Posts

Showing posts with the label Kerala

Feminism from Sukumary characters to Tessa in 22 FK- part-2

Image
 Feminism from Sukumary characters to Tessa in 22 FK- part-2 [ നാലാമിടത്തിൽ നടന്ന ഒരു ചർച്ചയുടെ ഭാഗമായി എഴുതിയതാണ് ഈ രണ്ടു ഭാഗങ്ങളും.  ഇതിന്റെ എഡിറ്റഡ് രൂപങ്ങളാണ് നാലാമിടത്തിൽ പ്രസിദ്ധീകരിച്ചത്] part-1 ഇവിടെ വായിക്കാം. കേരളത്തിൽ ഫെമിനിസം എങ്ങനെ വെറുക്കപ്പെട്ട ഒരു വക്കായി എന്നും അതിന്റെ യദ്ധാർദ്ധ അർത്ഥത്തേക്കുറിച്ചും ആശയങ്ങളെക്കുറിച്ചും പൊതുവായി ഒന്നാം ഭാഗത്തിൽ പറയുന്നു. part-2ൽ പാശ്ചാത്യ ഫെമിനിസം പല വളർച്ചാ ഘട്ടങ്ങളിലൂടെ  ഇന്നെത്തിച്ചേർന്നു നിൽക്കുന്ന അവസ്ഥയെക്കുറിച്ചു പറയുന്നു.  കൂടാതെ, നിയോലിബറൽ ഗ്ലോബലിസത്തിൽ ഫെമിനിസം എങ്ങനെ കുത്തകമുതലാളീമാരുടെ കച്ചവടബ്രാൻഡ് -  ‘ബ്രാൻഡു ഫെമിനിസം‘ - ആയി രൂപം കൊണ്ടു എന്നും കേരളത്തിൽ ഈ ട്രെൻഡ് എങ്ങനെ ഉപയോഗപ്പെടുത്തുന്നു എന്നുള്ളത് രണ്ടുദാഹരണങ്ങളെ മുന്നിർത്തി  അഭിപ്രായപ്പെടുകയും  ചെയ്യുന്നു. ( ഒന്നാം ഭാഗത്തു നിന്നു തുടരുന്നു)   പാശ്ചാത്യ ഫെമിനിസം. എന്നാൽ പാശ്ചാത്യഫെമിനിസം യാത്രചെയ്ത വഴി തുലോം വ്യത്യസ്ഥമായിരുന്നു. എന്നു പറഞ്ഞാൽ പാശ്ചാത്യ ഫെമിനിസം വിജയിച്ചു വെന്നിക്കൊടി പാറി എന്നല്ല.  എന്റെ അഭിപ്രായത്തിൽ അതു ചിലതൊക്കെ നേടിയപ്പോൾ ചിലതൊക്കെ വി

Feminism from Sukumary charactors to Tessa in 22FK

സുകുമാരി മോഡൽ-കേരള ഫെമിനിസ്റ്റ്  ? Sukumari Model-Kerala Feminists ?  [നാലാമിടത്തിൽ നടക്കുന്ന ഫെമിനിസം  ചർച്ചയുടെ ഭാഗമായി എഴുതിയ പോസ്റ്റിന്റെ ഒന്നാം ഭാഗം. നാലമിടത്തിൽ ഇതിന്റെ ഏഡിറ്റഡ് വേർഷനാണ്  പ്രസിദ്ധീകരിച്ചിരിക്കുന്നത്] ‘ഫെമിനിസം’ എന്ന ബ്രാൻഡും കേരളസ്ത്രീത്വത്തിന്റെ “ഫാവിയും“ എന്ന തെരേസ യുടെ പോസ്റ്റ് വായിച്ചപ്പോൾ തോന്നിയ ഒരു സംശയമാണ്, എന്താണീ ഫെമിനിസം എന്ന ബ്രാൻഡ് അഥവാ ‘ബ്രാൻഡ്’ ഫെമിനിസം; ഇതു സാധാരണ ഫെമിനിസമാണോ, വ്യത്യാസമാണോ? പോസ്റ്റിൽ എവിടെയെങ്കിലും വെളിപ്പെടുത്തുമെന്നു കരുതി. അതുണ്ടായില്ല. ഇപ്പോൾ പലയിടത്തായി സ്ത്രീശക്തിയെപ്പറ്റിയും സ്വാതന്ത്ര്യത്തെപ്പറ്റിയും ഉള്ള ചർച്ചകൾ വായിച്ചപ്പോഴുണ്ടായ അസ്വസ്ഥതകളാണ് തന്റെ ലേഖനത്തിന്റെ പ്രചോദനം എന്നു തെരെസ പറയുന്നുണ്ട്. അതൊടെ താൻ ഒരു ഫെമിനിസ്റ്റല്ലെന്നും, പുരുഷവിദ്വേഷിയല്ലെന്നും, സ്ത്രീയുടെ യഥാർത്ഥ കരുത്ത്  ഉള്ളുറപ്പാണ് എന്നും പറയുന്നു. തെരേസയുടെ വിശദീകരണത്തിൽ ഫെമിനിസ്റ്റ് എന്നാൽ, സ്ത്രീയുടെ യഥാർത്ഥ കരുത്തും ഉള്ളുറപ്പും ഇല്ലാത്തവൾ  എന്ന യുക്തിയാണ് ഞാൻ കാണുന്നത് ആരാണീ ഫെമിനിസ്റ്റ്? എന്താണീ ഫെമിനിസം? (Who is a feminst &

