഷത്തിലുണ്ടു താനും.  സംവരണം എത്ര ഭാരിച്ച ദോഷമാണ് സമൂഹത്തില്‍ വരുത്തിവക്കുന്നതെന്നും, മുന്നോക്കരുടെ അവസരങ്ങള്‍ അപ്പാടെ ദളിത് പെണ്ണൂങ്ങളും ആണുങ്ങളും കൈയ്യേറി നാശമാക്കുകയാണ് തുടങ്ങിയുള്ള ആരോപണങ്ങളും അധിക്ഷേപങ്ങളും മിക്കപ്പോഴും ബ്ലോഗുകളില്‍ മുഴങ്ങുന്നുണ്ട്.  എന്നാല്‍ മൈനോരിട്ടി അവകാശങ്ങള്‍ ഏതെങ്കിലും തരത്തിലുള്ള കുഴപ്പങ്ങള്‍ ദേശത്തിനു, വരുത്തുന്നുണ്ടോ എന്ന് ആരും പറഞ്ഞുകേള്‍ക്കുന്നില്ല. അപ്പോള്‍ അതിനെക്കുറിച്ചൊരന്വേഷണം നടത്തിയതിന്റെ വിവരങ്ങളാണ് താഴെക്കൊടുത്തിരിക്കുന്നത് അല്പം ചരിത്രം ഇന്ത്യന്‍ ഭരണഘടനയുടെ ന്യൂനമത-ജാതിവിവേചന സംരക്ഷണ സൃഷ്ടികളായി നിലനില്‍ക്കുന്ന രണ്ടു സമ്പ്രദായങ്ങളാണല്ലോ, മൈനോറിട്ടി അവകാശങ്ങളും സംവരണവും. ഇവ തമ്മില്‍ എന്തെങ്കിലും ബന്ധമുണ്ട് എന്നു പ്രത്യക്ഷത്തില്‍ തോന്നാത്ത വിധത്തിലാണ് അവ ആസൂത്രണം ചെയ്തിരിക്കുന്നത്. 1946ല്‍ ബ്രിട്ടീഷ് രാജ് രൂപീകരിച്ച ക്യാബിനറ്റ് മിഷന്‍പ്ലാന്‍ അനുസരിച്ചാണ്, ഇന്ത്യയുടെ ഭരണഘടന രൂപപ്പെടുത്തുന്നതിനുത്തരവാദിയായി കോണ്‍സ്റ്റുവന്റ് അസംബ്ലി രൂപപ്പെട