Posts

Showing posts with the label സംബന്ധം

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും ഭാഗം 2

ദേവദാസി- സ്മ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും ഒന്നാം ഭാഗത്തോടുണ്ടായ പ്രതികരണങ്ങള്‍ ആദ്യമായി, ഒന്നാം ഭാഗത്തോടുണ്ടായ പ്രതികരണത്തേക്കുറിച്ച് ചിലതെഴുതട്ടെ. ഇന്‍ഡ്യന്‍ സത്രീത്വത്തിന്റെ തീഷ്ണവും പീഢിതവും തനതുമായ രൂപങ്ങളെ ഒന്നു മനസിലാക്കാനുള്ള ശ്രമമാണ് ഈ പൊസ്റ്റ്കളുടെ ഉദ്ദേശം എന്നു ഞാന്‍ ഒന്നാം ഭാഗത്തില്‍ പറഞ്ഞിരുന്നുവല്ലോ. കേവലം ജനനം കൊണ്ടു മാത്രം ‘പരിശുദ്ധവേശ്യകളും‘ ലൈഗീക അടിമകളും ആകേണ്ടി വന്ന/വരുന്ന ഒരു വിഭാഗം ഇന്‍ഡ്യന്‍ സ്ത്രീകള്‍, എന്റേതും കൂടിയായ ഒരു ദൈവ-മതവ്യവസ്ഥയുടെ മന:പ്പൂര്‍വ സൃഷ്ടികളാണെന്നറിഞ്ഞപ്പോള്‍ എനിയ്ക്കു അതില്‍ അതിയായ ജാള്യതയും വേദനയും അനുഭവപ്പട്ടു. എന്നാല്‍ അതില്‍ സ്ത്രീ ബ്ലോഗേഴ്സിന്റെ പ്രതികരണം ഉണ്ടായില്ല എന്നു തന്നെ പറയാം. നാമടങ്ങുന്ന ഒരു മതസമ്പ്രദായം കളങ്കപ്പെടുത്തിയ അവരോട് കരുണ തോന്നുക, നമ്മുടെ മാനവികതയുടെ ഭാഗമായി പലരും കാണുന്നില്ലേ? ജീവിതത്തിന്റെ പല സൌകര്യങ്ങളും അനുഭവിയ്ക്കുന്നവര്‍ അതു നിഷേധിയ്ക്കപ്പെട്ടവരെ, ദൈവദോഷികള്‍, ശാപം കിട്ടിയവര്‍, പാപികള്‍ എന്നൊക്കെ വിളിയ്ക്ക വഴിയാണല്ലോ അവരുടെ ജന്മത്തിന്റെ മഹത്വം കൂടുതല്‍ വെളിപ്പെടുത്തുന്നത്. അങ്ങനെ ഒക്കെ സംശയിച്ചിരുന്ന അവസ

ദേവദാസി-സംബന്ധ സമ്പ്രദായങ്ങളും ഇന്‍ഡ്യന്‍ സ്ത്രീത്വവും

കേരളത്തിന്റെ വേശ്യാസംസ്കാരത്തിനൊരാധാരം എന്ന എന്റെ പോസ്റ്റില്‍ കണ്ണൂസു ചോദിച്ച ചില ചോദ്യങ്ങള്‍ക്കുള്ള ഉത്തരം ഈ പോസ്റ്റില്‍ കൊടുക്കാന്‍ ശ്രമിച്ചിട്ടുണ്ട്‌. അതിലേക്കു കടക്കുന്നതിനു മുന്‍പ്‌ ചില സംഗതികള്‍ വ്യക്തമാക്കന്‍ താല്‍പര്യപ്പെടുന്നു. 1 ജാതിയേക്കുറിച്ചെഴുതുന്നവരെല്ലാം ജാതിഭ്രാന്തന്മാരാണ്‌ എന്നു ധരിയ്ക്കുന്നത് ‍ ശരിയല്ല. ജാതി മത ഉച്ചനീചത്വങ്ങള്‍ ഇന്ത്യയുടെ അഥവാ കേരളചരിത്രത്തിന്റെ അടയാളങ്ങളാണ്‌. ചരിത്രത്തെ സത്യസന്ധമായി അനേഷിയ്ക്കുന്ന ഏതൊരാള്‍ക്കും അതിനെ തള്ളിക്കളയാനാവില്ല. അതില്‍ ആര്‍ക്കെങ്കിലും ഇഷ്ടക്കേടുണ്ടാകുന്നെങ്കില്‍, അതില്‍ അന്വേഷിയെ കുറ്റം പറയുന്നതില്‍ അര്‍ഥമില്ല. 2കഴിഞ്ഞതൊക്കെ കാലത്തിന്റെ ചാരം കൊണ്ടു മൂടിക്കിടക്കണം എന്നാരെങ്കിലും ശഠിയ്ക്കുന്നുണ്ടെങ്കില്‍ അതു സ്വാര്‍ഥതയുടെ സൗകര്യമാണെന്നേ എനിയ്ക്കു പറയാനുള്ളു . 3 മൂന്നോ നാലോ നൂറ്റാണ്ടുകളല്ല, മൂന്നോ നാലോ സംവല്‍സരങ്ങള്‍ക്കു മുന്‍പു തന്നെ നടന്നിട്ടുള്ള കാര്യങ്ങള്‍ ഇന്നും ഇന്ത്യയുടെ അല്ലെങ്കില്‍ ഇന്ത്യാക്കാരുടെ ആഗോളപ്രതിച്ഛായയെ വേട്ടയാടിക്കൊണ്ടിരിയ്ക്കുന്നു. അതില്‍ വേദനയുള്ള നഷ്ടബോധമുള്ള ഏതൊരിന്ത്യാക്കാരനും (കേരളീയനും)കേരള-ഇന്ത്യാചര