An awareness initiative- രണ്ടാമത്തെ പോസ്റ്റ് അപ്ഡേറ്റ്

ഈ awareness initiative നെക്കുറിച്ച് ആദ്യം വായിക്കുകയണെങ്കില്‍ അതിന്റെ അവതരണവും ആദ്യത്തെ അപ്ഡേറ്റും ഇവിടെ വായിക്കാം. വളരെ പതുക്കെയാണെങ്കിലും ഈ ഇനിഷ്യേട്ടീവ് പുരോഗമനം പ്രാപിക്കുന്നുണ്ട് എന്നുള്ളത് ആശാവഹമാണ്. ഇതില്‍ ഉരുത്തിരിഞ്ഞു വരുന്ന ആശയങ്ങളെക്കുറിച്ച് ആദ്യത്തെ പോസ്റ്റില്‍ വന്ന കമന്റുകളീല്‍ നിന്ന് വായിക്കാമെന്നുള്ളതിനാല്‍ പുനരാവര്‍ത്തിക്കുന്നില്ല. ബ്ലോഗേഴ്സിന്റെ സമയക്കുറവുകൊണ്ടായിരിക്കണം പാര്‍ട്ടിസിപ്പേഷനു താമസം നേരിടൂന്നത് എന്നു കരുതുന്നു. പക്ഷെ പ്ലീസ് സമയക്കുറവ് ഒരു എക്സുസ് ആക്കരുത്. 1.സ്ത്രീ-പുരുഷ സമത്വം ഇന്നു വരെയുള്ള കമന്റുകളില്‍ കടന്നു വന്ന ഒരു പ്രധാനപ്പെട്ട ഒരു വിഷയമാണ്, സ്ത്രീ-പുരുഷ സമത്വം. സിജു, ഫയര്‍ ഫ്ലൈ, ഡോക്ടര്‍ ജയന്‍ ഇവര്‍ ഇതിന്റെ പ്രധാന്യത്തെക്കുറിച്ച് പറയുകയുണ്ടായി. എന്നാല്‍ ഇത് എങ്ങനെ അഡ്രസ് ചെയ്യണമെന്നുള്ളതിനേക്കുറിച്ച് ഇന്ന് ഫയര്‍ ഫ്ലൈ ഒരു പ്രയോഗിക അഭിപ്രായവുമായി മുന്നോട്ടു വന്നു. അതിനെ ക്കുറിച്ചുള്ള പഠനം ഇന്ത്യന്‍ കോണ്‍സ്റ്റുറ്റൂഷനില്‍ നിന്നു തുടങ്ങുക. ആ പഠനം ഫയര്‍ ഫ്ലൈ തുടങ്ങാമെന്നു സമ്മതിച്ചു. അങ്ങനെ അങ്ങനെ സ്ത്രീപുരുഷ്സമത്വത്തിന്റെ ആദ്യത്തെ സബ്സെക്ഷനു

An Awareness Initiative (ബോധവര്‍ല്‍ക്കരണ സംരംഭം)

