Posts

Showing posts with the label South Africa

വിപ്ലവ പ്രസ്ഥാവനകളുടെ വിലയില്ലായ്മ

Image
വിവാഹവും മതവും സ്വകാര്യങ്ങളാണ്  എന്നുള്ളത്   അടുത്ത കാലത്തൊന്നും  ദൈവത്തിന്റെ സ്വന്തം നാട്ടിൽ അംഗീകരിക്കപ്പെടുകയില്ല. അതായത് ഒരു വ്യക്തി, ആരെ വിവാഹം കഴിക്കണമെന്നും,   മതത്തെ എവിടെ നിർത്തണമെന്നും  തീരുമാനിക്കുന്നത്  ആവ്യക്തിയുടെ സ്വയം തീരുമാനങ്ങളായി  അവിടെ ൯൯ ശതമാനവും അംഗീകരിക്കില്ല,    അതായത് വിവാഹം സമൂഹത്തിന്റെ മൈക്രൊരുപമായ  കുടുംബത്തിന്റെയും, മതത്തിന്റെയും, ജാതിയുടെയും ചട്ടകൂട്ടുകളിൽ  നിന്നേ തീരുമാനിക്കപ്പെടാവൂ, നിലനിർത്താനാകൂ. ഇതൊക്കെ അറിയാതെയാണോ, ചിന്താ ജെറോമിനെ പോലെയുള്ള യുവ രാഷ്ട്ര്രിയ വിപ്ലവക്കാർ,  അതിനെതിരായ രീതിയിൽ പ്രസ്ഥാവനകൾ ഇറക്കുന്നത് . മറ്റുള്ളവരുടെ മതവിശ്വാസത്തെ നിരുപണ  വിധേയമാക്കുകയും തനിക്കു തൻറെ/ മമ്മി-ഡാഡിയുടെ മതബോധനങ്ങളനുസരിച്ച് വിവാഹം കഴിക്കാമെന്നും പറയുന്നതിൽ എന്തു വിപ്ലവം , എന്താദർശം. പിന്നെ വിപ്ലവ പ്രസംഗങ്ങൾ അങ്ങനെ നടക്കും, അതു വഴി പ്രശസ്ഥി  കിട്ടും, അന്നത്തിനുള്ള വകകിട്ടും എന്നു വിചാരിച്ച് പറയുന്നതൊക്കെ ചെയ്യണമെന്നുണ്ടോ എന്നുള്ളതു  കേരളത്തിലെ രാഷ്ട്രരിയക്കാരുടെ നിലയാണല്ലോ. അതായത്, ഒരു യുവ രാഷ്ടിയക്കാരിയുടെ പ്രസ്ഥാവന  മതമൗലിക  ജിർണ്ണത നില നിൽക്കുന

ഇന്ത്യൻ, സൌത്താഫ്രിക്കൻ മദ്ധ്യ വർഗ്ഗവും B.O.T യും

 നവലിബറൽ മുതലാളിത്തം അംഗീകരിച്ച ഓരോ രാജ്യത്തിലും വർദ്ധിച്ചുവരുന്ന ഒരു ബൈപ്രോഡക്ട് ആണ്, വികസനം കൈവരിക്കുന്ന ഒരു മദ്ധ്യവർഗം.  ഈ മദ്ധ്യവർഗത്തിനു  രാഷ്ട്രത്തോട്  ഒരു രാഷ്ടീയ ചുമതല വേണോ അതോ വ്യക്തിഗതമായ സ്വാർഥ താല്പര്യങ്ങൾ മാത്രം മതിയാകുമോ? ഹൈവെ ടോൾപിരിവിനോട്  കേരളത്തിലെയും (ഇന്ത്യയിലെയും) സൌത്താഫ്രിക്കയിലെയും മദ്ധ്യവർഗത്തിന്റെ വേറിട്ട സമീപനത്തെക്കുറിച്ച് ഒന്നു മനസിലാക്കാൻ ശ്രമിക്കുന്നു.   കേരളത്തിൽ മണ്ണുത്തി- ഇടപ്പള്ളി നാഷനൽ ഹൈവേയിൽ ഏർപ്പെടുത്തിയിരിക്കുന്ന പാലിയക്കര ടോൾ പിരിവ് ഇപ്പോഴും വിവാദമായി കിടക്കുന്നത്, ആഗോള മുതലാ‍ളിത്തത്തിന്റെ പൌരാവകാശത്തിനു മേലെയുള്ള കടന്നു കയറ്റത്തിനൊരുദാഹരണമായി കാണാം.  അതു പോലെ കേരളത്തിന്റെ ഭരണവ്യവസ്ഥ-അഥവാ മൈനൊരിറ്റി രാഷ്ട്രീയം- എത്ര മാത്രം വൈദേശിക താല്പര്യാ‍ധിഷ്ഠിധമാണെന്നും. നവ ലിബറൽ ഗ്ലോബലൈസേഷനും മാർക്കറ്റ് എക്കോണമിയും ഈ മുതലാളിത്തത്തിന്റെ  വൈദേശിക ആദർശങ്ങളും, പ്രയോഗങ്ങളുമാണ്.  എന്നുപറഞ്ഞാൽ അതു കേരളത്തെ സംബന്ധിച്ച് ഒരു ഗ്രാസ്-റൂട്ട് വളർച്ചയല്ല, മുകളീൽ നിന്നു താഴേക്കു വേരിറങ്ങുന്ന/ ഇറങ്ങിയ ഒന്നാണ്.  ഇതു രണ്ടും കേരളത്തിലെ സാധാരണക്കാരന് ഗുണമുണ്ടാക്കിയില്ല എന

A Global Initiative of Non-racial Keralites (AGINK)

കേരളത്തിലെ അഥവാ ഇന്ത്യയിലെ, ജനനത്തിന്റെ പേരില്‍ പുരോഗതി നിഷേധിക്കപ്പെട്ട ആളുകളെ കുറിച്ച്  ഞാന്‍ ചില പോസ്റ്റുകള്‍  എഴുതിയിട്ടുണ്ട്.  എന്നാല്‍ എഴുതുന്നതിനു പുറമേ അവര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യാന്‍ കഴിയണം എന്നുള്ള ചിന്ത പലപ്പോഴും മനസില്‍  ഉണ്ടായിട്ടുണ്ട്. പക്ഷെ എന്തു ചെയ്യണം എങ്ങനെ ചെയ്യണം എന്നതില്‍ ഒരു തീര്‍‌ച്ചയില്ലായിരുന്നു. ഇപ്പോഴും കൃത്യമായ രൂപമില്ല, പക്ഷെ അതു വഴിയെ തെളിഞ്ഞുവന്നു കൊള്ളും.