Image
 Updated on 29 June Wednesday 2011  സ്റ്റേജ് -1 ബ്രെയിന്‍ സ്റ്റോമിംഗ് സ്റ്റേജ്.  എന്നു പറഞ്ഞാല്‍ അസംസ്കൃത ആശയങ്ങള്‍ രൂപപ്പെടുന്ന സ്റ്റേജ്. ഇവിടെ രൂപപ്പെടുന്നവക്ക് പോളീഷ് കൊടുക്കുകയാണ് പിന്നീട് ചെയ്യുന്നത്. ഇതു വരെ ഇതിലേക്കായി അനുകൂലമായി പ്രതികരിച്ചവര്‍/ അഭിപ്രായം പറഞ്ഞവര്‍ താഴെപ്പറയുന്നവരാണ്. 1. കുഞ്ഞൂസ് 2. ലീല.എം.ചന്ദ്രന്‍ 3.സിബു സി.ജെ 4. ഫയര്‍ ഫ്ലൈ (firefly) 5. മുഹമ്മദ് കുട്ടി Mohammedkutty 6. The man to walk with 7 Echumukuty ഇവരാണ്. ഇനിയും കൂടുതല്‍ ആളുകള്‍ ഇതിലേക്കു വരാനുണ്ട്. വരുമെന്ന് പ്രതീക്ഷിക്കുന്നു. എത്രയും കൂടുതല്‍ ആളുകള്‍ ഇതില്‍ വരുന്നുവോ അത്രയു ഭംഗിയായി നമുക്കു കര്യങ്ങള്‍ ചെയ്യാം. ഇനിയും ചേരാനുള്ളവര്‍ വരട്ടെ. ഇപ്പോള്‍ നമുക്കെന്തു ചെയ്യാം. കൂടുതല്‍ ആളുകള്‍ ചേരുമ്പോഴേക്ക് നമുക്കെന്തു ചെയ്യാം/ ചെയ്യണം എന്നുള്ളതിനേക്കുറിച്ച് ആലോചിക്കാം. 1. ഇതു നമ്മുടെ ഓരോരുത്തരുടെയും സ്വന്തമാണ്. അങ്ങനെയാണ് ഇതു വളര്‍ന്നു വരേണ്ടതും പ്രവര്‍ത്തിക്കേണ്ടതും. 2 അതിനാല്‍, ഇവിടെ ഒത്തുചേര്‍ന്ന ഓരോരുത്തര്‍ക്കും ഈ പ്രശ്നത്തെക്കുറിച്ച് നല്ല് അറിവുകള്‍ ഉണ്ട്.  അപ്പോള്‍ അതിനെക്കുറിച്ച്  എഴുതുക, അതാ‍യത

കേരളം- ആണ്‍-പെണ്‍ ബന്ധങ്ങള്‍

Image
മുന്‍പെഴുതിയ പോസ്റ്റിന്റെ തുടര്‍ച്ച  വ്യവസ്ഥാപിത മതങ്ങള്‍ ഉണ്ടാകുന്നത് ഏതാണ്ട് ബി.സി. മൂന്നാം ന്നൂറ്റാണ്ടിനു ശേഷമാകാനാണ് സദ്ധ്യത എന്നു പറഞ്ഞിരുന്നുവല്ലോ.    ക്രിസ്ത്യാനിറ്റിയും, ബ്രാഹ്മണമതവും, ഇസ്ലാമും ഇതിനപവാ‍ദമല്ല. എല്ലാ സംസ്കാരങ്ങളിലും സ്ത്രീയുടെ ജീവിതത്തിന് മതങ്ങള്‍ക്കു  മുന്‍പും പിന്‍പും എന്ന റ്റണ്ട് അവസ്ഥകളുണ്ട്. ഇന്ത്യന്‍ സ്ത്രീയുടെ ഈ രണ്ട അവസ്ഥകളെ കുറിച്ചാണ് ഞാന്‍ ഇവിടെ എഴുതുന്നത്. 

വഴിമുട്ടിനില്‍ക്കുന്ന കേരള(ഇന്‍ഡ്യന്‍)സ്ത്രീത്വം

Image
 2007ല്‍ എഴുതിയ ഒരു പോസ്റ്റിനെക്കുറിച്ച് ഇപ്പോള്‍ ഓര്‍മ്മ വരുന്നു.  അന്ന് അതു വേറൊരു സാഹചര്യത്തില്‍ എഴുതിയതായിരുന്നു. ജാതി-മത-വര്‍ണ-അവര്‍ണ വ്യവസ്ഥയുടെ  ചട്ടക്കൂട്ടില്‍ നിന്നുകൊണ്ട്, കേരള/ഇന്‍ഡ്യന്‍ സ്ത്രീയെകാണുന്ന ഒരു പശ്ചാത്തലത്തില്‍. പക്ഷെ ഇന്നത്തെ പ്രശ്നം ജാതിമതവര്‍ണ-അവര്‍ണ സന്ദര്‍ഭങ്ങള്‍ക്ക് ഏതാണ്ട് പുറത്തു കടക്കുന്നതാണ്. എന്നാലും ആ പോസ്റ്റിന്റെ ചില ഭാഗങ്ങള്‍ ഉപയോഗ പ്രദമാണ് എന്നു തോന്നുന്നതിനാല്‍ ഒരു പുനരാവിഷ്ക്കരണം നടത്തുന്നു.